13-സ്വർണ്ണ താറാവ് Sherlock Holmes stories Malayalam part 13. The Adventure of the Blue Carbuncle
https://nfoworld.blogspot.com/2021/07/sherlock-holmes-stories-malayalam-part_36.html
13-സ്വർണ്ണ താറാവ്
ക്രിസ്മസ് കഴിഞ്ഞുള്ള ഒരു ദിവസം ഞാൻ ഷെർലക് ഹോംസിനെ കാണാനെത്തി. നവവത്സരാശംസകൾ നേരുന്നതിനു വേണ്ടിയായിരുന്നു ഞാനവിടെ ചെന്നത്.
ഹോംസ് പഴയൊരു തൊപ്പി സസൂക്ഷ്മം പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. പലേടത്തും പിഞ്ഞിത്തുടങ്ങിയ നിറം മങ്ങിയ, ധരിക്കാൻ കൊള്ളാതായ ഒരു തൊപ്പി.
“പോലീസ് കോൺസ്റ്റബിൾ പീറ്റേഴ്സിന്റെ തൊപ്പിയാണിത്, ഹോംസ് പറഞ്ഞു. “എന്നുവച്ചാൽ മൂപ്പർക്കു കിട്ടിയ സാധനം. ഉടമസ്ഥനാരെന്നറിയില്ല. ക്രിസ്മസ് ദിവസം രാവിലെ തടിച്ചു കൊഴുത്ത ഒരു താറാവിനൊപ്പമാണ് ഈ തൊപ്പി കിട്ടിയത്. ഹോംസ് ആ കഥ വിവരിച്ചു.
“വെളുപ്പിനു നാലു മണിക്ക് കോട്ടൺഹാം കോർട്ട് റോഡ് വഴി വീട്ടിലേക്കു മടങ്ങുകയായിരുന്നു പീറ്റേഴ്സ്. അല്പം മുമ്പി മായി ഒരു മനുഷ്യൻ ഒരു താറാവുമായി ആടിയാടി പോകുന്നു. കവലയിലെത്തിയപ്പോൾ നാലഞ്ചു തെമ്മാടികളുമായി എന്തോ കശപിശയുണ്ടായി. ഒരുത്തൻ അയാളുടെ തൊപ്പി തട്ടിത്തെറിപ്പിച്ചു. അയാൾ വടിയോങ്ങിയപ്പോൾ സമീപത്തെ ഒരു കടയുടെ കണ്ണാ ടിച്ചില്ല് തകർന്നുപോയി. അപ്പോഴേക്കും പീറ്റേഴ്സൻ രംഗത്തെത്തി. പോലീസുകാരനെ കണ്ടു ഭയന്നിട്ടാവണം അയാളും ആ തെമ്മാ ടികളും ഓടിപ്പോയി. വഴിയിൽക്കിടന്ന ഒരു തൊപ്പിയും താറാവും പീറ്റേഴ്സ് കൈയിലെടുത്തു. താറാവിന്റെ കാലിൽ "മിസിസ് ഹെന്റി ബേക്കർക്ക്' എന്നെഴുതിയ ഒരു കുറിപ്പുണ്ടായിരുന്നു. തൊപ്പിയുടെ ഒരു വശത്ത് എച്ച്.ബി. എന്നു തുന്നിപ്പിടിപ്പിച്ചിരുന്നു. തൊപ്പി എനിക്കു തന്നിട്ട് താറാവിനെയും കൊണ്ട് പീറ്റേഴ്സ് വീട്ടിൽ പോയി.
“ഇതാരുടെ തൊപ്പിയാണ്. ഉടമസ്ഥനെ എങ്ങിനെ മനസി ലാകും?” ഞാൻ ചോദിച്ചു.
ഹോംസ് തൊപ്പി കൈയിൽ ഉയർത്തിക്കാട്ടിയിട്ടു പറഞ്ഞു: “കൂടുതൽ വിവരങ്ങളൊന്നുമറിയില്ല. എങ്കിലും ചിലതു പറയാം. ഇതിന്റെ ഉടമസ്ഥൻ നല്ല ബുദ്ധിസാമർഥ്യമുള്ളയാളാണ്. മുൻപ് ധനികനായിരുന്നെങ്കിലും ഇപ്പോൾ ഇത്തിരി കഷ്ടത്തിലാണ് അയാളുടെ ജീവിതം. ധാർമികമായി ആൾ അധഃപതിച്ചിരിക്കുന്നു എന്നതു സ്പഷ്ടം. ആളൊരു മദ്യപനാണെന്നു തോന്നുന്നു. ഇക്കാരണം കൊണ്ടു തന്നെയാണ് ഭാര്യയ്ക്ക് അയാളെ ഇഷ്ടമല്ലാത്തത്. ഞാൻ അദ്ഭുതത്തോടെ കേട്ടിരുന്നു.
“അധികം പുറത്തിറങ്ങാത്ത പ്രകൃതമാണയാളുടേത്. വ്യായാമം തീരെയില്ല. നരച്ചു തുടങ്ങിയ മുടി രണ്ടു നാൾ മുമ്പ് വെട്ടിച്ചതാണ്. തലയിൽ ലൈംക്രീം ഉപയോഗിച്ചിട്ടുണ്ടായിരുന്നു. അയാളുടെ വീട്ടിൽ ഗ്യാസ് കണക്ഷൻ ഉണ്ടാവാൻ വഴിയില്ല. “അയാൾ ബുദ്ധിമാനാണ് എന്നെങ്ങനെ അറിഞ്ഞു?
“നോക്കൂ ഇതിന്റെ വലുപ്പം. ഇത്രയും വലിയ തലച്ചോറുള്ള യാൾ ബുദ്ധിശൂന്യനല്ല തീർച്ച.
“ഇപ്പോൾ അയാളുടെ ജീവിതം കഷ്ടപ്പാട് നിറഞ്ഞതാ
ണെന്നു പറഞ്ഞതോ?” “വിലകൂടിയ തൊപ്പിയാണിത്. മൂന്നു കൊല്ലം മുമ്പുള്ള ഫാഷൻ. അന്ന് ഇതു വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി അയാൾക്കുണ്ടായിരുന്നു. എന്നാൽ അതിനുശേഷം പുതിയതൊന്ന് വാങ്ങാൻ അയാൾക്കു കഴിഞ്ഞില്ല. തൊപ്പിയുടെ ലൈനിംഗ് ശ്രദ്ധിച്ചു നോക്കൂ. കത്രിക കൊണ്ടു മുറിച്ച് കുറ്റിമുടി കാണാം. ഈയിടെ മുടിവെട്ടിച്ചു എന്നല്ലേ അതിനർഥം.
ലൈംകീമിന്റെ മണമുണ്ടി തൊപ്പിക്ക്. അതു പോലെ തൊപ്പിയുടെ പുറത്തു പൊടിയുണ്ട്. അതു റോഡിലിറങ്ങിയിട്ട് ഉണ്ടായ പൊടിയല്ല. വീട്ടിനുളളിലെ ഷെൽഫിൽ ഇരുന്നു പൊടി പിടിച്ചതാണ്. ആൾ പുറത്തിറങ്ങാറില്ല എന്നർഥം. ഭാര്യയ്ക്ക് അയാളോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ആ തൊപ്പി തുടച്ചു കൊടുത്തേനെ.
“അതൊക്കെ ശരിയാണെന്നു വയ്ക്കാം. പക്ഷേ, വീട്ടിൽ ഗ്യാസില്ലെന്നു പറഞ്ഞത് എങ്ങനെ?
“തൊപ്പിയിൽ അഞ്ചു സ്ഥലത്ത് മെഴുകുതിരിയുടെ പാടു കാണാം. ഗ്യാസ് ലൈറ്റുള്ളയാൾ ഇത്രയേറെ മെഴുകുതിരി ഉപയോ ഗിക്കണ്ടിവരാറില്ല. ഒരു കൈയിൽ തൊപ്പിയും മറുകൈയിൽ മെഴു കുതിരിയുമായി കോവണി കയറുമ്പോൾ മെഴുകുതുളളികൾ ഇങ്ങനെ വീഴാനിടയുണ്ട്.
എനിക്കു ചിരിവന്നു. “ഒരു തൊപ്പി വച്ച് ഇത്രയും കഷ്ടപ്പെട്ടു നിരീക്ഷണം നടത്തിയതിന്റെ ആവശ്യം എന്തായിരുന്നു ഈ പഴ ൻ തൊപ്പി തേടി ആരും ഇവിടെ വരുമെന്നു തോന്നുന്നില്ല.
പെട്ടെന്ന് വാതിൽ പീറ്റേഴ്സ് പ്രത്യക്ഷപ്പെട്ടു.
“മിസ്റ്റർ ഹോംസ്, ആ താറാവ്!” അയാൾ അണയ്ക്കുന്നുണ്ടാ
യിരുന്നു. “എന്തു പറ്റി? ചത്ത താറാവ് ഓടിപ്പോയോ?'' ഹോംസ് ചോദിച്ചു.
“ഇതാ നോക്കൂ. അതിനെ മുറിച്ചപ്പോൾ വയറ്റിനുളളിൽ നിന്നു കിട്ടിയതാണിത്, പീറ്റേഴ്സൺ കൈനിവർത്തിക്കാട്ടി. വെട്ടിത്തിള ങ്ങുന്ന ഒരു നീലരത്നം
അമൂല്യമായ രത്നക്കല്ല്. ഇത്തരത്തിൽപ്പെട്ട മറ്റൊന്നില്ല. മോർകാർ പ്രഭ്വിയുടെ ആഭരണപ്പെട്ടിയിൽ നിന്നു കാണാതായ വിലയേറിയ രത്നമായിരുന്നു അത്. അതു കണ്ടെത്തുന്നവർക്ക് ആയിരം പവൻ പാരിതോഷികം ലഭിക്കുമായിരുന്നു.
“അഞ്ചു ദിവസം മുമ്പ്, അതായതു ഡിസംബർ 22-നാണ് ഈ രത്നം കാണാതായത്. ജോൺ ഹോർണർ എന്ന ഈയപ്പ ണിക്കാരനാണ് അതു മോഷ്ടിച്ചതെന്ന് ആരോപണം ഉയർന്നി രുന്നു,"ഹോംസ് ആ പത്രം തപ്പിയെടുത്തു. പത്രവാർത്ത അദ്ദേഹം ഉറക്കെ വായിച്ചു.
ഹോട്ടലിൽ ആഭരണ മോഷണം. ഹോട്ടൽ കോസ്മോ പൊളിറ്റനിൽനിന്ന് മോർകാർ പ്രഭ്വിയുടെ നീലമാണിക്യം മോഷണം പോയി. ഇതു സംബന്ധിച്ച് ജോൺ ഹോർണർ എന്ന ഈയപ്പ ണിക്കാരനെ അറസ്റ്റു ചെയ്തു. പ്രഭ്വിയുടെ മുറിയിലെ ജനൽക്കമ്പി നേരേയാക്കാൻ, പരിചാരകൻ ജെയിംസ് റൈസറോടൊപ്പം അയാൾ ഉള്ളിൽ കടന്നതാണ്. എന്നാൽ, ഇടയ്ക്ക് റൈസർ പുറ ത്തുപോയ നേരം അലമാര കുത്തിതുറന്ന്, ആഭരണം മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞവ. പ്രഭ്വിയുടെ വേലക്കാരി കാതറിൻ കസാക്കും റൈഡർ പറഞ്ഞതു സ്ഥിരീകരിച്ചു. അറസ്റ്റു ചെയ്യ പ്പെട്ട ജോൺ ഹോർണർ മോഷണക്കുറ്റത്തിന് മുമ്പൊരിക്കൽ ശിക്ഷക്കപ്പെട്ടയാളാണ്. കോടതിയിൽ വച്ച് ഹോർണർ ബോധരഹി തനായി നിലംപതിച്ചു.
“കുത്തിതുറന്ന ആഭരണപ്പെട്ടിയിൽ നിന്ന് താറാവിന്റെ വയറ്റി ലേക്ക് ആ രത്നം ഒരു യാത്ര നടത്തി. അതെങ്ങനെയാണെന്നു ള്ളതാണു നമ്മുടെ പ്രശ്നം.” ഹോംസ് പറഞ്ഞു.
ഹോംസ് ആ രത്നം ഏറ്റുവാങ്ങി. ഒപ്പം സായാഹ്നപത്രത്തിൽ
നല്കാൻ ഒരു ചെറുപരസ്യവും ഹോംസ് തയാറാക്കി. ഇതായി
രുന്നു പരസ്യം:
“ഗുഡ് തെരുവിൽ നിന്ന് ഒരു താറാവും കറുത്ത തൊപ്പിയും കളഞ്ഞുകിട്ടിയിരിക്കുന്നു. മിസ്റ്റർ ഹെന്റി ബേക്കർ ഇന്നു വൈകു ന്നേരം 6.30ന് താഴെക്കാണുന്ന ഓഫീസിലെത്തി സാധനങ്ങൾ കൈപ്പറ്റുക.
പരസ്യത്തിനു താഴെ ഹോംസ് സ്വന്തം ഓഫീസിന്റെ അഡ്രസും നല്കിയിരുന്നു.
“ഹെൻറി ബേക്കർക്ക് ഈ മോഷണവുമായി ബന്ധമുണ്ടാ കുമോ?” ഞാൻ ചോദിച്ചു. “ഉണ്ടാവാൻ വഴിയില്ല. എന്തായാലും നമുക്ക് ഉടൻ വിവരമറി
യാമല്ലോ. അന്നു വൈകുന്നേരം ഹെൻറി ബേക്കർ ഹോംസിന്റെ ഓഫീ സിലെത്തി. നീളൻ കോട്ടു ധരിച്ച ഒരു വൃദ്ധനായിരുന്നു അയാൾ.
“എനിക്കീ സാധനങ്ങൾ കിട്ടിയിട്ട് ഒന്നു രണ്ടു ദിവസങ്ങളായി.
സാധനങ്ങൾ നഷ്ടപ്പെട്ട വിവരത്തിനു നിങ്ങൾ പരസ്യം ചെയ്യു
മെന്നു കരുതി, ഹോംസ് പറഞ്ഞു. “പരസ്യം ചെയ്യാൻ പണം വേണ്ടേ? എന്നെ ആക്രമിച്ച തെമ്മാടികൾ ഇവയെല്ലാം കൈക്കലാക്കിക്കാണും എന്നാണു ഞാൻ ധരിച്ചത്,” അയാൾ അല്പം ജാള്യതയോടെ പറഞ്ഞു.
“ഇതാ തൊപ്പി. പിന്നെ ആ താറാവിനെ ഞങ്ങൾ കറിവച്ചു കൂട്ടി. അതേ വലുപ്പവും തൂക്കവുമുള്ള മറ്റൊരെണ്ണത്തിനെ വാങ്ങി വച്ചിട്ടുണ്ട്. ഇതു മതിയാവുമോ? “ഓഹോ, ധാരാളം മതി.” ആഗതന് ആശ്വാസമായതുപോലെ തോന്നി.
“ആവട്ടെ, നിങ്ങളീ താറാവിനെ എവിടെ നിന്നാണു വാങ്ങി
യത്?” ഹോംസ് ചോദിച്ചു.
“അൽഫാ ഹോട്ടലിൽ നിന്ന്, ഹോട്ടലുടമസ്ഥൻ വിന്റിഗേറ്റാണ് ഇതിനെ എനിക്കു നല്കിയത്, ഹെൻറി ബേക്കർ പറഞ്ഞു. അയാൾ യാത്ര പറഞ്ഞു പിരിഞ്ഞു കഴിഞ്ഞപ്പോൾ ഹോംസ്പറഞ്ഞു.
“സാധുമനുഷ്യൻ. അയാൾക്ക് ഇതിൽ കൂടുതൽ ഒന്നുമറിയില്ല. ഞങ്ങൾ ആ രാത്രി തന്നെ ബ്ലൂംസ്ബറിയിലെ അൽഫാ ഹോട്ടലിലെത്തി. ചെറിയൊരു ഹോട്ടലായിരുന്നു അത്. രണ്ടു ഗ്ലാസ് ബിയറിന് ഹോംസ് ഓർഡർ നല്കി. “നിങ്ങളുടെ താറാവുപോലെ തന്നെ ബിയറും ഒന്നാം തരമാ
യിരിക്കണം,” ഹോംസ് പറഞ്ഞു. “എന്റെ താറാവോ?” തപ്പെട്ടു. ചുവന്ന മുഖമുള്ള ഹോട്ടലുടമ അ
“അതെ. മിസ്റ്റർ ഹെൻറി ബേക്കർ നിങ്ങളുടെ ഹോട്ടലിൽ നിന്നു വാങ്ങിയ ആ താറാവിനെക്കുറിച്ചു ഞങ്ങളോടു പറഞ്ഞിരുന്നു. “ങ്ഹാ! അതു ശരി. പക്ഷേ, കവന്റ് ഗാർഡനിലെ ഒരു കച്ച
വടക്കാരനിൽ നിന്നാണു ഞങ്ങൾ താറാവുകളെ വാങ്ങിയത്.
“എന്താണ് അയാളുടെ പേര്? “ബ്ലേക്കിൻ റിഡ്ജ്
അല്പനേരം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. നല്ല തണു പ്പുള്ള രാത്രി. കവന്റ് ഗാർഡനനിലെ വളഞ്ഞു പുളഞ്ഞുള്ള വഴി യിലൂടെ ഞങ്ങൾ യാത്ര ചെയ്തു. വലിയൊരു കടയുടെ മുന്നിൽ ഞങ്ങളാ ബോർഡുകണ്ടു. ബ്ലേക്കിൻ റിഡ്ജ്,
ഞങ്ങൾ നേരെ അങ്ങോട്ടു ചെന്നു. “താറാവിനെ വാങ്ങാനാണ്.” ഹോംസ് പറഞ്ഞു. “ഇന്ന് ഇനി ഒന്നുമില്ല. നാളെ രാവിലെ വരൂ, കൂർത്ത മുഖ
മുള്ള ഒരാൾ പറഞ്ഞു. അയാൾ കട അടയ്ക്കാനുള്ള പുറപ്പാടാ യിരുന്നു. “അൽഫാ ഹോട്ടലിന്റെ ഉടമസ്ഥൻ ശുപാർശ ചെയ്തിട്ടാണു
ഞങ്ങൾ വന്നത്. “ങാ, ഞാനയാൾക്കു രണ്ടു ഡസൻ വിറ്റിട്ടുണ്ട്.
“നല്ല ഇനമായിരുന്നു. അത് എവിടെ നിന്നാണ് വാങ്ങിയത്? ഹോംസിന്റെ ചോദ്യം കേട്ട് അയാൾക്കു ദേഷ്യം വന്നു.
“നിങ്ങൾക്കെന്താ വേണ്ടത്?”
“അൽഫയിൽ നിന്നു തിന്ന താറാവിറച്ചി നാടനാണെന്നു ഞാൻ ഒരാളോടു പന്തയം വച്ചു. അഞ്ചു പവൻ. അത്രയേയുള്ളു കാര്യം, ഹോംസ് അശ്രദ്ധനായി പറഞ്ഞു.
“എന്നാൽ നിങ്ങളുടെ അഞ്ചു പവൻ പോയതു തന്നെ. അവർക്കു കൊടുത്തതിൽ ഒറ്റയെണ്ണം പോലും നാടനല്ലായിരുന്നു. അതു നാടൻ താറാവായിരുന്നെന്നു ഹോംസ് വാദിച്ചു.
അല്ലെന്ന് അയാളും. ഒടുവിൽ ഹോംസ് ഒരു പവൻ പന്തയം വച്ചു. കടക്കാരനു വാശിയായി. അയാൾ തന്റെ കടയിലെ വലിയ രജിസ്റ്റർ ബുക്കെടുത്തു തുറന്നു. നാടൻ താറാവുകളുടെയും അല്ലാ അവയുടെയും ഇനം തിരിച്ച കണക്കുകൾ അതിലെഴുതിയിരുന്നു. അൽഫാ ഹോട്ടലിലേക്കു വിറ്റ് താറാവുകൾ സപ്ലൈ ചെയ്തത് മിസിസ് ഓഷോട്ട് എന്ന കച്ചവടക്കാരിയാണെന്ന് ഹോംസ് മന സിലാക്കി. പേരിനോടൊപ്പം അവരുടെ മേൽവിലാസവും ഉണ്ടാ
യിരുന്നു. പന്തയത്തിൽ തോറ്റതിൽ നിരാശഭാവിച്ച് ഹോംസ് ഒരു പവൻ അയാൾക്കു നല്കി പിന്തിരിഞ്ഞു. അല്പമകലെയെത്തി ഒരു ചിരി യോടെ അദ്ദേഹം പറഞ്ഞു: “അയാളുടെ പോക്കറ്റിൽ അല്പം പൊങ്ങി നിന്ന കുതിരപ്പന്തയ ടിക്കറ്റ് ഞാൻ കണ്ടു. കുതിരപ്പന്ത
യത്തിൽ തൽപരനായവനോട് പന്തയം വച്ചാൽ അയാൾ വീഴുക തന്നെ ചെയ്യും.
അപ്പോഴാണ് ഞങ്ങൾ അല്പം മുമ്പു കയറിയ ആ കടയി ലൊരു ബഹളം നടന്നത്. പൊക്കം കുറഞ്ഞ ഒരു മനുഷ്യൻ ആ കടക്കാരനോട് എന്തിനോ വേണ്ടി യാചിക്കുന്നതും കടക്കാരൻ അയാളെ ആട്ടിപ്പായിക്കുന്നതുമായിരുന്നു സംഭവം. “തന്റെയൊരു താറാവ്. പൊക്കോണം എന്റെ മുമ്പിൽ നിന്ന്.
ഞാൻ ഇടപാടു നടത്തിയത് മിസിസ് ഓഷോട്ടുമായിട്ടാണ്. തനിക്കതിൽ എന്താ കാര്യം?
“അതിലൊരെണ്ണം എന്റേതായിരുന്നു. ആ കുറിയ മനുഷ്യൻ
കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു.
“എന്നാൽ മിസിസ് ഓഷോട്ടിനോടു ചോദിക്കൂ. “അവർ പറഞ്ഞു നിങ്ങളോടു ചോദിക്കാൻ.
കടക്കാരനു ദേഷ്യം വന്നു. അയാൾ കൈചുരുട്ടി അടുത്ത
പ്പോൾ കുറിയ മനുഷ്യൻ പിൻവാങ്ങി. ഹോംസ് അയാളെ തെരുവിൽ വച്ചുതന്നെ പിടികൂടി. അയാ ളുടെ മുഖം വിളറി വെളുത്തിരുന്നു.
“എന്താ, എന്താ നിങ്ങൾക്കു വേണ്ടത്?” അയാളുടെ ശബ്ദം
വിറച്ചു.
“മിസിസ് ഓഷോട്ട് വിറ്റ് താറാവ് എവിടെ എത്തിച്ചേർന്നു എന്ന വിവരം എനിക്കറിയാം.
അയാൾ പ്രത്യാശയോടെ ഞങ്ങളെ നോക്കി. ഒപ്പം ഭയവും ആ നോട്ടത്തിൽ നിഴലിച്ചിരുന്നു.
അയാളെയും കൂട്ടി കുതിരവണ്ടിയിൽ ഞങ്ങൾ ബേക്കർ സ്ട്രീറ്റിലെത്തി. ഹോംസിന്റെ ഓഫീസിലെത്തി. നെരിപ്പോടിന് സമീപം അയാൾക്ക് ഇരിപ്പിടം നൽകിയിട്ട്. ഹോംസും ഇരുന്നു.
“നിങ്ങളുടെ പേരെന്താ?”
“എന്റെ പേര്... ജോൺ റോബിൻസൺ.
“അതല്ല, ശരിയായ പേരു പറയണം. എങ്കിലേ ബിസിനസ്
“ജോൺ റൈഡർ എന്നാണെന്റെ പേര്.
“ഹോട്ടൽ കോസ്മോപൊളിറ്റനിലെ പരിചാരകൻ ജോൺ റൈഡർ അല്ലേ? വെളുത്ത നിറമുള്ള, വാലിൽ കറുപ്പു പാടുള്ള ഒരു താറാവിനെയാണു നിങ്ങൾക്കു വേണ്ടത്, അല്ലേ?” “അതെ, അതു തന്നെ!
“അത് ഇവിടെ എത്തിച്ചേർന്നിരുന്നു. ചത്തു കഴിഞ്ഞിട്ടും ആ താറാവ് ഒരു നീലമുട്ടയിട്ടു. തിളങ്ങുന്ന മുട്ട. അയാൾ ഞെട്ടി എഴുന്നേറ്റു. ആ ശരീരം അടിമുടി വിറയ്ക്ക ന്നുണ്ടായിരുന്നു.
ഹോംസ് പെട്ടി തുറന്ന് ആ നീലരത്നം പുറത്തെടുത്ത് കാട്ടി. നക്ഷത്ര ശോഭയോടെ ആ മാണിക്യം തിളങ്ങി. “നിങ്ങളുടെ കള്ളി വെളിച്ചത്തായി റൈഡർ. എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. ആരാണു നിങ്ങളോട് രാജ്ഞിയുടെ ഈ രത്നത്തെപ്പറ്റി പറഞ്ഞത്?”
“കാതറിൻ കസാക്കാണ് എന്നോടിക്കാര്യം പറഞ്ഞത്. അയാൾ വിക്കി വിക്കി പറഞ്ഞു.
“രാജ്ഞിയുടെ ദാസി കാതറിൻ കസാക്ക് അല്ലേ? ഈയപ്പ ണിക്കാരന്റെ ചുമലിൽ നിങ്ങളാ മോഷണക്കുറ്റം ആരോപിച്ചു അല്ലേ? ഗതികേടിന് അയാളുടെ പേരിൽ പണ്ടൊരു മോഷണക്കുറ്റം പോലീസ് റിക്കോർഡിലുണ്ടായിരുന്നുതാനും. ജനൽക്കമ്പി വിള ക്കാൻ അയാളെ വിളിച്ചത് ഈ പണിയൊപ്പിക്കാനായിരുന്നു.
“ദൈവത്തെയോർത്ത് എന്നോടു ക്ഷമിക്കണേ. എന്റെ അച്ഛനും അമ്മയും ഈ വിവരമറിഞ്ഞാൽ ഹൃദയം പൊട്ടി മരിക്കും. ഞാൻ ഇതിനു മുമ്പ് ഒരു കുറ്റവും ചെയ്തിട്ടില്ല. ഇനി മേലിൽ ഇങ്ങനെയൊന്നും ചെയ്യില്ല. “ഈ രത്നം താറാവിന്റെ വയറ്റിനുള്ളിൽ എങ്ങനെ വന്നു വെന്നു പറയൂ.” ഹോംസ് ആവശ്യപ്പെട്ടു. രം മോഷ്ടിച്ചതിനു ശേഷം എവിടെ ഒളിച്ചുവയ്ക്കണ മെന്നറിയാതെ ഞാൻ കുഴങ്ങി. ഞാൻ ചില ഒഴികഴിവുകൾ പറഞ്ഞ് എന്റെ സഹോദരിയെ കാണാൻ പോയി. അവളും ഭർത്താവും താറാവിനെ വളർത്തി വില്ക്കുന്നവരാണ്. ആ വീട്ടിലെത്തിയിട്ടും രത്നം ഒളിപ്പിച്ചു വയ്ക്കാൻ സുരക്ഷിതമായ ഒരു സ്ഥലം എനിക്കു കിട്ടിയില്ല. എനിക്കാകെ പരവശമായി.
മുറ്റത്തിറങ്ങി, എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന പ്പോഴാണ് ഞാൻ അവിടെയുള്ള താറാവു കൂട്ടത്തെക്കണ്ടത്. അതി ലൊരു താറാവിനെ പിടിച്ച്, അതിന്റെ വായപിളർന്ന് ഞാൻ രം ഉള്ളിലേക്ക് തള്ളിക്കയറ്റി. വലിയ ഒരു താറാവായിരുന്നു അത്. വെളുത്ത നിറം, വാലിൽ കറുത്ത പാടുണ്ടായിരുന്നു. അപ്പോഴേക്കും എന്റെ സഹോദരി പുറത്തേക്കിറങ്ങി വന്നു. താറാവാകട്ടെ, ഓടി മറ്റുള്ളവയുടെ കൂടെ ചേർന്നു. ക്രിസ്മസിന് എനിക്കൊരു താറാ
ണ്ടൊരു മോഷണക്കുറ്റം പോലീസ് റിക്കോർഡിലുണ്ടായിരുന്നുതാനും. ജനൽക്കമ്പി വിള ക്കാൻ അയാളെ വിളിച്ചത് ഈ പണിയൊപ്പിക്കാനായിരുന്നു.
“ദൈവത്തെയോർത്ത് എന്നോടു ക്ഷമിക്കണേ. എന്റെ അച്ഛനും അമ്മയും ഈ വിവരമറിഞ്ഞാൽ ഹൃദയം പൊട്ടി മരിക്കും. ഞാൻ ഇതിനു മുമ്പ് ഒരു കുറ്റവും ചെയ്തിട്ടില്ല. ഇനി മേലിൽ ഇങ്ങനെയൊന്നും ചെയ്യില്ല. “ഈ രത്നം താറാവിന്റെ വയറ്റിനുള്ളിൽ എങ്ങനെ വന്നു
വെന്നു പറയൂ.” ഹോംസ് ആവശ്യപ്പെട്ടു. രം മോഷ്ടിച്ചതിനു ശേഷം എവിടെ ഒളിച്ചുവയ്ക്കണ മെന്നറിയാതെ ഞാൻ കുഴങ്ങി. ഞാൻ ചില ഒഴികഴിവുകൾ പറഞ്ഞ് എന്റെ സഹോദരിയെ കാണാൻ പോയി. അവളും ഭർത്താവും താറാവിനെ വളർത്തി വില്ക്കുന്നവരാണ്. ആ വീട്ടിലെത്തിയിട്ടും രത്നം ഒളിപ്പിച്ചു വയ്ക്കാൻ സുരക്ഷിതമായ ഒരു സ്ഥലം എനിക്കു കിട്ടിയില്ല. എനിക്കാകെ പരവശമായി.
മുറ്റത്തിറങ്ങി, എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന പ്പോഴാണ് ഞാൻ അവിടെയുള്ള താറാവു കൂട്ടത്തെക്കണ്ടത്. അതി ലൊരു താറാവിനെ പിടിച്ച്, അതിന്റെ വായപിളർന്ന് ഞാൻ രം ഉള്ളിലേക്ക് തള്ളിക്കയറ്റി. വലിയ ഒരു താറാവായിരുന്നു അത്. വെളുത്ത നിറം, വാലിൽ കറുത്ത പാടുണ്ടായിരുന്നു. അപ്പോഴേക്കും എന്റെ സഹോദരി പുറത്തേക്കിറങ്ങി വന്നു. താറാവാകട്ടെ, ഓടി മറ്റുള്ളവയുടെ കൂടെ ചേർന്നു.
ക്രിസ്മസിന് എനിക്കൊരു താറാ വിനെ വേണമെന്നു ഞാൻ സഹോദരിയോടു പറഞ്ഞു. എടുത്തു കൊള്ളാൻ അവൾ സമ്മതിക്കുകയും ചെയ്തു. പിന്നീട് ഞാനാ കൂട്ടത്തിൽ തെരഞ്ഞ് വെളുത്ത നിറമുള്ള, വാലിൽ പാടുള്ള താറാ വിനെ കണ്ടു പിടിച്ചു. അതിനെയും കൊണ്ട് ഞാൻ കിൽബേണി ലുള്ള എന്റെ സുഹൃത്തിന്റെ വീട്ടിലെത്തി. മൗഡ്സ്ലി എന്നാണ വന്റെ പേര്. രത്നം എന്തു ചെയ്യണമെന്നുള്ള കാര്യമൊക്കെ അവൻ പറഞ്ഞുതരും എന്നെനിക്ക് അറിയാമായിരുന്നു. അവിടെ വച്ച് ഞങ്ങൾ ഇരുവരും ചേർന്ന് ആ താറാവിനെ കൊന്നു. പക്ഷേ, അതിന്റെ വയറ്റിൽ രമില്ലായിരുന്നു.
വെളുത്ത, വാലിൽ കറുത്തപാടുള്ള താറാവുകൾ രണ്ടെണ്ണമു ണ്ടായിരുന്നു എന്നു പിന്നീടാണു ഞാനറിഞ്ഞത്. അപ്പോഴേക്കും സഹോദരി അവയെ മൊത്തമായി വിറ്റു കഴിഞ്ഞിരുന്നു. എന്റെ അവസ്ഥ നോക്കൂ സർ ഒരു പ്രയോജനവുമില്ലാതെ ഞാനൊരു കള്ള നായി. ആ വസ്തു അഞ്ചു മിനിറ്റു പോലും എന്റെ കൈവശം ഇരു ന്നില്ല, ജോൺ റൈഡർ ഒരു ഭ്രാന്തനെപ്പോലെ പൊട്ടിക്കരഞ്ഞു.
അല്പനേരത്തേക്കു നിശബ്ദത പരന്നു. പെട്ടെന്ന് ഹോംസ് എഴുന്നേറ്റു വാതിൽ തുറന്നു.
“എഴുന്നേറ്റ് സ്ഥലം വിട്,” അദ്ദേഹം ഉറക്കെപ്പറഞ്ഞു. “സർ, അങ്ങയെ ദൈവം രക്ഷിക്കും, ജോൺ റൈഡറുടെ മുഖത്ത് ആശ്വാസം.
“കൂടുതലൊന്നും പറയേണ്ട. ഇനി കണ്ടുപോകരുത്. അയാൾ രക്ഷപ്പെട്ടു പുറത്തേക്കു പാഞ്ഞു.
“ഏതായാലും രത്നം തിരിച്ചുകിട്ടി. ഈയപ്പണിക്കാരൻ ഹോർണറെ വെറുതെ വിടും. കാരണം, പോലീസിന്റെ ആ കേസ് ദുർബലമാണ്. പിന്നെ, നാമെന്തിന് ഇയാളെ ശിക്ഷിക്കണം? ഇവൻ ജീവിതത്തിലിനി ഒരു കുറ്റകൃത്യവും ചെയ്യില്ല. ശരിക്കും ഭയന്നു പോയിട്ടുണ്ട്. ഏതായാലും ഇതു പ്രായശ്ചിത്തത്തിന്റെ കാലവു മാണല്ലോ, ഹോംസ് പുകവലിക്കാൻ ഒരുങ്ങുന്നതിനിടയിൽ പറഞ്ഞു.
тhąηкѕ
Comments
Post a Comment