5-ചോർന്നു പോയ ചോദ്യക്കടലാസ്: Sherlock Holmes Stories: Malayalam part5
5- ചോർന്നു പോയ ചോദ്യക്കടലാസ് https://nfoworld.blogspot.com/2021/07/sherlock-holmes-stories-malayalam.html ഷെർലക് ഹോംസും വാട്സണും അവരുടെ വീട്ടിൽ ഇരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് പ്രൊഫസർ Hilton അതായത് സെൻലൂകസ് കോളേജിലെ പ്രൊഫസർ ആയിട്ടുള്ള പ്രൊഫസർ Hilton സാംസ് അവരെ കാണാൻ എത്തുന്നത് . വളരെ വൈകിയാണ് എത്തിയത്. അദ്ദേഹം അങ്ങോട്ട് എത്തിയത് വളരെ വലിയ ഒരു പ്രശ്നവും കൊണ്ടായിരുന്നു. ആ പ്രശ്നത്തിന് ഷെർലക് ഹോംസ് ഒരു പരിഹാരം കാണുമെന്ന് അദ്ദേഹത്തിനു വളരെ ഉറപ്പുണ്ടായിരുന്നു. പ്രശ്നം എന്താന്ന് വെച്ചാൽ അവരുടെ കോളേജിൽ വലിയൊരു തുകയ്ക്കുള്ള സ്കോളർഷിപ്പ് എക്സാം നടക്കാൻ പോവുകയായിരുന്നു. ആ പരീക്ഷയില് ഗ്രീക്ക് ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കിയത് ആ അധ്യാപകനായിരുന്നു . ക്വസ്റ്റ്യൻ പേപ്പർ പ്രിൻറ് എടുക്കാൻ കൊടുത്ത പ്രസിൽ നിന്ന് എത്തിയ പ്രൂഫ് അദ്ദേഹം check ചെയ്യുകയായിരുന്നു. അതിനുശേഷം ഒരു നാലുമണി ഒക്കെ ആയപ്പോൾ അദ്ദേഹത്തിൻറെ സുഹൃത്തിനെ കാണാൻ വേണ്ടി പുറത്തേക്കി...