10-നിറം മാറിയ പട്ടാളക്കാരൻ Sherlock Holmes stories Malayalam part 10
10-നിറം മാറിയ പട്ടാളക്കാരൻ
ജനുവരി മാസത്തിലെ ഒരു ദിവസം അന്നാണ് മി. ജെയിംസ്. എം. ഡോഡ് എന്നെക്കാണാനെത്തിയത്. വീട്ടിൽ ഞാൻ തനിച്ചാ യിരുന്നു. വാട്സൺ ഭാര്യയുടെ കൂടെ ആയിരുന്നു. ബേക്കർ സ്ട്രീറ്റിൽ താമസം തുടങ്ങിയ ശേഷം ആദ്യമായാണ് വാട്സൺ എന്നെ പിരിയുന്നത്. എന്റെ പുതിയ കക്ഷി എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം, എന്നറിയാതെ പരിഭ്രമിക്കുന്നതുപോലെ തോന്നി. ഞാനാകട്ടെ ഈ സമയം അയാളെ നിരീക്ഷിക്കുന്നതിനു ഉപയോഗിച്ചു. എന്റെ നിഗമനങ്ങളാണ് എന്റെ കഴിവിൽ സന്ദർശ കർക്ക് മതിപ്പ് ഉണ്ടാക്കുന്നതെന്ന് അനുഭവം കൊണ്ട് ഞാൻ മനസി ലാക്കിയിരുന്നു. അതുകൊണ്ട് അവയിൽ ചിലത് ഞാൻ അയാ ളോടു പറഞ്ഞു.
“താങ്കൾ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നു അല്ലെ?” “അതേ സാർ.” അത്ഭുതത്തോടെ അയാൾ പറഞ്ഞു.
“കുതിരപ്പട്ടാളത്തിൽ “അതും ശരിയാണ് സാർ.
“മിഡിൽ സെക്സ് കോറിലാണോ? “അതു തന്നെ. എങ്ങനെയാണ് താങ്കൾ ഇതെല്ലാം അറി
ഞ്ഞത്, ഹോംസ്
“മാന്യനായ ഒരു ഇംഗ്ലീഷുകാരൻ വെയിൽ കൊണ്ടു കരിവ ളിച്ച മുഖവുമായി ഇരിക്കുന്നു. ഇംഗ്ലണ്ടിൽ ഇങ്ങനെ വെയിലേ ല്ക്കാൻ സാധ്യതയില്ല. തൂവാല നിങ്ങൾ പോക്കറ്റിൽ വെക്കാതെ കൈ മടക്കിലാണ് വച്ചിരിക്കുന്നത്. ഈ ലക്ഷണങ്ങൾ നിങ്ങൾ എവിടെ ആയിരുന്നുവെന്ന് ഊഹിക്കാൻ എന്നെ സഹായിച്ചു. നിങ്ങളുടെ മീശ വെട്ടിനിർത്തിയിരിക്കുന്നതും മറ്റും ഒരു അശ്വഭട ന്റേതുപോലെയാണ്. അതിരിക്കട്ടെ നിങ്ങൾ വന്ന കാര്യം പറയൂ.
“ശരി, ഹോംസ്. ഞാൻ എല്ലാ വിവരങ്ങളും പറയാം. രണ്ടു വർഷം മുമ്പു ഞാൻ കുതിരപ്പട്ടാളത്തിൽ ചേരുമ്പോൾ ഗോഡ് ഫ എംസർത്തും എന്റെ കൂടെ അതേ സ്ക്വാഡനിൽ ചേർന്നിരുന്നു. കേണൽ എംസ് വർത്തിന്റെ ഏകമകനായിരുന്നു അയാൾ. അയാ ളെപ്പോലെ സുമുഖനും നല്ലവനുമായ മറ്റൊരു യുവാവ് ഞങ്ങളുടെ വ്യൂഹത്തിൽ ഉണ്ടായിരുന്നില്ല. ക്രമേണ ഞങ്ങൾ സുഹൃത്തുക്ക ളായി, എന്നു പറഞ്ഞാൽ പോരാ, ആത്മസുഹൃത്തുക്കളായി. ഒരു വർഷത്തോളം ഞങ്ങൾ ഒരുമിച്ച് യുദ്ധരംഗത്തുണ്ടായിരുന്നു. അങ്ങ നെയിരിക്കെ അയാൾക്ക് ഒരു ദിവസം വെടിയേറ്റു. പിന്നീട് കേപ്ടൗ ണിലെ ആസ്പത്രിയിൽ നിന്നും സതാംപ്ടണിൽനിന്നും എനിക്കു ഓരോ കത്തു കിട്ടി. അതു കഴിഞ്ഞിട്ട് ഇപ്പോൾ ആറുമാസത്തിലേ റെയായി അയാളെക്കുറിച്ച് ഒരറിവും ഇല്ല.
യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഞാൻ അയാളുടെ അപ്പനു കുറച്ചു കത്തുകളയച്ചു. ആദ്യമൊന്നും മറുപടിയേ കിട്ടി യില്ല. വീണ്ടും എഴുതിയപ്പോൾ ഗോഡ് ഒരു ആഗോള പര്യട നത്തിലാണെന്നും ഒരു വർഷം കഴിഞ്ഞ് മടങ്ങിവരികയുള്ളൂ എന്നും കാണിച്ചു കൊണ്ടുള്ള ഒരു കത്തു കിട്ടി. ഞാൻ അതിൽ തൃപ്തനായില്ല. പക്ഷെ രണ്ടു വർഷത്തോളം നാട്ടിൽ ഇല്ലാതിരു ന്നതുകൊണ്ട് എന്റെ കാര്യങ്ങൾ തന്നെ അവതാളത്തിലായിരുന്നു. അതുകൊണ്ട് കുറച്ചു ദിവസം മുമ്പു മാത്രമേ എനിക്കു ഈ കാര്യം ശ്രദ്ധിക്കാൻ കഴിഞ്ഞുള്ളൂ.
"ഇക്കാര്യത്തിൽ താങ്കൾ എന്തൊക്കെ മനസിലാക്കി. ഞാൻ ചോദിച്ചു.
“ഞാനാദ്യം അയാളുടെ വീടിനു സമീപത്തെത്തി എന്തെ ങ്കിലും വിവരങ്ങൾ ലഭിക്കുമോ എന്നു നോക്കി. അയാൾ വലി യൊരു സ്വത്തിന്റെ അവകാശിയാണെന്നും അപ്പനും മകനും തമ്മിൽ സ്വത്തിനെ ചൊല്ലി തർക്കമുണ്ടാവാറുണ്ടെന്നും, സമീപ വാസികളിൽ നിന്നും അറിയാൻ കഴിഞ്ഞു.
അതിനുശേഷം ഞാൻ ഞങ്ങളുടെ സ്നേഹബന്ധത്തെക്കു റിച്ചു വിവരിച്ചു കൊണ്ടു അയാളുടെ അമ്മയ്ക്ക് കത്ത് എഴുതി. അവിടേക്കു വരാൻ പറഞ്ഞു കൊണ്ടുള്ള മറുപടിയും ലഭിച്ചു. അങ്ങനെ ഞാൻ ഗോഡ്ഫയുടെ വീടായ ടാക്സ് ബെറി ഓൾഡ് പാർക്കിലെത്തി. കൊട്ടാര സദൃശ്യമായ ഒരു പഴഞ്ചൻ വീടായി രുന്നു അത്.
ചെന്ന ഉടൻ ഞാൻ ഗോഡ്ഫയുടെ പിതാവുമായി സംസാ രിച്ചു. ഒരു പരുക്കൻ മനുഷ്യനായിരുന്നു അയാൾ. “താങ്കൾ ഗോഡ് ഫയുടെ സുഹൃത്താണ് എന്നതിനു എന്താണ് തെളിവ്?” അയാൾ ചോദിച്ചു.
“ഗോഡ് ഫ എനിക്കെഴുതിയ കത്തുകൾ എന്റെ കൈയി ലുണ്ട്.
“ഞാൻ അതൊന്നു കാണട്ടെ.
ഞാൻ കത്തുകൾ അയാളെ കാണിച്ചു. അത് വായിച്ച ശേഷം
അയാൾ ചോദിച്ചു. “ഇനി താങ്കൾക്കെന്താണ് വേണ്ടത്?”
“ഞാനും അങ്ങയുടെ പുത്രനും ആത്മസുഹൃത്തുക്കളാണ് അയാളെക്കുറിച്ചറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്.
“അതിനെക്കുറിച്ചു ഞാൻ താങ്കൾക്ക് എഴുതീട്ടുണ്ടെന്നാണ് എന്റെ ഓർമ. ആഫ്രിക്കയിൽ വെച്ചുണ്ടായ അപകടത്തിനുശേഷം ഇവിടെ വന്ന അവൻ തികഞ്ഞ അനാരോഗ്യവാനായിരുന്നു. മാന സികവും ശാരീരികവുമായ ഉന്മേഷം വീണ്ടെടുക്കുന്നതിനു അവനെ ഞങ്ങൾ തന്നെയാണ് ദേശാന്തരയാത്രക്ക് അയച്ചത്. അവ നെക്കുറിച്ച് അറിയാൻ ഇനിയും വല്ല സ്നേഹിതർക്കും താൽപ ര്യമുണ്ടെങ്കിൽ അവരോടും ഇതു പറയുക.
“തീർച്ചയായും ഞാൻ അങ്ങനെ ചെയ്യാം. ഗോഡ് ഫ യാത്ര ചെയ്യുന്ന കപ്പലിന്റെ പേരും യാത്രാമാർഗവും എന്നെ അറിയിക്കു കയാണെങ്കിൽ ഞങ്ങൾ വീണ്ടും കത്തുകൾ വഴി ബന്ധം പുതു ക്കിക്കൊള്ളാം.
- എന്റെ ഈ അഭ്യർഥന അയാളെ ഒരേ സമയം ദേ ത്തുകയും വിഷമിപ്പിക്കുകയും ചെയ്തെന്നു എനിക്കു തോന്നി.
രുടെതായ സ്വന്തം കാര്യങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ടായിരിക്കും. “ഇത്രയും വാശി നന്നല്ല, മി. ഡോഡ്, ഓരോരുത്തർക്കും അതെല്ലാം എത്ര അടുത്ത സുഹൃത്തായാലും, അയാളുടെ ഉദ്ദേശ്യം എത്ര നല്ലതാണെങ്കിലും വെളിപ്പെടുത്താൻ എപ്പോഴും കഴിഞ്ഞെന്നു വരില്ല.
അയാൾ ഇത്രയും പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഗോഡ് ഫയുടെ അമ്മ ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ കാര്യ ങ്ങളെക്കുറിച്ചെല്ലാം ചോദിച്ചുകൊണ്ട് ഇരുന്നു. എന്നാൽ അയാ ളുടെ പിതാവാകട്ടെ അസ്വസ്ഥനായി കാണപ്പെട്ടു. ഭക്ഷണം കഴിഞ്ഞ് ഞാൻ കിടപ്പുമുറിയിലെത്തി. എന്റെ മനസ്സാകെ കാറും കോളും നിറഞ്ഞിരുന്നു. ഉറക്കം വരുന്നുമില്ല. അതിനാൽ ഞാൻ ഒരു നോവൽ വായിക്കാൻ തുടങ്ങി. അല്പസമയം കഴിഞ്ഞപ്പോൾ അവിടത്തെ വേലക്കാരനായ 'റാൾഫ്' നെരിപ്പോടിലിടാൻ കുറച്ചു കൽക്കരി തുണ്ടുകളുമായി അവിടെ എത്തി.
“അങ്ങ് ഗോഡ് ഫയുടെ സുഹൃത്താണല്ലെ. “അതെ ഞങ്ങൾ ആത്മസുഹൃത്തുക്കളായിരുന്നു. ഒരിക്കൽ എന്റെ ജീവൻ പോലും അയാൾ രക്ഷിച്ചിട്ടുണ്ട്.
“അതെ സർ, നല്ല ചുണക്കുട്ടനായിരുന്നു അവൻ. ഞാൻ പെട്ടെന്നു ചാടി എഴുന്നേറ്റു. “എന്താ നിങ്ങൾ ആയിരുന്നു' എന്നു പറഞ്ഞത്. അതിനർഥം
അയാൾ മരിച്ചുപോയി എന്നല്ലെ.” ഇതു കേട്ടപ്പോൾ അയാൾ വിള റിവെളുത്തു. “മരിച്ചു പോയിരുന്നെങ്കിൽ എന്നു ഞാൻ ദൈവത്തോട്പ്രാർഥിക്കുകയാണ്.”
ഇതും പറഞ്ഞു വേഗത്തിൽ അയാൾ മുറിവിട്ടു പോയി. ഈ സംഭാഷണത്തിനു ശേഷം എന്റെ അവസ്ഥ എന്തായിരുന്നിരിക്കാ മെന്നു ഒന്ന് ഓർത്തു നോക്കൂ, ഹോംസ്. വയസ്സൻ പറഞ്ഞതിന് എന്തായിരിക്കാം അർഥമെന്നു ചിന്തിച്ചു കൊണ്ടു കസേരയിൽ ചെന്നിരുന്നു. എന്റെ സുഹൃത്തു എന്തെങ്കിലും കുറ്റകൃത്യം ചെയ്തിരിക്കാം അല്ലെങ്കിൽ എന്തെങ്കിലും ദുശ്ശീലങ്ങളിൽ ചെന്നു പെട്ടിരിക്കാം. കുടുംബത്തിന്റെ അഭിമാനത്തെക്കരുതി അയാളുടെ
പിതാവ് മകനെ ഒളിവിൽ പാർപ്പിക്കുകയോ നാടുകടത്തുകയോ ചെയ്തിരിക്കാം. ഞാൻ ഇങ്ങനെയെല്ലാം ചിന്തിച്ചിരിക്കെ അതാ എന്റെ മുന്നിൽ നിൽക്കുന്നു സാക്ഷാൽ ഗോഡ് ഫ എംസ് വർത്ത്
ഞാൻ മുറിയിലെത്തിയ ഉടൻ ജനാലകർട്ടൻ കുറച്ചു നീക്കി യിരുന്നു. ആ വിടവിലൂടെ ജനാല ചില്ലിൽ മുഖം അമർത്തി അയാൾ എന്നെ നോക്കി. അയാളുടെ മുഖം ആകെ വിളറിവെളുത്തിരുന്നു. ഇത്രയും വെളുത്ത ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ലെന്നുതന്നെ പറയാം. ഞാൻ അയാളെ കണ്ടു എന്നു മനസിലാക്കിയതും അയാൾ പെട്ടെന്നു പിന്നോട്ടു മാറി ഇരുട്ടിലേക്കു മറഞ്ഞു. ഞാൻ | ഉടൻ എഴുന്നേറ്റു ഓടിച്ചെന്നു ജനാല തുറന്നു എന്നിട്ട് അതുവഴി | പുറത്തിറങ്ങി. അവിടെ കണ്ട ചെറിയ ഒരു വഴിയിലൂടെ നടന്നു. നിലാവെളിച്ചം അത്രയധികമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും എന്റെ മുന്നിലായി നിഴൽ പോലെ ആരോ നീങ്ങുന്നതു ഞാൻ കണ്ടു. ആ നിഴലിനു പിറകെ ഞാനും ഓടി. എങ്കിലും കാര്യം ഉണ്ടായില്ല. ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിൽക്കവെ ഒരു കതകു അടയുന്ന ശബ്ദം കേട്ടു. പക്ഷെ അതു എവിടെ നിന്നാ യിരുന്നു എന്നു എനിക്ക് മനസിലാക്കാനായില്ല. നിരാശനായ ഞാൻ തിരിച്ചു മുറിയിലെത്തി.
പിറ്റേന്നു ഞാൻ ഒരു ദിവസം കൂടി അവിടെ തങ്ങുവാനുള്ള അനുവാദം കേണലിൽ നിന്നു സമ്പാദിച്ചു. അവിടെത്തന്നെ എവി ടെയോ ഗോഡ് ഫ ഒളിവിലാക്കപ്പെട്ടിരിക്കുകയാണെന്നു എനി ക്കുറപ്പായി. ഞാൻ നടക്കാനിറങ്ങുന്ന മട്ടിൽ തോട്ടത്തിൽ ചുറ്റി നടന്നു. അവിടെ അറ്റത്ത് ഒറ്റപ്പെട്ട ഒരു ചെറിയ ഗൃഹമുണ്ടായി രുന്നു. ഞാൻ അതിനടുത്തു കൂടെ നടന്നു. അപ്പോൾ ഒരാൾ ആ വീട്ടിൽ നിന്നും പുറത്തിറങ്ങി ഇറങ്ങിയ ഉടൻ വാതിൽ പൂട്ടുകയും ചെയ്തു. ഇത് എന്നെ അത്ഭുതപ്പെടുത്തി. അതിനു ശേഷം അയാൾ എന്നെ കടന്നു എതിർ ദിശയിലേക്കു കടന്നു പോയി പക്ഷെ കുറച്ചകലെ ചെടികൾക്കിടയിൽ മറഞ്ഞു നിന്നു കൊണ്ടു അയാൾ എന്നെ ശ്രദ്ധിക്കുന്നതായി ഞാൻ മനസിലാക്കി. അല ക്ഷ്യമായ രീതിയിൽ ഞാൻ ആ വീട് നിരീക്ഷിച്ചു. എന്നിട്ടു പെട്ടെന്നു തന്നെ മുറിയിലേക്കു മടങ്ങി. അന്നു രാത്രിയിൽ ഞാൻ ആ വീടിനടുത്തേക്കുപോയി. അതിന്റെ കതകും ജനാലകളുമെല്ലാം ചേർത്ത് അടച്ചിരുന്നു. എങ്കിലും ഒരു ജനലിന്റെ ചെറിയ വിടവിലൂടെ വെളിച്ചം പുറത്തേക്കു വന്നിരുന്നു. ഞാൻ അതിലൂടെ അക ത്തേക്കു നോക്കി. ഞാൻ രാവിലെ കണ്ട മനുഷ്യൻ അവിടെ പത വായിച്ചു കൊണ്ടു ഇരുന്നിരുന്നു.
“എന്തു പത്രം?” ഞാൻ ചോദിച്ചു.
“അതറിഞ്ഞിട്ടെന്താണ് കാര്യം?” ഞാൻ ഇടയ്ക്കു കയറി
ചോദിച്ചത് എന്റെ കക്ഷിക്ക് ഇഷ്ടമായില്ലെന്നു തോന്നി. “അതിൽ തീർച്ചയായും കാര്യമുണ്ട്. ഇനി സാരമില്ല. അത് വലിയ പത്രമായിരുന്നോ, അതോ ടാബ്ലോയിഡുപോലെ ചെറിയ പത്രമായിരുന്നോ?”
“ഇപ്പോൾ ഞാൻ ഓർമിക്കുന്നു അതു വലിയ പത്രമായിരു ന്നില്ല. തൊട്ടപ്പുറത്തുണ്ടായിരുന്ന ഗോഡ്ഫയിലായിരുന്നു എന്റെ ശ്രദ്ധമുഴുവനും. അയാൾ കൈകൾ നിലത്ത് ഊന്നി തീ കായുക യായിരുന്നു. അപ്പോൾ ആരോ എന്റെ തോളത്ത് തട്ടി. തിരിഞ്ഞു നോക്കിയപ്പോൾ കേണൽ എംസർത്തിനെയാണു ഞാൻ കണ്ടത്.
എന്റെ കൂടെ വരൂ എന്റെ ചെവിയിൽ അയാൾ പറഞ്ഞു എന്നിട്ട് വീട്ടിലേക്കു നടന്നു. ഞാനും അയാളെ പിന്തുടർന്നു. വീട്ടി ലെത്തിയതും അയാൾ കോപിച്ചുകൊണ്ടു ഉച്ചത്തിൽ പറഞ്ഞു. “അതിരാവിലെ ലണ്ടനിലേക്കു ഒരു വണ്ടിയുണ്ട്. അതിൽ കയറി സ്ഥലം വിട്ടുകൊള്ളൂ.
ഞാൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും അയാൾ അതു ചെവിക്കൊണ്ടില്ല. വീണ്ടും അയാൾ ദേഷ്യപ്പെട്ടുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. ഞാൻ രാവിലെ തന്നെ പുറപ്പെട്ടു. ഇങ്ങോട്ടു വരികയും ചെയ്തു.
സാമാന്യം നല്ല ഒരു വിവരണമാണ് ഡോഡ് എനിക്കു നൽകി യത്. അതു മുഴുവൻ അപഗ്രഥിച്ച ശേഷം ഞാൻ ചോദിച്ചു. “വീട്ടിൽ എത്ര വേലക്കാർ ഉണ്ടായിരുന്നു?
“വയസ്സൻ റാൾഫും അയാളുടെ ഭാര്യയും “തോട്ടത്തിലെ ഗൃഹത്തിലോ?” “ഒരാളെ മാത്രമെ ഞാൻ കണ്ടുള്ളൂ.
“ശരി ഡോഡ്. നിങ്ങൾ വിവരങ്ങൾ വ്യക്തമായി തന്നെ വിശ ദീകരിച്ചിരിക്കുന്നു. എന്നാലും നമുക്ക് ഒന്നു കൂടി ഇന്നു തന്നെ ടാക്സ്ബറി ഓൾഡ് പാർക്കിലേക്കു പോകണം.
എന്നിട്ടു ഞാൻ ഫോൺ ചെയ്തു എന്റെ ഒരു സുഹൃത്തു
മായി സംസാരിച്ചു. അതിനു ശേഷം ഞങ്ങൾ പുറപ്പെട്ടു. പോകുന്ന
വഴി ഈസ്റ്റണിൽ നിന്നു ഞാൻ ഫോൺ ചെയ്തു പറഞ്ഞ ആ സുഹൃത്തിനേയും കൂടെക്കൂട്ടി. ഡോഡ് എന്ന സംശയത്തോടെ നോക്കി.
“ഇത് എന്റെ ഒരു സുഹൃത്താണ്. ഇദ്ദേഹത്തിന്റെ സാന്നിധ്യം ചിലപ്പോൾ നമുക്ക് ആവശ്യമായി വന്നേക്കാം.” ഞങ്ങളുടെ പുതിയ കൂട്ടുകാരൻ കേൾക്കാൻ തക്കവണ്ണം ഞാൻ ഡോഡിനോടു ചോദിച്ചു. “ജനാലയിൽ നിങ്ങൾ കണ്ടത്
സ്നേഹിതനെയാണെന്നു തീർച്ചയാണോ?' “തീർച്ചയാണ്. അയാളുടെ മുഖം ഞാൻ കണ്ടതാണ്. അതു മത്സ്യങ്ങളുടെ അടിവയർ പോലെ വെളുത്തിരുന്നു.
ഇതോടു കൂടി എന്നെ സംബന്ധിച്ചിടത്തോളം ഈ കേസ് ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞിരുന്നു. പിന്നീട് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞങ്ങൾ ഗോഡ്ഫയുടെ വീട്ടിലെത്തി. എന്റെ സുഹൃത്തിനെ വണ്ടിയിലിരുത്തിയിട്ടു ഞാനും ഡോഡും വീട്ടി ലേക്കു നടന്നു. റാൽഫാണ് കതകു തുറന്നത്. അയാൾ കൈയു റകൾ ധരിച്ചിരുന്നു. ഞങ്ങളെക്കണ്ടതും അത് ഊരി മേശപ്പുറ ത്തുവെച്ചു. രൂക്ഷതയുള്ള ഒരു മണം എനിക്ക് അനുഭവപ്പെട്ടു. അത് ആ കൈയുറയിൽ നിന്നാണെന്ന് ഞാൻ കണ്ടു പിടിച്ചു. ഞാൻ എന്റെ തൊപ്പി ഊരി മേശപ്പുറത്തുവെക്കുന്ന ഭാവത്തിൽ മൂക്ക് ആ കൈയുറയിലേക്ക് അടുപ്പിച്ചു. എന്റെ ഊഹം ശരിയാ യിരുന്നു.
ഞങ്ങളോട് ഇരിക്കാൻ പറഞ്ഞ ശേഷം റാൽഫ് കേണലിനെ കൂട്ടിക്കൊണ്ടു വന്നു. ഡോഡിനെ കണ്ടതും അയാൾ കോപിഷ്ഠ നായി. “നിന്നെ ഇവിടെ കണ്ടു പോകരുതെന്നു ഞാൻ പറഞ്ഞ തല്ലെ.” അയാൾ അലറി പിന്നെ എന്നെയും കുറെ ചീത്തവിളിച്ചു എന്നിട്ടു റാൽഫിനോട് പോലീസിനെ വിളിക്കാൻ ആജ്ഞാപിച്ചു. “കേണൽ, എനിക്കു അഞ്ചു നിമിഷം തരികയാണെങ്കിൽ
താങ്കളുടെ തെറ്റിദ്ധാരണ ഞാൻ നീക്കാം.” ഞാൻ പറഞ്ഞു. എന്നാൽ അയാളുടെ കോപം ഇരട്ടിക്കുകയാണ് ചെയ്തത്. ഇത്രയുമായപ്പോൾ ഞാൻ എന്റെ നോട്ടുബുക്കിൽ നിന്നും ഒരു കടലാസ് കീറിയെടുത്ത് അതിൽ ഒരു വാക്ക് എഴുതിയിട്ട് കേണ ലിന്റെ കൈയിൽ കൊടുത്തു. അതു വായിച്ചതും അയാളുടെ കോപമെല്ലാം അലിഞ്ഞ് ഇല്ലാതെയായി. പകരം അവിടെ അത്ഭുതം പ്രത്യക്ഷപ്പെട്ടു.
“ഇക്കാര്യം നിങ്ങൾ എങ്ങനെ അറിഞ്ഞു. ആശ്ചര്യത്തോടെ അയാൾ ചോദിച്ചു.
“അതാണല്ലോ കേണൽ എന്റെ തൊഴിൽ
“നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ഗോഡ് ഫയെ കാണാം. റാൽഫ്, അഞ്ചു മിനിട്ടിനകം ഞങ്ങൾ അങ്ങോട്ടു വരുന്നുണ്ടെന്നു അവരെ അറിയിക്കൂ. അങ്ങിനെ ഞങ്ങൾ ഗോഡ് ഫയേ പാർപ്പിച്ചിരുന്ന ഭവന ത്തിലെത്തി. അവിടെയുണ്ടായിരുന്ന മനുഷ്യൻ വാതിൽക്കൽ
തന്നെ നിന്നിരുന്നു. “ഇതു നമ്മളുടെ പദ്ധതിയെ തകിടം മറിക്കും.” ആ മനുഷ്യൻ പറഞ്ഞു. ഞങ്ങളെല്ലാവരും അകത്തുകടന്നു. ഗോഡ് ഫ കണ്ടതും ഡോഡ് അയാളുടെ അടുക്കലേക്കു നീങ്ങി. എന്നാൽ ഗോഡ് ഫ അടുക്കരുതെന്നു ആംഗ്യം കാണിച്ചു. ആ യുവാവ് വെള്ളപാണ്ടു പിടിച്ചു വിളറിയ പോലെ കാണപ്പെട്ടു.
“എന്നെ നോക്കൂ ഡോഡ് ഞാൻ പഴയ ഗോഡ് ഫ ആണോ? ഇതുകൊണ്ടാണു ഞാൻ പുറത്തിറങ്ങാത്തത്. റാൽഫ് പറഞ്ഞപ്പോൾ നിന്നെ കാണണമെന്നു തോന്നി അതു കൊണ്ടാണ് അന്നു രാത്രിയിൽ ഞാൻ ജനാലക്കൽ വന്നു നോക്കിയത്. “ഗോഡ് ഫ, നിനക്കെന്താണ് പറ്റിയത്?
“എനിക്ക് അന്നു വെടിയേറ്റ് വിവരം നിനക്കറിയാമല്ലോ. അപ്പോൾ തന്നെ എന്റെ ബോധം നശിച്ചു. ബോധം വീണപ്പോൾ നേരം ഇരുട്ടിയിരുന്നു. എങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നപ്പോൾ മുന്നിൽ ഒരു വലിയ വീടു കണ്ടു. ഞാൻ എങ്ങനെയൊക്കെയോ ആ വീടിനു സമീപമെത്തി. വീടിന്റെ മുൻവാതിൽ തുറന്നു കിട ന്നിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്ന കട്ടിലുകളിലൊന്നിൽ കയറിക്കിടന്നു. മരം കോച്ചുന്ന തണുപ്പിൽ നിന്നു രക്ഷപ്പെടാൻ അവിടെ കണ്ട പഴന്തുണികൾ കൊണ്ടു മൂടിപ്പുതച്ചു കൊണ്ടു കിടന്നുറങ്ങി.
രാവിലെ ഞാൻ എഴുന്നേൽക്കുമ്പോൾ വളരെ വൈകിയി രുന്നു. കണ്ണുതുറന്നപ്പോൾ ഞാൻ കണ്ടതു കുറെ ബീഭത്സരൂപിക ളെയാണ്. അവർ ഡച്ചു ഭാഷയിൽ എന്തൊക്കെയോ പുലമ്പിക്കൊ ണ്ടിരുന്നു. അവരിലൊരാൾ എന്റെ കൈ പിടിച്ചു ശക്തിയോടെ വലിച്ചു അപ്പോൾ തോളിലെ മുറിപ്പാടിൽ നിന്നു വീണ്ടും രക്ത സ്രാവമുണ്ടായി ഇതൊന്നും ആ വികൃതരൂപിയുടെ മനസ്സലിയില്ല.
. ആ സമയത്ത് ഈ ബഹളം കേട്ട ഒരാൾ ഓടി വന്ന് ഡച്ചു ഭാഷയിൽ എന്തോ പറഞ്ഞു. അതു കേട്ടതും ആ വികൃതരൂപികൾ അവിടെ നിന്നു പോയി. അയാൾ എന്നോടു പറഞ്ഞു. നിങ്ങൾ എങ്ങനെ ഇവിടെയെത്തി. നിങ്ങൾ തീരെ അവശനാണല്ലൊ. ഞാൻ ഒരു ഡോക്ടറാണ്. നിങ്ങളുടെ മുറിവു ഞാൻ കെട്ടിവെച്ചുതരാം. എന്നാൽ വറ ചട്ടിയിൽ നിന്നു എരിതീയിൽ വീണ പോലെയാണ് നിങ്ങളുടെ കാര്യം. യുദ്ധരംഗത്തുനിന്നും രക്ഷപ്പെട്ടു നിങ്ങൾ എത്തി തിരിക്കുന്നത് ഒരു കുഷ്ഠരോഗാസ്പത്രിയിലാണ്. ഒരു കുഷ്ഠരോ ഗിയുടെ കിടക്കയിലാണു ഒരു രാത്രി മുഴുവൻ നിങ്ങൾ കിടന്നത്.
ഇത്രയും പറഞ്ഞിട്ട് അദ്ദേഹം എന്നെ മറ്റൊരു മുറിയിലേക്കു മാറ്റിയശേഷം എന്റെ മുറിവുകൾ വെച്ചുകെട്ടി. അവിടെ ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ഞാൻ അവിടം വിട്ടു. പിന്നീട് സതാംപ്ട ണിലെ ചികിത്സയും കഴിഞ്ഞു ഞാൻ വീട്ടിലെത്തി. കുറച്ചു ദിവ സങ്ങൾ കഴിഞ്ഞു മുഖത്ത് ഈ പാടുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ എന്റെ ശുഭാപ്തിവിശ്വാസം എന്നെ രക്ഷിച്ചില്ലെന്നു ഞാൻ മനസി ലാക്കി.
അപ്പോൾ മുതൽ ഞാൻ ഇവിടേയ്ക്കു താമസം മാറ്റി. ഡോക്ടർ കെന്റ് ഇവിടെ വെച്ചു എന്നെ ചികിത്സിക്കാൻ സന്ന ദ്ധനായി. ഇതാണ് എന്റെ കഥ. ഈ സംഭവം പുറത്തറിഞ്ഞാലു ള്ള ഭവിഷ്യത്ത് ഓർത്താണ് ഞാൻ ഇവിടെ കഴിയുന്നത്. ഈ കാര്യം നീ പോലും അറിയരുതായിരുന്നു. അപ്പൻ നിന്നെ
ഇങ്ങോട്ടു കൊണ്ടു വരരുതായിരുന്നു. “ഇയാൾ കാരണമാണ് അങ്ങനെ സംഭവിച്ചത്.
എന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് കേണൽ എംസ് വർത്ത് പറഞ്ഞു. “ഇദ്ദേഹത്തിനു ഇക്കാര്യത്തെക്കുറിച്ച് എന്തൊക്കെയോ വിവരങ്ങൾ അറിയുമെന്ന് എനിക്കു തോന്നി. അർദ്ധസത്യം അസ ത്യത്തെക്കാൾ അപകടകരമാണല്ലോ? അതിനാൽ ഞാൻ അവരെ ഇങ്ങോട്ടു കൊണ്ടു വന്നു. “അതേതായാലും നന്നായി. ഡോക്ടർ കെന്റ് ആണല്ലൊ
രോഗിയെ ചികിത്സിക്കുന്നത്. സർ, ഇത്തരം ഉഷ്ണമേഖലാ
രോഗങ്ങളിൽ അങ്ങ് വിദഗ്ധനാണോ?” ഞാൻ ചോദിച്ചു. ആ ചോദ്യത്തിൽ തനിക്കുള്ള അനിഷ്ടം പ്രകടമാക്കി ക്കൊണ്ടു അദ്ദേഹം പറഞ്ഞു. ഒരു രോഗിയെ ചികിത്സിക്കാനുള്ള ശാസ്ത്രപരിജ്ഞാനമൊക്കെ എനിക്കുണ്ട്.
“തീർച്ചയായും സർ, എന്നാലും ഇങ്ങനെയുള്ള ഒരു കേസിൽ മറ്റൊരു വിദഗ്ധന്റെ കൂടി അഭിപ്രായം തേടുന്നത് നന്നായിരിക്കു മല്ലൊ. അതിനു പറ്റിയ ഒരാൾ എന്റെ കൂടെ വന്നിട്ടുണ്ട്. സം ജയിംസ് സാന്റേഴ്സ് എന്നാണ് അദ്ദേഹത്തിന്റെ പേര്.
ഈ പേരു കേട്ടതും ഡോക്ടർ കെന്റ് അത്ഭുതസ്തബ നായി. ഡോക്ടറും എംസർത്തും സർ ജയിംസിനെ വിളിപ്പിക്കാൻ സമ്മതിച്ചു. “സർ ജയിംസ് വരുമ്പോഴേക്കും നമുക്ക് രോഗിയേയും കൂട്ടി
അങ്ങയുടെ പഠനമുറിയിലേക്കു പോകാം,” ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങളെല്ലാവരും - ഗോഡ് ഫയുടെ അമ്മയ ടക്കം - അവിടെ ഒത്തുകൂടി. അവരുടെ വ്യത്യസ്തമായ സംശയ ങ്ങൾക്കു മറുപടിയായി ഞാൻ എങ്ങനെയാണ് എന്റെ നിഗമ നത്തിൽ എത്തിച്ചേർന്നതെന്ന് ഞാൻ വിശദീകരിച്ചു.
“മൂന്നു കാരണങ്ങൾ കൊണ്ടാകാം ഗോഡ് ഫ ഇങ്ങനെ മാറി താമസിക്കുന്നതെന്ന് ഞാൻ അനുമാനിച്ചു. ഒന്ന്, എന്തെ ങ്കിലും കുറ്റകൃത്യം ചെയ്തിരിക്കാം; അല്ലെങ്കിൽ ചിത്തഭ്രമം പിടി പെട്ടതാവാം; അതുമല്ലെങ്കിൽ എന്തെങ്കിലും പകർച്ചവ്യാധി ബാധി ച്ചിരിക്കാം. ഈ പ്രദേശത്തുനിന്നും അടുത്തകാലത്ത് പിടികിട്ടാത്ത കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല കുറ്റ കൃത്യമായിരുന്നെങ്കിൽ ഇങ്ങനെ വീട്ടിൽ ഒളിച്ചു താമസിക്കാതെ വല്ല വിദേശരാജ്യത്തേക്കും പോകുന്നതല്ലേ നല്ലത്. അതിനാൽ കുറ്റകൃത്യമല്ല കാരണമെന്നു എനിക്കു മനസിലായി.
മുറി സൂക്ഷിക്കുന്ന ആൾ പുറത്തു വന്ന ഉടൻ വാതിൽ പൂട്ടി തക്കാൽ ഭദ്രമായി കീശയിലിട്ടു എന്നത് രോഗിക്കു ചിത്തഭ്രമ മാണോ എന്ന സംശയം ഉണ്ടാക്കി. എന്നാൽ രാത്രിയിൽ സ്വത ന്ത്രനായി വന്ന് സുഹൃത്തിനെ സന്ദർശിച്ചു മടങ്ങി എന്നത് ആ സാധ്യതയും ഇല്ലാതാക്കി എന്നു മാത്രമല്ല തൊലിയുടെ നിറം മാറ്റത്തെപ്പറ്റി ഡോഡ് പറഞ്ഞതും എന്നെ ആ വഴിക്കു ചിന്തി പ്പിച്ചു. ഞങ്ങൾ അകത്തു കയറിയപ്പോൾ റാൽഫിന്റെ കൈയിലു ണ്ടായിരുന്ന കൈയുറയിൽ പുരട്ടിയിരുന്ന രോഗപ്രതിരോധ ഔഷധത്തിന്റെ രൂക്ഷഗന്ധം രോഗം പകർച്ചവ്യാധി തന്നെയാ ണെന്നു ഉറപ്പിക്കുന്നതിൽ എന്നെ സഹായിച്ചു.
ഈ സമയത്ത് രോഗിയെ പരിശോധിച്ചശേഷം സർ ജയിംസ് അങ്ങോട്ടു കടന്നു വന്നു. “ഒരു സന്തോഷവാർത്തയുണ്ട്. ഗോഡ്ഫയുടേത് കുഷ്ഠരോഗമല്ല.
അവിടെ കൂടിയവരെല്ലാം അത്ഭുതസ്തബ്ധരും ആഹ്ലാദ ചിത്തരുമായി.
“കുഷ്ഠരോഗിയുടെ കട്ടിലിൽ കിടന്നതുകൊണ്ടു തനിക്കും കുഷ്ഠം പിടിപെട്ടേയ്ക്കുമോ എന്ന മനോവിഭ്രാന്തിയുടെ പ്രത്യാ ഘാതം ഒരു ചുണങ്ങിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണിത്. ഇതു ഒട്ടും പകരില്ലെന്നു മാത്രമല്ല ചികിത്സിച്ചു സുഖപ്പെടുത്താവുന്ന തുമാണ്.
ഈ സന്തോഷവാർത്ത കേട്ടതും ഗോഡ് ഫയുടെ അമ്മ ആനന്ദക്കണ്ണീരൊഴുക്കി.
“കേട്ടോ, ഡോഡ്”, ഞാൻ പറഞ്ഞു. “ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട.
тhąηкѕ
Comments
Post a Comment