Sherlock Holmes Stories: Malayalam

                        Sir Arthur Conan Doyle

  


              1-മൂന്നു ഗാരിഡബുമാർ


   സാധാരണയായി രാവിലെ എന്നെക്കാൾ വൈകിയാണ് ഹോംസ് ഉറക്കമുണരുക. എന്നാൽ പതിവിനു വിപരീതമായി, ഞാൻ എഴുന്നേറ്റു വരുമ്പോൾത്തന്നെ അദ്ദേഹം എന്തോ കടലാസ് വായിച്ചു കൊണ്ടിരിക്കുന്നു. എന്നെക്കണ്ടതും ഹോംസ് ചോദിച്ചു. “വാട്സൺ, താങ്കൾക്ക് പെട്ടെന്ന് കുറച്ചു പണമുണ്ടാക്കാനുള്ള ഒരു വഴി ഞാൻ പറഞ്ഞു തരട്ടെ.


ഞാൻ അമ്പരന്നു നിൽക്കെ ഹോംസ് തുടർന്നു. “താങ്കൾക്ക് ഗാരിഡബ് എന്നു പേരുള്ള ആരെയെങ്കിലും ഓർമ വരുന്നുണ്ടോ? എന്നാൽ താങ്കൾ രക്ഷപെട്ടു. ഒരു ഗാരിഡ ബിനെ കണ്ടുപിടിച്ചാൽ താങ്കൾക്കു പണക്കാരനാകാം.


എന്റെ അമ്പരപ്പ് കൂടിയുള്ളൂ. അപ്പോൾ ഹോംസ് വിശദീകരിച്ചു.


ഗാരിഡബ് എന്ന പേരുള്ള ഒരാളെ കണ്ടെത്താൻ ഒരു കക്ഷി ആവശ്യപ്പെട്ടിരിക്കുന്നു. ഞാൻ വേഗം ചെന്ന് ടെലിഫോൺ ഡയറക്ടറി എടുത്ത മറിച്ചുനോക്കി. അതിൽ ഗരിഡബ് എന്ന പേരുള്ള ഒരാളുണ്ടാക്കി രുന്നു. ഗാരിഡി എൻ., 136, ലിറ്റിൽ റൈഡർ സീറ്റ്. ഞാൻ ഉടനെ അത് ഹോംസിന് കാണിച്ചു കൊടുത്തു. നിരാശയായിരുന്നു ഫലം.


“ഇതു പോരാ വാട്സൺ, ഈ ഗാരിഡബാണ് എന്നോട് രാളെ കണ്ടുപിടിക്കാൻ പറഞ്ഞിരിക്കുന്നത്. ആ സമയത്താണ് മിസ്റ്റിസ് ഹഡ്സൺ ഒരു വിസിറ്റിംഗ് കാർഡുമായി വന്നത്. ഞാൻ അതെടുത്തു നോക്കി. എന്നിട്ട് ആഹ്ളാദത്തോടെ ഹോംസിനോടു പറഞ്ഞു. ഇതാ നോക്കൂ ഹോംസ്, താങ്കൾ പറഞ്ഞപോലെ മറ്റൊരു ഗാരിഡബ്, ജോൺ ഗാരിഡബ്, കൗൺസിലർ അറ്റ് ലോ, മൂർ വില്ലേ, കാൻസാസ്, യു.എസ്.എ.


“വീണ്ടുമൊരിക്കൽക്കൂടി ഞാൻ താങ്കളെ നിരാശപ്പെടുത്തു കയാണ് വാട്സൺ. ഇദ്ദേഹമാണ് നാഥൻ ഗാരിഡബിനോട് മറ്റൊ രാളെക്കൂടി കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടത്.


ആഗതനെ വിളിക്കാനായി ഹോംസ് മിസ്സിസ് ഹഡ്സണോട്

പറഞ്ഞു. അതനുസരിച്ച് അദ്ദേഹം മുറിയിലേക്കു കടന്നുവന്നു.


ഞങ്ങൾക്കഭിമുഖമായി ഒരു കസേരയിൽ അദ്ദേഹം ഇരുന്നു. എന്നിട്ട് ചോദിച്ചു, “സർ, എന്റെ തന്നെ പേരുള്ള നാഥൻ ഗാരിഡബിന്റെ കത്ത് താങ്കൾക്ക് കിട്ടിയിരിക്കുമല്ലോ.


"കിട്ടി. എന്നു മാത്രമല്ല നമുക്ക് അതിനെക്കുറിച്ച് കുറച്ചധികം സംസാരിക്കാനുമുണ്ടെന്നു തോന്നുന്നു. ഹോംസ് പറഞ്ഞത് ആഗതന് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹത്തിന്റെ മുഖഭാവവും പിന്നീടുള്ള സംസാരവും വ്യക്തമാക്കി. “ഇക്കാര്യത്തിൽ ഒരു ഡിറ്റക്ടീവിന്റെ പങ്ക് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. ഇത് രണ്ടു വ്യക്തി കൾ തമ്മിലുള്ള ഒരു വ്യാപാരകാര്യം മാത്രമാണ്. ഇന്നു രാവിലെ ഞാൻ അയാളെ കാണാൻ പോയിരുന്നു. അപ്പോഴാണ് ഇങ്ങനെ യൊരു വഷളൻ കളി കളിച്ചതിനെക്കുറിച്ച് അയാൾ പറഞ്ഞത്. ഉടനെ ഞാൻ ഇങ്ങോട്ടു പോരികയായിരുന്നു.

 "മിസ്റ്റർ ഗാരിഡബ്, താങ്കളെന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരി ക്കുന്നു. നാഥൻ ഗാരിഡ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത് മൂന്നാമതൊരു ഗാരിഡബിനെ കണ്ടുപിടിച്ചു കൊടുക്കണം എന്നു മാത്രമാണ്. അതിന് എനിക്കു സാധിക്കുമെന്ന് അദ്ദേഹത്തിനുതോന്നിയിരിക്കാം. അതിലെന്താണ് തെറ്റ്?"


ഹോംസിന്റെ ഈ ഉത്തരം കേട്ടതും മങ്ങിയിരുന്ന, ഗാരിഡ ബിന്റെ മുഖം ഒന്നു തെളിഞ്ഞു. 

“അങ്ങനെയാണെങ്കിൽ കുഴപ്പമില്ല. ഞാനിന്നു രാവിലെ അയാളെ കാണാൻ പോയിരുന്നു. അപ്പോഴാണ് അയാൾ പറ ഞ്ഞത് ഒരു ഡിറ്റക്ടീവിനെ ഏല്പിച്ചിരിക്കുകയാണ് ഈ കാര്യം എന്ന്. ഞങ്ങൾ തമ്മിലുള്ള ഈ വിഷയത്തിൽ പുറത്തു നിന്നൊ രാൾ ഇടപെടുന്നത് എനിക്കിഷ്ടമല്ല. അതു കൊണ്ട് നിങ്ങളുടെ വിലാസം വാങ്ങി നേരെ ഞാനിങ്ങോട്ടു പോന്നു. എന്നാൽ മൂന്നാ മതൊരു ഗാരിഡബിനെ കണ്ടുപിടിച്ചു തരുന്നതു കൊണ്ട് താങ്കൾ തൃപ്തിപ്പെടുമെങ്കിൽ താങ്കൾ ഇതിൽ ഇടപെടുന്നതുകൊണ്ട് വിരോധമില്ല.”


അപ്പോൾ ഹോംസ് പറഞ്ഞു, “ഏതായാലും മിസ്റ്റർ ജോൺ ഗാരിഡബ്, താങ്കൾ ഇവിടെ വന്ന സ്ഥിതിക്ക് ഇതിനെ പറ്റി വിശദമായി താങ്ക വരെ ളിൽനിന്നുതന്നെ കേട്ടാൽ കൊള്ളാമെന്നുണ്ട്.


അപ്പോൾ അയാൾ സംശയത്തോടെ എന്നെ നോക്കി, “ഇദ്ദേഹം അതു കേൾക്കണമോ?


“ഞങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അതു കൊണ്ട് വാട്സൺ കേട്ടാൽ കുഴപ്പമൊന്നുമില്ല. ഹോംസ് പറഞ്ഞു.


ജോൺ ഗാരിഡബ് താൻ എന്തുകൊണ്ടാണ് മറ്റു രണ്ടു ഗാരി ഡബുകളെ കൂടി അന്വേഷിക്കുന്നതെന്ന് ഞങ്ങളോടു വിശദീക രിച്ചു.


“അല്ലെങ്കിലും ഇതിൽ രഹസ്യമൊന്നുമില്ല. ഞാൻ ഇതിനെ പ്പറ്റിയുള്ള കാര്യങ്ങൾ വിവരിക്കാം. കാൻസാസിൽ അലക്സാണ്ടർ ഹാമിൽട്ടൻ ഗാരിഡബ് എന്നൊരു കോടീശ്വരനുണ്ടായിരുന്നു. നൂറു കണക്കിന് ഏക്കർ ഫലഭൂയിഷ്ഠവും ധാതുസമ്പന്നവും ആയ ഭൂമി യുടെയും മറ്റും ഉടമസ്ഥനായിരുന്നു അദ്ദേഹം. ബന്ധുമിത്രാദികൾ ആരുമില്ലാത്ത ഒറ്റത്തടിയായിരുന്നു അദ്ദേഹം. ഗാരിഡ് എന്ന പേര് അപൂർവമാണല്ലോ. തന്റെ പേരിന്റെ അപൂർവതയിൽ അദ്ദേഹം ഗർവിതനായിരുന്നു. അതായിരുന്നു ഞങ്ങളെ കൂട്ടിയിണക്കിയത്. ഞാൻ ആ സമയത്ത് ടോപേക്കയിലായിരുന്നു.

 അന്നയാൾ ചോദിച്ചു, ലോകത്ത് ഈ പേരിൽ ആരെങ്കിലും ഉണ്ടായിരി ക്കുമോ എന്ന്. തൽക്കാലം വേറെ ജോലിത്തിരക്കുണ്ടെന്നും അതിനാൽ അത് അന്വേഷിക്കാൻ നേരമില്ലെന്നും നേരമ്പോക്കായി പറഞ്ഞ് ഞാൻ ഒഴിഞ്ഞു. ഈ സംഭവത്തിനു ശേഷം ഒരു വർഷ ത്തിനകം അയാൾ മരിച്ചു.


അപ്പോഴാണ് ലോകത്ത് ഈ പേരിൽ ആരെങ്കിലും ഉണ്ടാ യിരുക്കുമോ എന്ന് അദ്ദേഹം ചോദിച്ചതിന്റെ പൊരുൾ എനിക്കു മനസ്സിലായത്. അത്യപൂർവമായ ഒരു വിൽപത്രമാണ് അദ്ദേഹം തയ്യാറാക്കി വച്ചിരുന്നത്. അതു പ്രകാരം അദ്ദേഹത്തിന്റെ സ്വത്തു ക്കൾ മൂന്നായി ഭാഗിച്ചിരിക്കുന്നു. അതിൽ ഒരു ഭാഗം എനിക്ക് അവകാശപ്പെട്ടതായിരുന്നു. പക്ഷെ എനിക്ക് അത് കിട്ടണമെങ്കിൽ ഞാൻ രണ്ടു ഗാരിഡബുകളെക്കൂടി കണ്ടുപിടിക്കണമായിരുന്നു. ശേഷിച്ച രണ്ടു ഭാഗം അവർക്കു കിട്ടുകയും ചെയ്യും. മൂന്നു ഗാരി ഡബുകളുണ്ടെങ്കിൽ ഒരാൾക്ക് 5 ലക്ഷം ഡോളർ വീതം കിട്ടും. അല്ലെങ്കിലോ ആർക്കും അതിൽ തൊടാൻ പോലുമാവില്ല.


അത് വിട്ടുകളയാൻ എനിക്കു മനസ്സു വന്നില്ല. ഞാൻ അമേ രിക്ക് മുഴുവൻ മഷിയിട്ടു നോക്കി. ഒരു ഫലവുമുണ്ടായില്ല. അങ്ങനെ യാണ് ഞാൻ ഇംഗ്ലണ്ടിലെത്തിയത്. ലണ്ടൻ ടെലിഫോൺ ഡയറ ക്ടറിയിൽ നിന്നും ഒരാളെ കിട്ടി. അയാൾക്ക് ബന്ധുക്കളായി സ്ത്രീകൾ മാത്രമേയുള്ളൂ. മൂന്നു പ്രായപൂർത്തിയായ പുരുഷ ന്മാർ ഒസ്യത്തു പ്രകാരം സ്വത്തു കിട്ടുകയുള്ളൂ. ഇനി ഒരാളെ കൂടി കണ്ടെത്തണം. താങ്കൾക്ക് അതിനു സാധിച്ചാൽ എന്തു ഫീസു വേണമെങ്കിലും ഞാൻ തരാം.” എന്നു പറഞ്ഞ് ജോൺ ഗാരിഡബ് തന്റെ വിവരണം അവസാനിപ്പിച്ചു.


“താങ്കൾക്ക് പത്രത്തിൽ ഒരു പരസ്യം കൊടുത്തു മായിരുന്നില്ലേ?" ഹോംസ് ചോദിച്ചു.


“ഞാൻ അതും ചെയ്തു നോക്കി. ഒരു മറുപടിയും കിട്ടിയില്ല.


“താങ്കൾ ടോപേക്കയിൽ നിന്നാണു വരുന്നതെന്നു പറഞ്ഞു


വല്ലോ. അവിടെ എനിക്കൊരു പരിചയക്കാരനുണ്ടായിരുന്നു


ഡോക്ടർ ലൈസാണ്ടർ സ്റ്റാർ അദ്ദേഹം അവിടത്തെ മേയറായിരുന്നു. അദ്ദേഹം ഇപ്പോഴില്ല. മരിച്ചുപോയി.


“എത്ര നല്ല മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തെപ്പറ്റി തങ്ങൾ എപ്പോഴും പറയാറുണ്ട്”

 “ഈ കാര്യത്തിലെ പുരോഗതി നമുക്ക് പരസ്പരം ചർച്ച ചെയ്യണം.” എന്നു കൂടി കൂട്ടിച്ചേർത്തിട്ട് ജോൺ ഗരിഡസ് വിട പറഞ്ഞു.


അദ്ദേഹം പോയപ്പോൾ ഹോംസ്  എന്നോടു പറഞ്ഞു. “വാർസൺ, ജോൺ ഗാരിഡബി പറഞ്ഞതെല്ലാം ഒന്നിനൊന്നു കല്ലുവെച്ച നുണകളായിരുന്നു. കോപക്കയിലെ സ്റ്റാറിനെ എനികറിയില്ല. അങ്ങനെയൊരു മേയറുമില്ല. അയാൾ പറഞ്ഞത് ഗാരിഡബിനെ തേടി അടുത്തിടെ ലണ്ടനിൽ വന്നുവെന്നാണ് അയാൾ കുറഞ്ഞത് കഴിഞ്ഞ ഒരു വർഷമായി ഇംഗ്ലണ്ടിൽ കഴിയുന്നുവെന്ന് അയാളുടെ വേഷഭൂഷാദികൾ വെളിപ്പെടുത്തുന്നു. മാത്രമല്ല പത്രത്തിൽ ഇത്ര വ്യത്യസ്തമായ ഒരു പരസ്യം വന്നാൽ അതു ഞാൻ കാണാതിരിക്കില്ലെന്ന് താങ്കൾക്കറിയാമല്ലോ. ഇതിനു പിന്നിൽ വലിയ ഒരു തട്ടിപ്പുണ്ടെന്നു തീർച്ച.”


"ഏതായാലും നാഥൻ ഗാരിഡബിനെ ഒന്നു വിളിക്കു വാട്സൺ. അയാളും ഇതിൽ പങ്കുകാരനാണോ എന്നറിയാമല്ലോ. “

അങ്ങനെ ഞങ്ങൾ നാഥൻ ഗാരീഡബിന് ഫോൺ ചെയതു. അയാൾക്ക് നാലഞ്ചു ദിവസത്തെ പരിചയമേ അമേരിക്കൻ ഗാരിഡബുമായി ഉണ്ടായിരുന്നുള്ളൂ. വൈകീട്ട് ആറുമണിക്ക് നാഥൻഗാരിഡബിനെ കാണാൻ വരുന്നുണ്ടെന്നും ആ വിവരം ജോൺഗാരിഡബിനോടു പറയരുതെന്നും ഹോംസ് പറഞ്ഞു. 

ഞങ്ങൾ വൈകീട്ട് ലിറ്റിൽ റൈഡർ സ്ട്രീറ്റിലുള്ള നാഥൻ ഗാരിഡബിന്റെ വീട്ടിലേക്കു പുറപ്പെട്ടു. ഒരു പുരാതനമായ ഗൃഹ മായിരുന്നു അയാളുടെത്. വീടിനു മുൻവശത്ത് പഴയ ഒരു ഓട്ടു പ്ലേറ്റിൽ അദ്ദേഹത്തിന്റെ വിചിത്രമായ പേര് കൊത്തിവച്ചിരിക്കുന്നു. അതു കണ്ട് ഹോംസ് പറഞ്ഞു, “ഇദ്ദേഹത്തിന്റെ പേര് യഥാർഥ മാണെന്നു തോന്നുന്നു വാട്സൺ”


വീടിനെപ്പോലെ, നെയിം പ്ലേറ്റിനെപ്പോലെയുള്ള ഒരു വ്യക്തി യായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. അറുപതു വയസ്സില ധികം പ്രായം തോന്നിക്കുന്ന ഒരാളായിരുന്നു നാഥൻ ഗാരിഡബ്, മെലിഞ്ഞ, ദേഹമെല്ലാം ചുക്കിച്ചുളിഞ്ഞ, കഷണ്ടിയുള്ള ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മുറിയാകട്ടെ അതിനേക്കാൾ വിചിത്രമായിരുന്നു. ഒരു മ്യൂസിയത്തിൽ എത്തിപ്പെട്ട പ്രതീതിയാ യിരുന്നു. ഞങ്ങൾക്ക്. നിരവധി ഫോസിൽ അസ്ഥികൾ, പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച് നിയാണ്ടർ താൽ, കാമാഗ്നൻ തുട ങ്ങിയ തലയോടുകളുടെ മാതൃകകൾ, പഴയ കാലത്തെ നാണയ ശേഖരം തുടങ്ങിയവ കൊണ്ടു തിങ്ങി നിറഞ്ഞിരുന്നു അദ്ദേഹ ത്തിന്റെ മുറി.


“താങ്കൾ ഒരിക്കലും പുറത്തു പോകാറില്ലെന്നു പറഞ്ഞതു ശരിയാണോ?” ഹോംസ് ചോദിച്ചു.


“വല്ലപ്പോഴും ഒന്നിറങ്ങിയാലായി. അത്രമാത്രം. ഈ വസ്തു ക്കളുമായി ഇടപഴകി കഴിയുന്നതാണ് എനിക്കിഷ്ടം. അതാണെന്റെ ജീവിതവും.


“ഞങ്ങളുടെ ഇന്നത്തെ കൂടിക്കാഴ്ചയെക്കുറിച്ച് ആ അമേരി ക്കൻ വക്കീൽ എന്തെങ്കിലും പറഞ്ഞോ?


“ഉവ്വ്, അയാൾ നേരെ എന്റെ അടുത്തേക്കാണ് വന്നത്. “അയാൾ ദേഷ്യപ്പെട്ടോ?” ഹോംസ് ചോദിച്ചു.


“ആദ്യം കുറച്ചു ക്ഷോഭിച്ചാണ് സംസാരിച്ചത്. പിന്നെ മയ ത്തിലായി.”


“അമേരിക്കയിലെ സ്ഥലം താങ്കൾക്കു കിട്ടുകയാണെങ്കിൽ താങ്കൾ അങ്ങോട്ടു താമസം മാറ്റുമോ?


“ഒരിക്കലുമില്ല. ഞങ്ങളുടെ അവകാശം സ്ഥാപിച്ചു കിട്ടിയാൽ എന്റെ ഭാഗം വിലയ്ക്കു മേടിച്ചു കൊള്ളാം എന്ന് അയാൾ പറഞ്ഞു. ആ തുക കൊണ്ട് കുറെക്കൂടി വസ്തുക്കൾ ശേഖരിച്ച് എനിക്ക് ഇത് ഒരു ദേശീയ മ്യൂസിയം ആക്കണമെന്ന് ആഗ്രഹ മുണ്ട്.


“താങ്കളുടെ ശേഖരത്തിൽ വളരെ വിലപിടിപ്പുള്ളതായി എന്തെങ്കിലുമുണ്ടോ?”


“അങ്ങനെ കാര്യമായി ഒന്നുമില്ല. നാഥൻ ഗാരിഡബ് പറഞ്ഞു. 

ഹോംസിനു തന്റെ ചോദ്യങ്ങൾ പൂർത്തിയാക്കാനാവും മുമ്പ് വാതിലിൽ ശക്തമായ മുട്ടു കേട്ടു. നാഥൻ ഗാരിഡബ് പോയി വാതിൽ തുറന്നു. ഉടനെ അമേരിക്കൻ ഗാരിഡബ് ഉത്സാഹ ത്തോടെ മുറിയിലേക്കു കടന്നു വന്നു. അയാൾ തന്റെ തലയ്ക്ക മീതെ ഒരു പ്രാദേശിക ദിനപ്പത്രം ഉയർത്തിപ്പിടിച്ചിരിക്കുന്നു.


“താങ്കൾ ധനികനായിരിക്കുന്നു നാഥൻ ഗാരിഡബ്, നമ്മൾ രക്ഷപ്പെട്ടു. ഈ പരസ്യമൊന്നു നോക്കൂ.” എന്നു പറഞ്ഞ് അയാൾ പത്രം നാഥൻ ഗാരിഡബിന്റെ കൈയിൽ കൊടുത്തു. അതിൽ ഒരു പരസ്യത്തിനു ചുറ്റും ഒരു വൃത്തം വരച്ചിരുന്നു. ഞാനും ഹോംസും വൃദ്ധന്റെ തലയ്ക്കു മുകളിലൂടെ ആ പരസ്യം വായിച്ചു. ഇതായിരുന്നു അതിലെ വാചകങ്ങൾ:


“എല്ലാത്തരം കൃഷി ഉപകരണങ്ങളുടെയും നിർമാതാവ്. ബൈൻഡറുകൾ, കട്ട ഉടയ്ക്കുന്ന ഉപകരണം, തുരക്കുന്ന യന്ത്രം, കർഷക വണ്ടികൾ, കൈക്കലപ്പകൾ (Hand Plows), ബക്ബോർഡു കൾ തുടങ്ങി എല്ലാമെല്ലാം. ബന്ധപ്പെടുക,

ഹൊവാർഡ് ഗാരിഡബ്, ഗ്രോസ് വെനർ ബിൽഡിങ്,        ആസ്റ്റൺ.


“അങ്ങനെ നമ്മൾ മൂന്നാമത്തെ ഗാരിഡബിനെ കണ്ടെത്തിയിരി ക്കുന്നു. നാളെ വൈകുന്നേരം നാലു മണിക്ക് താങ്കൾ അദ്ദേ ഹത്തെ ചെന്നു കാണുമെന്ന് കാണിച്ച് കത്തയച്ചിട്ടുണ്ട്.


“ഞാൻ തന്നെ പോകണോ?”


"എന്തുതന്നെയായാലും ഞാനൊരു പുറംരാജ്യക്കാരനല്ലേ. താങ്കളോ ഇവിടത്തുകാരനും. അതിനാൽ താങ്കൾ തന്നെ പോകണം. അല്ലേ ഹോംസ്?


“അങ്ങോട്ടു പോയി വരണമെങ്കിൽ കുറഞ്ഞത് നൂറുമല ങ്കിലും യാത്ര ചെയ്യണം. ഞാൻ കഴിഞ്ഞ കുറെ വർഷങ്ങൾക്കി ടയ്ക്കു പോലും ഇത്ര ദൂരം യാത്ര ചെയ്തിട്ടില്ല. നാഥൻ ഗാരി ഡബ് പറഞ്ഞു.


“ഞാൻ ഈയൊരു കാര്യത്തിനായാണ് അമേരിക്ക യിൽനിന്നും ഇത്ര ദൂരം വന്നത്. അത്രയൊന്നുമില്ലല്ലോ നൂറുമൈൽ


“ഞാനും അതിനോടു യോജിക്കുന്നു. ഹോംസും അമേരി ക്കക്കാരന്റെ പക്ഷം ചേർന്നു. അങ്ങനെ ഗത്യന്തരമില്ലാതെ നാഥൻ ഗാരിഡബ് ആസ്റ്റണിലേക്ക് പോകാം എന്നേറ്റു. അമേരിക്കൻ ഗാരി ഡബ് യാത്രയാവുകയും ചെയ്തു.


“താങ്കൾ ശേഖരിച്ചിരിക്കുന്ന ഈ വസ്തുക്കളൊക്കെ എനിക്ക് കണ്ടാൽ കൊള്ളാമെന്നുണ്ട്. പറ്റിയാൽ നാളെത്തന്നെ ഞാൻ വരും.” ഹോംസ് പറഞ്ഞു.



“എപ്പോൾ വേണമെങ്കിലും വന്നോളൂ. ഞാനില്ലെങ്കിലും കുഴ പ്പമില്ല. വീടു സൂക്ഷിപ്പുകാരിയുടെ കൈയിൽ താക്കോലുണ്ട് താങ്കൾ വരുമെന്ന് ഞാൻ പറഞ്ഞു വെയ്ക്കാം. “താങ്കൾ ഈ വീട് ആരിൽ നിന്നാണ് വാങ്ങിയത്

യാത്ര പറഞ്ഞിറങ്ങും മുമ്പ് ഹോംസ് ചോദിച്ചു. ആ വീടു വിറ്റ ബ്രോക്കറുടെ മേൽവിലാസം വാങ്ങി. എന്നിട്ട് ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. മുറിയലെത്തിയശേഷം ഞങ്ങൾ ഗാരിഡബ് കേസ് ഒന്നു വിശകലനം ചെയ്തുനോക്കി. “താങ്കൾ ഇതിനെക്കുറിച്ചൊരു നിഗമനത്തിലെത്തിയിരിക്കും അല്ലേ വാട്സൺ?” ഹോംസ് ചോദിച്ചു.


“എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. “ആ പരസ്യത്തിൽ വ്യത്യസ്തമായ എന്തെങ്കിലും താങ്കളുടെ


ശ്രദ്ധയിൽ പെടേണ്ടതാണല്ലോ?” “Hand Plows എന്നാണതിൽ എഴുതിയിരിക്കുന്നത്. Plough എന്നാണ് ശരിക്കും വേണ്ടത്. ഞാൻ പറഞ്ഞു.


“നിങ്ങൾ മെച്ചപ്പെട്ടു വരുന്നു വാട്സൺ ഹോംസ് തുടർന്നു, “അമേരിക്കയിൽ Plow നല്ല ഇംഗ്ലീഷാണെങ്കിലും ഇവിടെ അതു തെറ്റുതന്നെയാണ്. അതിനർഥം ആ പരസ്യം അമേരിക്കൻ ഗാരിഡബ് കൊടുത്തതാണെന്നാണ്. അതിന് ഒരു കാരണം ഞാൻ കാണുന്നത് അയാൾക്ക് കിഴവനെ കുറച്ചു സമയത്തേക്കെങ്കിലും അവിടെനിന്ന് അകറ്റി നിർത്താൻ ആഗ്രഹമുണ്ടെന്നതാണ്. അതെന്തിനാണെന്ന് നാളെ അറിയാം.


ഹോംസ് രാവിലെതന്നെ പുറത്തേയ്ക്കു പോയി. ഉച്ചയൂ ണിന്റെ സമയത്താണ് അദ്ദേഹം തിരിച്ചുവന്നത്. എന്തൊക്കെയോ ചില വിവരങ്ങളുമായാണ് അദ്ദേഹം വരുന്നതെന്ന് ആ മുഖം വിളിച്ചറിയിച്ചു.


“കാര്യങ്ങൾ നമ്മൾ വിചാരിച്ചതിലും ഒരുപടി ഗൗരവതരമാണ് വാട്സൺ. ഞാനിന്നു രാവിലെ സ്കോട്ട്ലാണ്ട് യാർഡിൽ പോയി രുന്നു. അവിടെനിന്ന് എന്തെങ്കിലും വിവരം കിട്ടുമെന്ന് മനസ്സു പറഞ്ഞു. അവിടെ കുറ്റവാളികളുടെ ചിത്രങ്ങൾക്കിടയിൽനിന്ന് ഞാൻ ഒരാളെ കണ്ടുപിടിച്ചു. കൊലയാളി ഇവാൻസ്, മറ്റൊരു പേരിൽ അയാളെ താങ്കളറിയും വാട്സൺ, അമേരിക്കൻ വക്കീലായ ജോൺ ഗാരിഡബ്.”


അക്ഷരാർഥത്തിൽ ഞാൻ ഞെട്ടി, ഹോംസ് തുടർന്നു.


“ഞാൻ നാഥൻ ഗാരിഡബിനു വീടു വിറ്റ് ബ്രോക്കറെ കാണാനും പോയിരുന്നു. നാഥൻ ഗാരിഡബ് ആ വീട്ടിൽ താമസ മാക്കിയിട്ട് അഞ്ചു വർഷമായെന്നു പറയുന്നത് ശരിയാണ്. അതിനു മുമ്പ് അവിടെ താമസിച്ചിരുന്നത്. വാൽഡൻ എന്നു പേരായ ഒരാ ളാണ്. ഒരു വർഷത്തോളം അവിടെ താമസിച്ച് അയാളെ പെട്ടെന്ന് കാണാതാവുകയായിരുന്നു.


“അതും നമ്മുടെ കേസുമായി എന്താണ് ബന്ധം?” ഞാൻ

ഇടയ്ക്കു കയറി ചോദിച്ചു.


“ഇടയ്ക്കു കയറല്ലേ വാട്സൺ, ബന്ധമുണ്ട്. നമ്മുടെ അമേ രിക്കൻ ഗാരിഡബ് എന്ന ഇവാൻസ് ഒരു കൊലക്കേസിൽ ഇത്രയും കാലം ജയിലിലായിരുന്നു. വാട്ടർ ലൂ റോഡിലെ ഒരു നെറ്റ് ക്ലബിൽ വെച്ച് ഒരാളെ വെടിവെച്ചു കൊന്നതിന്. മരിച്ചയാൾ മറ്റൊരു അമേരിക്കക്കാരനായ റോഡ്ജർ പ്രസ്കോട്ടാണെന്നു തിരി ച്ചറിഞ്ഞു. കള്ളനോട്ടടിയായിരുന്നുവത്രേ അയാളുടെ തൊഴിൽ. ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വീടു ബ്രോക്കറുടെയും സ്കോട്ട്ലാണ്ട് യാർഡ് പോലീസിന്റെയും അടയാളങ്ങളനുസരിച്ച് വാൽഡനും പ്രസ്കോട്ടും ഒരാൾ തന്നെയാണ്


“ഇത്രയും മനസ്സിലായി ഞാൻ പറഞ്ഞു, “എന്നാൽ അയാൾ നാഥൻ ഗാരിഡബിന് അവിടെനിന്നും പറഞ്ഞയയ്ക്കാൻ ശ്രമിച്ചത് എന്തിനായിരിക്കും?


“അതറിയാനല്ലേ നാം അങ്ങോട്ടു പോകുന്നത്?' എന്ന് ഹോംസ് മറുപടിയും പറഞ്ഞു.


ഉച്ചഭക്ഷണം കഴിഞ്ഞതും ഞങ്ങൾ നാഥൻ ഗാരിഡബിന്റെ വീട്ടിലേക്കു പുറപ്പെട്ടു. ഞങ്ങൾ രണ്ടു പേരും കൈയിൽ റിവോൾവർ കരുതിയിരുന്നു. കൊലയാളി' ഇവാൻസ് അയാളുടെ വിളിപ്പേരുപോലെ പ്രവർത്തിക്കുകകൂടി ചെയ്താലോ?


വൈകുന്നേരം നാലുമണിക്കുതന്നെ ഞങ്ങൾ നാഥൻ ഗാരി ഡബിന്റെ വസതിയിലെത്തി. അദ്ദേഹം രണ്ടുമണിക്കു തന്നെ ഹൊവാർഡ് ഗാരിഡബിനെ തേടി പോയിരുന്നു. വീടിന്റെ താക്കോൽ ഞങ്ങളെ ഏല്പിച്ച് വീടിന്റെ മേൽനോട്ടക്കാരി അവ രുടെ വീട്ടിലേക്കു മടങ്ങി. വീടിന് ഒരു സിങ് താഴാണ് ഉണ്ടാ യിരുന്നത്. ഞങ്ങൾ അകത്തു കടന്ന ശേഷം പുറത്തേക്കു

കൈയിട്ട് കതകുപൂട്ടി. എന്നിട്ട് മുറിയുടെ ഇരുട്ടുള്ള ഒരു മൂല യിൽ നിലയുറപ്പിച്ചു. അപ്പോൾ പതിഞ്ഞ ശബ്ദത്തിൽ ഹോംസ് പറഞ്ഞു,


“ഈ ഗാരിഡബ് സൂത്രം കിഴവനെ ഇവിടെനിന്നും അകറ്റി നിർത്താനുള്ള ഒരു തന്ത്രം മാത്രമായിരുന്നുവെന്ന് ആദ്യമെ തന്നെ എനിക്കു മനസ്സിലായിരുന്നു. പക്ഷെ ഒരിടത്ത് എനിക്ക് തെറ്റുപറ്റി. ആദ്യം ഞാൻ കരുതിയത് അത് വൃദ്ധന്റെ ശേഖരത്തിലെ എന്റെ ങ്കിലും വിലപിടിച്ച വസ്തു മോഷ്ടിക്കാനാണെന്നാണ്. എന്നാൽ ഇപ്പോഴെനിക്കു തോന്നുന്നു പാട്ടുമായി ബന്ധമുള്ള എന്തോ ഒന്നിലാണ് ഇവാൻസ് നോട്ടമിട്ടിട്ടുള്ളത് എന്നാണ്. “എന്തായിരിക്കും അത്?” ഞാൻ ചോദിച്ചു.


“ക്ഷമിക്കൂ വാട്സൺ, അല്പസമയം കൂടി. അതായിരുന്നു


ഹോംസിന്റെ മറുപടി. പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഏകദേശം ഒരു മണി റായിക്കാണും. പുറത്ത് താഴിൽ ചാവി തിരിയുന്ന ശബ്ദം കേട്ടു. ഞങ്ങൾ ഒന്നു കൂടി ഇരുട്ടിലേക്കു മാറി എന്തിനും തയ്യാ റായി നിന്നു. അമേരിക്കൻ ഗാരിഡബ് എന്ന ഇവാൻസ് മുറിക്കക ത്തേക്കു കയറി വന്നു. തന്റെ ദൗത്യത്തെപ്പറ്റി പൂർണ്ണമായി ബോധ്യ മുള്ളതു പോലെ അയാൾ മുറിയുടെ നടുക്കെത്തി അവിടെ കിട ന്നിരുന്ന മേശ ഒരു വശത്തേക്കു തള്ളിമാറ്റി. അവിടെ ഉണ്ടായി രുന്ന പരവതാനി അയാൾ ചുരുട്ടി ഒരു വശത്തേയ്ക്കിട്ടു. അതിനു ശേഷം കൈയിലുണ്ടായിരുന്ന ഒരു ഉപകരണം കൊണ്ട് തറയിൽ പണിയെടുക്കാൻ തുടങ്ങി.


അല്പ സമയത്തിനുള്ളിൽ അയാൾ നിലത്തു നിന്ന് ഒരു ചതു രപ്പാളി അടർത്തിയെടുത്തു. ഒരു നിലവറയിലേയ്ക്കുള്ള വഴിയാ യിരുന്നു അത്. അയാൾ ഒരു മെഴുകുതിരി കത്തിച്ച് ആ നിലവറ യ്ക്കുള്ളിലേക്ക് ഇറങ്ങി. ഞങ്ങൾ വളരെ സൂക്ഷിച്ച് നിലവറയ്ക്ക് ടുത്തേക്ക് നീങ്ങി. ഞങ്ങൾ രണ്ടു പേരും കൈയിൽ റിവോൾവർ നീട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു. വളരെ ശ്രദ്ധിച്ചാണ് ഞങ്ങൾ നടന്ന തെങ്കിലും പഴയ തറയായതുകൊണ്ട് ഒരു കിരു കിരു ശബ്ദം അയാൾ കേട്ടിരിക്കണം. ഞങ്ങൾ നിലവറയ്ക്ക് സമീപം എത്തി യതും ഇവാൻസിന്റെ തല മുകളിലേക്കു പൊങ്ങി വന്നു. അമ്പ രപ്പും ദേഷ്യവും എല്ലാം ആ മുഖത്ത് മാറി മാറി തെളിഞ്ഞിരുന്നു. രണ്ട് കൈത്തോക്കുകൾ തന്റെ തലയ്ക്കു നേരെ ചൂണ്ടപ്പെട്ടിട്ടു

ണ്ടെന്ന് മനസ്സിലാക്കിയ അയാൾ ഏതാണ്ട് കീഴടങ്ങിയ പോലെ തോന്നി.


ഒരു വിഡ്ഢിച്ചിരിയോടെ അയാൾ പറഞ്ഞു,


“കൊള്ളാം ഹോംസ്, ഞാൻ താങ്കളുടെ മുന്നിൽ തോൽവി സമ്മതിച്ചിരിക്കുന്നു. ഞാൻ മനസ്സിൽ കണ്ടത് താങ്കൾ മരത്തിൽ കണ്ടു.


ഇതു പറഞ്ഞിട്ട് അയാൾ മിന്നൽ വേഗത്തിൽ ഒരു തോക്ക് പോക്കറ്റിൽ നിന്ന് വലിച്ചെടുത്ത് വെടിവെച്ചു. ഉടൻ തന്നെ ഞങ്ങൾ ഒഴിഞ്ഞുമാറിയെങ്കിലും എന്റെ തുടയിൽ ഉരസിയാണ് വെടിയുണ്ട് കടന്നു പോയത്. ഒരു നിമിഷാർദ്ധത്തിൽ ഹോംസ് തന്റെ തോക്കു കൊണ്ട് അയാളുടെ തലയിൽ അടിച്ചു. അയാൾ നിലത്തു വീണു. അയാളുടെ തോക്ക് ഹോംസ് എടുത്തുമാറ്റി അയാളുടെ പക്കൽ വേറെ ആയുധങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഹോംസ് എന്റെ അടുത്തെത്തി.


“വാട്സൺ, താങ്കൾക്കൊന്നും പറ്റിയില്ലല്ലോ?'' ആ ശബ്ദം പതറിയിരുന്നു. ആ സ്നേഹമെന്തെന്ന് ഞാനറിഞ്ഞ നിമിഷം. ഉടനെ ഹോംസ് എന്റെ പാന്റ് കീറി നോക്കി. “ഹാവ സാര മില്ല. ഒരു ചെറിയ പൊള്ളൽ മാത്രം. വെടിയുണ്ട ഒന്നുരസിപ്പോ യതാണ്.” ഇതും പറഞ്ഞിട്ട് ഇവാൻസിനെ നോക്കി ഇങ്ങിനെ കൂട്ടിച്ചേർത്തു,


“വാട്സണ് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നീ ജീവനോടെ ഈ മുറി വിട്ടു പുറത്തു പോകുമായിരുന്നില്ല.


ഇവാൻസ് കൊളുത്തിയ മെഴുകുതിരി അപ്പോഴും നിലവറ യ്ക്കുള്ളിൽ കത്തി നിന്നിരുന്നു. അതിന്റെ വെളിച്ചത്തിൽ ഞങ്ങൾ നിലവറയ്ക്കുള്ളിലേക്കു നോക്കി. തുരുമ്പിച്ച ഒരു അച്ചടിയന്തവും കുറെ നോട്ടുകെട്ടുകളും കടലാസുകളും അവിടെ ഉണ്ടായിരുന്നു. പ്രസ്കോട്ട് കള്ളനോട്ടടിക്കാരനായിരുന്നുവെന്നു പറഞ്ഞുവല്ലോ. അയാളുടെതായിരുന്നു ഈ യന്ത്രം. അയാളെ ഇവാൻസ് വധി ച്ചത് ഈ യന്ത്രം തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു. അതിനു കിട്ടിയ ജയിൽ ശിക്ഷ കഴിഞ്ഞെത്തിയപ്പോൾ ഗാരിഡബാണ് അവിടെ താമസിക്കുന്നതെന്ന് ഇവാൻസ് മനസ്സിലാക്കി. വൃദ്ധനാ കട്ടെ വീട് വിട്ട് എവിടെയും പോകുന്നുമില്ല. അയാളെ വീടു വിട്ട് പറഞ്ഞയയ്ക്കാനുള്ള തന്ത്രമായിരുന്നു ഗാരിഡബുമാരുടെ കഥ.




ഹോംസ് എന്നോട് സ്കോട്ലാണ്ട് യാർഡിലേക്ക് വിളിച്ച് വിവരം പറയാനാവശ്യപ്പെട്ടു. ഇവാൻസിനെ പിടിച്ച് വിവര ക്കാൾ പ്രസ്കോട്ടിന്റെ കള്ളനോട്ടടി യന്ത്രം കണ്ടുകിട്ടിയ വാർത്ത അവർക്ക് നിധി കിട്ടിയ പോലെയായിരുന്നു. അങ്ങനെ ഒരാൾ കള്ള നോട്ടടിക്കുന്നുണ്ടെന്ന് അവർക്കറിയാമായിരുന്നു. എങ്കിലും ആ യന്ത്രം എവിടെ എന്ന് എത്ര ശ്രമിച്ചിട്ടും അവർക്ക് കണ്ടെത്താനാ യിരുന്നില്ല. അങ്ങനെ പ്രസ്കോട്ടിന്റെ കള്ളനോട്ടടിയന്ത്രം കണ്ട ടുത്തു. ഇവാൻസ് വീണ്ടും ജയിലിലുമായി.

                 

                тhąηкѕ

Comments

Popular posts from this blog

5-ചോർന്നു പോയ ചോദ്യക്കടലാസ്: Sherlock Holmes Stories: Malayalam part5

10-നിറം മാറിയ പട്ടാളക്കാരൻ Sherlock Holmes stories Malayalam part 10

Sherlock Holmes Stories: Malayalam