5-ചോർന്നു പോയ ചോദ്യക്കടലാസ്: Sherlock Holmes Stories: Malayalam part5

                


            5-ചോർന്നു പോയ ചോദ്യക്കടലാസ്


https://nfoworld.blogspot.com/2021/07/sherlock-holmes-stories-malayalam.html


ഷെർലക് ഹോംസും വാട്സണും അവരുടെ വീട്ടിൽ ഇരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് പ്രൊഫസർ Hilton അതായത് സെൻലൂകസ് കോളേജിലെ പ്രൊഫസർ ആയിട്ടുള്ള  പ്രൊഫസർ Hilton സാംസ് അവരെ കാണാൻ എത്തുന്നത് .

വളരെ വൈകിയാണ് എത്തിയത്. അദ്ദേഹം അങ്ങോട്ട് എത്തിയത് വളരെ വലിയ ഒരു പ്രശ്നവും കൊണ്ടായിരുന്നു. 


ആ പ്രശ്നത്തിന് ഷെർലക് ഹോംസ്  ഒരു പരിഹാരം കാണുമെന്ന് അദ്ദേഹത്തിനു വളരെ ഉറപ്പുണ്ടായിരുന്നു.


പ്രശ്നം എന്താന്ന് വെച്ചാൽ അവരുടെ കോളേജിൽ വലിയൊരു തുകയ്ക്കുള്ള സ്കോളർഷിപ്പ് എക്സാം നടക്കാൻ പോവുകയായിരുന്നു. ആ പരീക്ഷയില് ഗ്രീക്ക് ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കിയത് ആ  അധ്യാപകനായിരുന്നു .


ക്വസ്റ്റ്യൻ പേപ്പർ പ്രിൻറ് എടുക്കാൻ കൊടുത്ത പ്രസിൽ നിന്ന് എത്തിയ പ്രൂഫ് അദ്ദേഹം  check ചെയ്യുകയായിരുന്നു.

അതിനുശേഷം ഒരു നാലുമണി ഒക്കെ ആയപ്പോൾ അദ്ദേഹത്തിൻറെ സുഹൃത്തിനെ കാണാൻ വേണ്ടി പുറത്തേക്കിറങ്ങി. അതിന് ഒരു മണിക്കൂർ ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോൾ വാതിലിൻറെ താക്കോൽ പഴുതിൽ ഒരു താക്കോൽ ഇരിക്കുന്നത് കണ്ടു.


മുറിയുടെ അകത്തേക്ക് കയറി നോക്കിയപ്പോൾ അവിടെ ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന ഒരു കാഴ്ചയായിരുന്നു അദ്ദേഹം കണ്ടത്!!

ആ ഒരു റൂമിനെ പറ്റി പറയുകയാണെങ്കിൽ ..അതിന് ഒരു അകം വാതിലും ഒരു പുറം വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറം വാതിൽ ആയിരുന്നു അദ്ദേഹം. ആ കീ കണ്ടത്.


തൻറെ സർവെൻറ് ആയ ബെൻസ്റ്റൻറെ കയ്യിൽ ആയിരുന്നു തൻറെ കൂടാതെയുള്ള കീ ഉണ്ടായിരുന്നത്.  അദ്ദേഹം കരുതി ശ്രദ്ധക്കുറവ് കാരണം ബെൻസ്റ്റർ മറന്നു പോയതായിരിക്കും എന്ന്. അദ്ദേഹം ഒരു 50 വയസ്സ് പ്രായം വരുന്ന വ്യക്തിയായിരുന്നു. 

അദ്ദേഹം മുറിയിലേക്ക് കയറിയപ്പോൾ ആയിരുന്നു കാര്യത്തിന്റെ ഗൗരവം അദ്ദേഹത്തിന് മനസ്സിലായത് .

ചോദ്യപേപ്പർ മുഴുവൻ ചിതറി കിടക്കുകയായിരുന്നു. ഒന്ന് ജനലിനടുത്ത് ഒന്ന് ടാബിളിന്റെ അടുത്ത് ഒന്ന് അയാൾ വെച്ച സ്ഥലത്തും തന്നെയായിരുന്നു . അദ്ദേഹം പരിഭ്രാന്തനായി .ഇത്രയും വലിയ സ്കോളർഷിപ്പിന്റെ ചോദ്യപേപ്പർ ചോർന്നു.


ആരേലും അറിഞ്ഞാൽ വലിയ നാണക്കേട് ഉണ്ടാകും.

അങ്ങനെ ഇരിക്കുന്ന സമയം അദ്ദേഹം വേലക്കാരനെ വിളിച്ചു .വേലക്കാരൻ ഈ കാര്യം കേട്ടപ്പോഴേക്കും തളർന്നുപോയി. ആ സമയം അദ്ദേഹം പരിസരം വീക്ഷിച്ചപ്പോൾ ... ഒരു പെന്സിലിന്റെ മുന ഒടിഞ്ഞു കിടക്കുന്നതും തൻറെ മേശവിരി കയറി ഇരിക്കുന്നതും ഒരു

ഒരു കളിമൺ കട്ട .. അതായത് അറക്കപ്പടി കൊണ്ടുണ്ടാക്കിയ ഒരു കളിമൺ കട്ട മേശയുടെ മുകളിൽ ഇരിക്കുന്നതും കാണാനിടയായി...

ആളാകെ പേടിച്ചുവിറച്ച് പരിഭ്രാന്തനായി ഷെർലക് ഹോംസിന്റെ അടുത്തേക്കോടി ചൊല്ലുകയായിരുന്നു.


ഹോംസ് എഴുന്നേറ്റ് ഓവർകോട്ട് ധരിച്ചു. എന്നിട്ട് അദ്ദേഹം ചോദിച്ചു: “പ്രൂഫ് മുറിയിൽ വന്നതിനുശേഷം ആരെങ്കിലും നിങ്ങളെ


സന്ദർശിച്ചോ?” “ഉവ്വ്. ഞാൻ താമസിക്കുന്ന കെട്ടിടത്തിലെ ഒരു വിദ്യാർഥി കാണാൻ വന്നിരുന്നു. ദൗലത്ത്റാസ് എന്ന ഇന്ത്യക്കാരൻ. “ചോദ്യക്കടലാസിന്റെ പ്രൂഫ് നിങ്ങൾ നോക്കുകയാണെന്ന

കാര്യം അയാളറിഞ്ഞോ?

“അറിഞ്ഞു കാണണം.


“പൂഫ് നിങ്ങളുടെ മുറിയിൽ എത്തുമെന്ന കാര്യം ആർക്കെ ങ്കിലും അറിയുമായിരുന്നോ?”


“പ്രസുകാർക്കൊഴികെ മറ്റാർക്കും അറിയില്ല. “ബാനിസ്റ്റർ എന്ന വേലക്കാരൻ എവിടെയുണ്ട്?


“പാവം. അവനാകെ വിഷമിച്ചിരിപ്പാണ്. അയാളെ മുറിയിലി രുത്തിയിട്ടാണ് ഞാൻ പോന്നത്.


ഹോംസ് തയാറായിക്കഴിഞ്ഞിരുന്നു. ഞങ്ങൾ മൂന്നു പേരും നേരെ പോയത് ആ അധ്യാപകന്റെ മുറിയിലേക്കാണ്. ഒരു നാലു നിലക്കെട്ടിടത്തിന്റെ താഴത്തെ മുറിയായിരുന്നു അത്. മുകളിൽ മൂന്നു നിലകളിലായി മൂന്നു വിദ്യാർഥികൾ താമസിക്കുന്നു.


മുറിക്കു സമീപമെത്തിയ ഹോംസ് എത്തിവലിഞ്ഞ് ജനലി ലൂടെ അകത്തേക്കു നോക്കി.


“അയാൾ വാതിലിലൂടെത്തന്നെയാവും മുറിക്കകത്തേക്കു കട ന്നിരിക്കുക. ഹോംസ് പറഞ്ഞു. മുറിക്കുള്ളിലെത്തി ഹോംസ് പരവതാനി പരിശോധിച്ചു.


“വേലക്കാരനെ എവിടെയിരുത്തിയിട്ടാണു നിങ്ങൾ ഞങ്ങളെ കാണാൻ വന്നത്? “ആ ജനൽ വാതിലിന് അരികെയുള്ള കസേരയിൽ.


“അതു ശരി. ഈ കൊച്ചുമേശയ്ക്കരികിലിരുന്നാവണം പ്രതി ചോദ്യക്കടലാസുകൾ പരിശോധിച്ചിട്ടുണ്ടാവുക. കാരണം ഇവിടെ നിന്നാൽ താങ്കൾ വരുന്നതു കാണാമല്ലോ. താങ്കളെ കണ്ടുകഴിഞാൽ ഓടി രക്ഷപ്പെടാൻ എളുപ്പമാണ്.


“അങ്ങനെ സംഭവിക്കില്ല. ഞാൻ ഒരു വശത്തുള്ള വാതിലി ലൂടെയാണ് അകത്തു കടന്നത്. "തൃതിയിലാണു പ്രതി ചോദ്യക്കടലാസുകൾ പകർത്തിയത്. അതിനിടയിൽ പെൻസിൽ ഒടിഞ്ഞു പോയിക്കാണും. സാധാരണ | മട്ടിലുള്ള പെൻസിലായിരുന്നില്ല അത്. നീല നിറമുള്ള പെൻസിൽ. അതിൽ പെൻസിൽ കമ്പനിയുടെ പേരു കൊത്തിയിട്ടുണ്ടായിരുന്നു. ഒന്നര ഇഞ്ചു നീളമുള്ള പെൻസിലുമായാണ് അയാൾ കടന്നു വന്നത്. “പെൻസിലിന്റെ നീളം- അതെങ്ങനെ മനസിലായി?” അധ്യാ


പകൻ അദ്ഭുതത്തോടെ ചോദിച്ചു.


ഹോംസ് പെൻസിലിന്റെ ചെത്തിയിട്ട പുറം ഭാഗങ്ങൾ കൈയി ലെടുത്തുകാട്ടി. അതിനുമേൽ NN എന്നീ അക്ഷരങ്ങൾ ഞങ്ങൾ കണ്ടു.


“JOHANN FABER കമ്പനിയുടെ പെൻസിലാവണം ഇത്. ആദ്യവാക്കിലെ അവസാനത്തെ രണ്ടക്ഷരങ്ങളാണവ. പെൻസി ലിന്റെ അത്രയും ഭാഗം അയാൾ ഉപയോഗിച്ചു എന്നർഥം. ഹോംസ് എഴുത്തുമേശയിലേക്കു തിരിഞ്ഞു. അവിടെ കാണ പ്പെട്ട കളിമൺ കട്ടകൾ അദ്ദേഹം പരിശോധിച്ചു.


എഴുത്തു മുറിക്കുള്ളിൽ മറ്റൊരു വാതിലുണ്ടായിരുന്നു. അത്


ഹോംസിന്റെ കിടപ്പുമുറിയിലേക്കുള്ള വാതിലായിരുന്നു. “സംഭവം നടന്നു കഴിഞ്ഞതിനു ശേഷം നിങ്ങൾ കിടപ്പുമുറി യിൽ പോയിരുന്നോ? ഹോംസ് ചോദിച്ചു.


“ഇല്ല.”


ഹോംസ് ആ മുറിയിലേക്കു കടന്നു. അതിനുള്ളിൽ തൂക്കി യിട്ട് രണ്ടോ മൂന്നോ വസ്ത്രങ്ങളല്ലാതെ പ്രത്യേകിച്ചൊന്നും കണ്ടില്ല. പെട്ടെന്നദ്ദേഹം താഴേക്കു കുനിഞ്ഞു. നേരത്തെ എഴു മേശയിൽ കാണപ്പെട്ട തരത്തിലുള്ള കറുത്ത നിറത്തിലുള്ള കളിമൺ കട്ടയൊന്ന് അദ്ദേഹം കൈയിലെടുത്തു. “മിസ്റ്റർ ഹിൽട്ടൻ സോംസ്, ആ കക്ഷി നിങ്ങളുടെ കിടപ്പുമുറിയിലും എത്തിയിരുന്നു. ഹോംസ് പറഞ്ഞു. സോംസ് ചോദ്യക്കടലാസിരുന്ന മുറിയിലേക്കു പ്രവേശിച്ചു പ്പോൾ കള്ളൻ കിടപ്പുമുറിയിൽക്കയറി ഒളിച്ചതായി ഹോംസ് പറഞ്ഞു. അതുകേട്ട അധ്യാപകൻ വാപൊളിച്ചു പോയി.



“ഈ വീടിന്റെ മുകളിലത്തെ നിലയിൽ മൂന്നു വിദ്യാർഥികൾ താമസിക്കുന്നില്ലേ? അവരാരൊക്കെയാണ്?” ഹോംസ് ചോദിച്ചു. 

കോളേജ് അധ്യാപകൻ ആ മൂന്നു വിദ്യാർഥികളെപ്പറ്റി ഒരു ചെറുവിവരണം നല്കി. “ഒന്നാമത്തെ നിലയിൽ ഗിൽക്രിസ്റ്റ്. നല്ല വിദ്യാർഥി. സ്പോർട്ട്സിൽ തൽപരൻ. ലോങ്ജമ്പിലും ഹർഡിൽസിലും. ഒന്നാമൻ. പക്ഷേ, പിതാവിൽ നിന്നു കാര്യമായ സഹായം ലഭിക്കുന്നില്ല. 


രണ്ടാമത്തെ നിലയിൽ ദൗലത്ത്റാസ്. ഗ്രീക്ക് ഭാഷയിൽ അല്പം പിന്നോക്കം. എങ്കിലും നന്നായി പഠിക്കാൻ ശ്രമിക്കുന്നു.


മൂന്നാം നിലയിലുള്ള മൈൻസ് മൊറൻ നല്ല ബുദ്ധിമാ നാണ്. പക്ഷേ, ആളല്പം തെമ്മാടിയാണ്. ഉഴപ്പനും. ഇക്കൂട്ടത്തിൽ ഞാൻ അല്പമെങ്കിലും സംശയിക്കുന്നത് മൊനെയാണ്.


തുടർന്ന് ഞങ്ങൾ വേലക്കാരൻ ബാനിസ്റ്ററെ കണ്ടു. അമ്പതു വയസു പ്രായമുള്ള ഒരു സാധു. അയാൾ ആകെ വിവശനായി രുന്നു.


“താക്കോൽ വാതിലിൽ വച്ചു മറന്നതാണ് അല്ലേ?” ഹോംസ്


ചോദിച്ചു.


“അതേ സർ. പുറത്തേക്കിറങ്ങുമ്പോൾ കൈയിൽ ചായത്ത ട്ടമുണ്ടായിരുന്നു. അതു കൊണ്ടുവച്ചശേഷം താക്കോലെടുക്കാ മെന്നു വിചാരിച്ചു. പിന്നീടതു മറന്നു.


“ സാംസ്   തിരിച്ചു വന്നു നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ ആകെ വിഷമിച്ചു അല്ലേ?”


“അതെ സർ, എത്രയോ വർഷങ്ങളായി ഞാനിവിടെ ജോലി ചെയ്യുന്നു. ഇങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. വിവരം അറിഞ്ഞപ്പോൾ എനിക്കു തലചുറ്റലുണ്ടായി.


“തല ചുറ്റലുണ്ടായപ്പോൾ നിങ്ങളെവിടെയായിരുന്നു? “ഇതാ, ഈ ജനലരികിൽ.


“അദ്ഭുതമായിരിക്കുന്നു. ബോധക്കേടു തോന്നിയപ്പോൾ നിങ്ങൾ എഴുത്തുമേശക്കരികിൽ നിന്ന് ഇവിടെയെത്തിയതെ ങ്ങനെ?”


“അവന് ഒന്നും ഓർമയുണ്ടാവില്ല. അധ്യാപകൻ സാംസ് പറഞ്ഞു. “അവനാകെ വിവശനായിരുന്നു.


പിന്നീട് ഞങ്ങൾ ആ വിദ്യാർഥികളെ കാണാനായി മുകളി സന്ധ്യകഴിഞ്ഞിരുന്നതിനാൽ മുക |ളിലത്തെ നിലകളിൽ വെളിച്ചം തെളിച്ചിരുന്നു. ആദ്യം ഗിൽക്രിസ്റ്റിനെയാണു കണ്ടത്. നീണ്ടു മെലിഞ്ഞ ഒരു യുവാവ്. ഹോംസ് വെറുതെ കുറെ നേരം സംസാരിച്ചിരുന്നു. | ഇടക്ക് എന്തോ എഴുതാനായി അദ്ദേഹം പെൻസിൽ എടുത്തു | വെങ്കിലും അതിനു മുനയുണ്ടായിരുന്നില്ല. അദ്ദേഹം ഗിൽക്രി സ്റ്റിന്റെ പെൻസിൽ വാങ്ങി. ഇടയ്ക്ക് സ്വന്തം പെൻസിലിന്റെ മുന കൂർപ്പിക്കുന്നതിനായി ഗിൽ ക്രിസ്റ്റിന്റെ കൈയിൽ നിന്നു കത്തിയും വാങ്ങി.



ഇന്ത്യക്കാരൻ വിദ്യാർഥിയുടെ മുറിയിലെത്തിക്കഴിഞ്ഞും ഈ നാടകം തുടർന്നു. ഹോംസ് കാലാവസ്ഥയെപ്പറ്റി പറഞ്ഞു. ഇടയ്ക്ക് പെൻസിൽ വാങ്ങി എന്തോ എഴുതി.


എന്നാൽ മൂന്നാമത്തെ വിദ്യാർഥി വാതിൽ തുറന്നതേയില്ല. അയാൾ അകത്തു നിന്ന് ചീത്ത വിളിച്ചു. പുറത്തേക്കു നടന്നപ്പോൾ ഹോംസ് വിചിത്രമായ ഒരു


ചോദ്യം ചോദിച്ചു.


“അവന്റെ ഉയരം എത്രയാണ്?


“കൃത്യമായി പറയാനാവില്ല. ഇന്ത്യാക്കാരനെക്കാൾ ഉയരമുണ്ട്. എന്നാൽ ഗിൽക്രിസ്റ്റിന്റെ ഉയരം ഇല്ലതാനും. ഏതാണ്ട് അഞ്ചടി ആറിഞ്ചു കാണും. അധ്യാപകൻ പറഞ്ഞു.


“അക്കാര്യം പ്രധാനപ്പെട്ടതാണ്,” ഹോംസ് പറഞ്ഞു. “അയാൾ


വാതിൽ തുറക്കാത്തത് സംശയമുണ്ടാക്കുന്നു. ഞങ്ങൾ യാത്ര പറഞ്ഞപ്പോൾ കോളേജ് അധ്യാപകൻ സോംസ് വിഷമത്തോടെ പറഞ്ഞു:


“നാളെയാണു പരീക്ഷ. പരീക്ഷ മാറ്റി വയ്ക്കേണ്ടി വരുമോ?” “ഏതായാലും നാളെ രാവിലെ വരെ അങ്ങു സമാധാനമായി രിക്കണം. ഈ മൺകട്ടയും പെൻസിൽ ചീളുകളും എന്റെ കൈയി ലിരിക്കട്ടെ.” ഹോംസ് പുറത്തേക്കിറങ്ങി.


മടങ്ങിയ വഴി നഗരത്തിലെ പ്രധാന സ്റ്റേഷനറിക്കടകളിൽ കയറി സോംസിന്റെ മുറിയിൽ കണ്ടമാതിരി ഒരു പെൻസിൽ സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു. നിരാശയായിരുന്നു ഫലം. എങ്കിലും ഹോംസിന്റെ മുഖം പ്രസന്നമായിരുന്നു.



രാത്രി ഭക്ഷണത്തിനുശേഷം കുറേനേരം അദ്ദേഹം ഗാഢ ചിന്തയിൽ മുഴുകിയിരുന്നതു ഞാൻ ശ്രദ്ധിച്ചു. പിറ്റേന്ന് അതിരാ വിലെ അദ്ദേഹം എന്റെ മുറിയിലെത്തി.


“വാട്സൻ, നമുക്കു കോളേജിലേക്കു പുറപ്പെടാം. ആ അധ്യാ പകൻ നമ്മളെ പ്രതീക്ഷിച്ചിരിക്കാവും.


“ങേ? പക്ഷേ, പ്രശ്നത്തിനുള്ള പരിഹാരം?” ഞാൻ ചോദിച്ചു. “രഹസ്യം വെളിവായി വാട്സൻ. ഇന്നു വെളുപ്പിനെ ഞാൻ ആ കോളേജ് പരിസരം വീണ്ടും സന്ദർശിച്ചു. ഇതാ നോക്കൂ,


ഹോംസ് കൈനിവർത്തിക്കാട്ടി.


അതിൽ മൂന്നു കളിമണ്ണുരുളകൾ ഞാൻ കണ്ടു. “രണ്ടെണ്ണമല്ലേ ഇന്നലെ കിട്ടിയത്?” ഞാൻ ചോദിച്ചു.


“അതെ കളിമണ്ണു കഷണങ്ങൾ എവിടെ നിന്നു വന്നുവോ അവിടെപ്പോയി ഞാൻ ഒന്നുകൂടി ശേഖരിച്ചതാണ്. വരൂ, നമുക്കാ അധ്യാപകനെ കാണാം.


ഞങ്ങൾ അദ്ദേഹത്തിന്റെ താമസസ്ഥലത്തു ചെന്നപ്പോൾ സോംസ് ആകെ പരിഭ്രമിച്ചിരിക്കുകയായിരുന്നു. പരീക്ഷ നട അതോ മാറ്റിവയ്ക്കണോ എന്നറിയാതെ കുഴങ്ങുകയാ യിരുന്നു അദ്ദേഹം.


പരീക്ഷ നടത്താമെന്നു ഹോംസ് പറഞ്ഞു.


“പക്ഷേ, ആ കള്ളൻ... “ഇല്ല, അവൻ പരീക്ഷ എഴുതില്ല.


“ങേ? ആരാണതു ചെയ്തത്? ഹോംസ് ബാനിസ്റ്ററെ വിളിച്ചു വരുത്താൻ ആജ്ഞ നല്കി. അല്പ നിമിഷങ്ങൾക്കുള്ളിൽ അയാൾ മുറിയിലെത്തി.


“ബാനിസ്റ്റർ, തലകറങ്ങുന്നതായി ഭാവിച്ച് നിങ്ങൾ ആ കസേ രയിലിരുന്നത് ആരെ രക്ഷിക്കാനായിരുന്നു?


“ഇല്ല സർ, അങ്ങനെ ആരും ഉണ്ടായിരുന്നില്ല. എനിക്കൊ ന്നുമറിയില്ല സർ.


ഹോംസ് ആവശ്യപ്പെട്ടതനുസരിച്ച് കോളേജ് അധ്യാപകൻ മുകളിലത്തെ നിലയിലേക്കു പോയി. ഗിൽക്രിസ്റ്റിനെയും കൂട്ടി യാണ് അദ്ദേഹം മടങ്ങിയെത്തിയത്.


ഗിൽക്രിസ്റ്റ് മുറിയിലെത്തിയപ്പോൾ ഹോംസ് മുറിയുടെ വാതി

ലടച്ചു.


“ഗിൽക്രിസ്റ്റ്, താങ്കളെപ്പോലൊരാൾ എന്തിനീ പ്രവൃത്തി ചെയ്തു?!!


ആ ചെറുപ്പക്കാരൻ പിന്നോക്കം ഒരടി വച്ചു. ഭയവും വിധേഷവും ആ മുഖത്തുരിച്ചു. അയാൾ ബാനിസ്റ്ററെ തുറിച്ചു നോക്കി.


“ഇല്ല കൊച്ചേമാനെ, ഞാനൊന്നും പറഞ്ഞിട്ടില്ല,” ബാനിസ്റ്റർ ദയനീയമായി പറഞ്ഞു. ഇപ്പോൾ സംഗതി വ്യക്തമായില്ലേ? ഇനി പറയൂ, കാര്യങ്ങൾ, ഹോംസ് പുഞ്ചിരിച്ചു. ഗിൽക്രിസ്റ്റ് മുട്ടുകുത്തി നിലത്തിരുന്നു.


അയാൾ കൈപ്പത്തി കൾ കൊണ്ടു മുഖം മറച്ചു. “ഏയ്, സാരമില്ല. വിഷമിക്കാതിരിക്കൂ. ഇത്തരം ചെറിയ തെറ്റു കൾ ആർക്കും സംഭവിക്കും,” ഹോംസ് ആശ്വസിപ്പിച്ചു. ഹോംസ് പിന്നീട് സംഭവത്തിന്റെ ചുരുളഴിച്ചു.


“താങ്കളുടെ മുറിയിലേക്കു വരുന്ന വഴി ഞാൻ ജനലിലൂടെ അകത്തേക്കു നോക്കാൻ ശ്രമിച്ചത് ഓർമയില്ലേ? ആറടി പൊക്ക മുള്ള എനിക്ക് എത്തിവലിഞ്ഞെങ്കിൽ മാത്രമേ ജനലിലൂടെ മുറി തകം കാണാൻ കഴിയുമായിരുന്നുള്ളൂ. അതായത്, അതു വഴി നടന്നു പോകുന്ന ഒരു സാധാരണ പൊക്കമുള്ള ഒരാൾക്ക് ഉള്ളി ലെന്താണെന്നുള്ള കാര്യം അറിയുക അസാധ്യം.


“അസാധാരണ ഉയരമുള്ള ഗിൽക്രിസ്റ്റ് ഇന്നലെ ഉച്ചയ്ക്ക് ലോംഗ്ജംപ് പ്രാക്ടീസു കഴിഞ്ഞ് മടങ്ങിവന്ന വഴി ജനലിലൂടെ ഈ മുറിയിലേക്കു നോക്കി. എഴുത്തു മേശയിൽ നിവർത്തിവച്ച കടലാസുകൾ അയാൾ കണ്ടു. അവ ചോദ്യക്കടലാസുകളാകാം എന്നയാൾക്കു തോന്നി. മുറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. വേല ക്കാരൻ വാതിലിൽ താക്കോൽ മറന്നു വച്ചില്ലായിരുന്നുവെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. ബാനിസ്റ്റർ ശ്രദ്ധയില്ലാതെ താക്കോൽ വാതിലിൽ വച്ചു പോയി. അങ്ങനെ ഗിൽക്രിസ്റ്റിന് മുറി ക്കുള്ളിൽ കടക്കുവാനുള്ള സാഹചര്യവും ഉണ്ടായി.


ലോംഗ് ജംപ് പ്രാക്ടീസു കഴിഞ്ഞു വരുന്ന വഴിയായതിനാൽ ഗിൽക്രിസ്റ്റ് കൈയിൽ സ്പെക് ഷൂസ് ഊരിപ്പിടിച്ചിട്ടുണ്ടായിരുന്നു. അവ മേശപ്പുറത്തുവച്ച് അയാൾ ചോദ്യക്കടലാസുകൾ പരതി. ജനാ ലയ്ക്കരികിലുള്ള കസേരയിൽ മറ്റെന്തോ വച്ചല്ലോ? അതെന്താ യിരുന്നു ഗിൽക്രിസ്റ്റ്? ഹോംസ് ചോദിച്ചു.


“എന്റെ കൈയുറകൾ, ഗിൽക്രിസ്റ്റ് നേർത്ത ശബ്ദത്തിൽ മറുപടി പറഞ്ഞു. “അതെ, കൈയുറകൾ തന്നെ, ഹോംസ് ബാനി സ്റ്ററെ ഒന്നു നോക്കിയതിനു ശേഷം തുടർന്നു: “കൈയുറകൾ കസേരയിലിട്ടതിനു ശേഷം ഗിൽക്രിസ്റ്റ് ചോദ്യക്കടലാസുകൾ പകർത്താൻ തുടങ്ങി. നിങ്ങൾ മടങ്ങി വരുന്നതു ജനലിലൂടെ കാണാനാവുമല്ലോ എന്നു കരുതിയാണ് ആ ചെറിയ മേശയിൽ വച്ച് അയാൾ ചോദ്യങ്ങൾ എഴുതിയെടുത്തത്. പക്ഷേ, സോം കടന്നു വന്നത് മറ്റൊരു വാതിലിലൂടെ. കാലടി ശബ്ദം കേട്ടതോടെ പെട്ടെന്ന് ചാടിയെണീറ്റ് സോംസിന്റെ എഴുത്തു മേശപ്പുറത്തുനിന്ന് ഷൂസും വലിച്ചെടുത്ത് കിടക്കമുറിയിലേക്ക് ഓടി. സ്പോർട്ട്സ് ഷൂസിന്റെ അടിഭാഗത്തെ മുള്ളുകൊണ്ടാണ് മേശവിരി കീറിയത്. കിടക്കമുറിയുടെ ഭാഗത്തേക്കാണു മേശവിരി കീറിയിരുന്നത്. ഷൂസിന്റെ അടിഭാഗത്തു പറ്റിയിരുന്ന ചെളിക്കഷണങ്ങൾ മേശപ്പു റത്തുനിന്നും കിടക്കമുറിയിൽ നിന്നും കിട്ടി. അവയിൽ അറക്ക പ്പൊടിയുടെ അംശമുണ്ടായിരുന്നു. ഇന്നു രാവിലെ ഞാൻ കോളേജ് ഗ്രൗണ്ടിലെ ലോംഗ് ജംപ് പ്രാക്ടീസ് സ്ഥലം കാണാൻ പോയി രുന്നു. ഇതേ തരത്തിലുള്ള മണ്ണാണ് അവിടെ നിന്നും കിട്ടിയത്. തെന്നി വീഴാതിരിക്കാൻ അവിടെ അറക്കപ്പൊടി വിതറിയിരുന്നു. അവിടെ നിന്ന് ഞാൻ ചെറിയൊരു മൺകട്ട ശേഖരിക്കുകയും ചെയ്തു.


“ഇനി ഒരു കാര്യം കൂടി എനിക്കറിയണം. ചോദ്യക്കടലാസ് പകർത്തിയെഴുതിയത് ആരാണെന്ന് ബാനിസ്റ്റർക്ക് ആദ്യം തന്നെ മനസിലായി. പക്ഷേ, അക്കാര്യം സോംസിനോട് അയാൾ പറ ഞ്ഞില്ല. കസേരയിൽക്കിടന്ന കൈയുറകൾ അയാൾ കണ്ടിരുന്നു. അതാരുടേതാണെന്ന് ബാനിസ്റ്റർക്ക് അറിയുമായിരുന്നു.


“ശരിയാണു സർ, എനിക്ക് ആളെ മനസിലായി. ആ കൈയു റകൾ യജമാനൻ കാണാതിരിക്കാനാണ് ഞാൻ തല ചുറ്റിയ ഭാവ ത്തിൽ അതിനു മുകളിലിരുന്നത്. യജമാനൻ പുറത്തിറങ്ങുന്നതു വരെ ഞാൻ ആ ഇരുപ്പിൽനിന്ന് അനങ്ങിയില്ല. യജമാനൻ നിങ്ങളെ കാണാൻ പോയിക്കഴിഞ്ഞപ്പോഴുണ്ട് കിടപ്പുമുറി യിൽനിന്ന് ഈ കുഞ്ഞ് ഇറങ്ങി വരുന്നു. ഞാൻ കുറേക്കാലം ഇവരുടെ വീട്ടിൽ ജോലിക്കു നിന്നിട്ടുള്ളതാണ്. ഞാൻ എടുത്തു കൊണ്ടു നടന്ന കുഞ്ഞാണിത്. പാവമാണിവൻ. ഇന്നു രാവിലെ എല്ലാക്കാര്യവും യജമാനനോടു പറഞ്ഞ് മാപ്പു ചോദിക്കാനിരു ന്നതാണ്.


“അതെ സർ, ഞാനീ പരീക്ഷ എഴുതുന്നില്ല. എനിക്ക് റൊഡേ ഷ്യയിലെ പോലീസ് വകുപ്പിൽ ജോലി ലഭിച്ചിട്ടുണ്ട്. ഞാൻ ഉടനെ അങ്ങോട്ടു തിരിക്കുകയാണ്, ഗിൽക്രിസ്റ്റ് പറഞ്ഞു. എനിക്കു നേർവഴി കാട്ടിത്തന്നത് ഈ ബാനിസ്റ്ററാണ്. “നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ, ഹോംസ് ആശംസിച്ചു. മിസ്റ്റർ ഹിൽട്ടൻ സോംസിന്റെ പ്രശ്നം അങ്ങനെ പരിഹരിക്കപ്പെട്ടു.



тhąηкѕ


https://nfoworld.blogspot.com/2021/07/sherlock-holmes-stories-malayalam-part-6.html?m=1 


Comments

Popular posts from this blog

10-നിറം മാറിയ പട്ടാളക്കാരൻ Sherlock Holmes stories Malayalam part 10

Sherlock Holmes Stories: Malayalam