11-ഹോംസ് രോഗശയ്യയിൽ Sherlock Holmes stories Malayalam part 11


        11- ഹോംസ് രോഗശയ്യയിൽ



ഷെർലക് ഹോംസ് താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ യായ മിസ്സിസ് ഹഡ്സൺ ഒരു നാൾ എന്റെ മുറിയിലെത്തി. ഹോംസ് മൂന്നു ദിവസമായി കിടപ്പിലാണ്. വലിയ താമസമി ല്ലാതെ അദ്ദേഹം മരിച്ചു പോകുമെന്നുവരെ അവൾ പറഞ്ഞു. അത്രയ്ക്ക് അവശതയിലാണ് ഹോംസ്.


ഹോംസിന് എന്തെങ്കിലും അസുഖമുള്ളതായി ഞാനറിഞ്ഞി ട്ടില്ല. പിന്നെ, പെട്ടെന്ന് എന്തേ ഇങ്ങനെ സംഭവിക്കാൻ എനിക്കു

പരിഭ്രമമായി. പെട്ടെന്നുതന്നെ ഡ്രസ് ചെയ്ത് ഞാൻ അവരോ ടൊപ്പം ഹോംസിന്റെ താമസസ്ഥലത്തേക്കു പുറപ്പെട്ടു.


അവർ പറഞ്ഞതു സത്യം തന്നെ എന്ന് എനിക്കു തോന്നി. ഇരുണ്ട മുറിയിൽ മൂടിപ്പുതച്ചു കിടപ്പായിരുന്നു ഹോംസ്. കവിളു കൾ വിങ്ങിയും ചുണ്ടുകൾ ഉണങ്ങിയും കാണപ്പെട്ടു. ഞാനെ ത്തിയപ്പോൾ പാതിബോധത്തിലെന്നവണ്ണം അദ്ദേഹം കണ്ണുതു


“വാട്സൺ, എനിക്കു കഷ്ടകാലമാണെന്നു തോന്നുന്നു. അദ്ദേഹം മെല്ലെപ്പറഞ്ഞു.


ഞാൻ കിടക്കയ്ക്ക് സമീപത്തേക്കു ചെന്നു. “അരുത്. മാറിപ്പോകൂ,” ആപൽഘട്ടങ്ങളിൽ മാത്രം കേൾക്കാ റുള്ള ശബ്ദമായിരുന്നു അത്.


“വാട്സൻ, ഇതു തൊട്ടാൽ പകരുന്ന രോഗമാണ്. സുമാ


യിലെ തൊഴിലാളികളുടെ ഇടയിൽ കാണപ്പെടുന്ന ഈ രോഗ


ത്തിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. മാരകരോഗമാണ്. “ഞാനൊരു ഡോക്ടറല്ലേ! എനിക്കു രോഗിയെ പരിശോധി ക്കാതിരിക്കാൻ പറ്റില്ലല്ലോ”, ഞാൻ പറഞ്ഞു. “എന്നെ ചികിത്സിക്കുന്നത് എനിക്കു വിശ്വാസമുള്ള ഡോക്ട


റാവണം. “അപ്പോൾ എന്നെ വിശ്വാസമില്ലേ?”


“നിങ്ങളെന്റെ ഏറ്റവും നല്ല സുഹൃത്തുതന്നെ. പക്ഷെ ഈ രോഗത്തിനുള്ള ചികിത്സ നിങ്ങൾക്കറിയാമെന്നു തോന്നുന്നില്ല. ഹോംസ് പറഞ്ഞു. ആ ശബ്ദം ഇടറിയിരുന്നു. കുറച്ചു നേരം അദ്ദേഹം ഒന്നും മിണ്ടാതെ കിടന്നു.


എന്താണു ചെയ്യേണ്ടതെന്നറിയാതെ ഞാൻ ആ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്നെ വിശ്വാസമില്ലെങ്കിൽ വേണ്ട, പ്രത്യേക പരിചയം നേടിയ എത്രയോ പ്രഗത്ഭ ഡോക്ടർമാരുണ്ട് ലണ്ടനിൽ. എന്തുകൊണ്ട്, അവരിൽ ഒരാളെ വിളിച്ചുകൂടാ?


അപ്പോഴാണ്, താഴത്തെ ഷെൽഫിലിരിക്കുന്ന ആനക്കൊമ്പു


കൊണ്ടുള്ള ഒരു പെട്ടി ഞാൻ കണ്ടത്. അതെന്താണെന്നു


നോക്കാൻ കുനിഞ്ഞപ്പോഴേക്കും കേട്ടു ഒരലർച്ച. “അതെടുക്കരുത്. പും, താഴെ വയ്ക്ക, ഹോംസ് അട്ടഹ സിക്കുന്ന തരത്തിൽ പറഞ്ഞു. ഞാൻ കൈയെത്തിപ്പിടിച്ച് പെട്ടി അവിടെത്തന്നെ വച്ചു.


“എന്റെ വക സാധനങ്ങളിലൊന്നും നിങ്ങൾ തൊടരുത്. എന ക്കത് ഇഷ്ടമല്ല. ഹൊ! എന്തൊരു ഡോക്ടറാണ് നിങ്ങൾ രോഗിക്കു സമാധാനം തരില്ലെന്നു വച്ചാൽ കുറെ കഷ്ടം തന്നെ രോഗം മൂർഛിച്ച് ഹോംസിനു തലയ്ക്ക് വെളിവില്ലാതായി


രിക്കുന്നു. എന്നെനിക്കു തോന്നി. ഒരു നിമിഷം അദ്ദേഹം തണുത്തു. വീണ്ടും ആ ശബ്ദമു യർന്നു.


“വാട്സൺ, ആ ഗ്യാസ് ലൈറ്റ് ഒന്നു കത്തിക്കൂ. കുറേ ക കൾ, കടലാസുകൾ ഇവ എനിക്ക് എടുക്കാൻ പാകത്തിന് ഇവിടെ അടുക്കൂ. ഇനി, വളരെ സൂക്ഷിച്ച്, ആ ആനക്കൊമ്പു കൊണ്ടുള്ള പെട്ടി എടുത്ത് കടലാസുകളുടെ കൂട്ടത്തിൽ വയ്ക്കണം.


ഞാൻ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു. പെട്ടെന്ന് ഹോംസ് കൂട്ടിച്ചേർത്തു: “ഇനി നിങ്ങൾ ലോവർ ബർക്ക് സീറ്റിൽ പോകണം. അവിടെയുള്ള മിസ്റ്റർ കൾവർട്ടൻ സ്മിത്തിനെ വിളിച്ചു കൊണ്ടു വരൂ. ഞാനങ്ങനെ ഒരാളിനെപ്പറ്റി കേട്ടിട്ടു പോലുമില്ലായിരുന്നു.


“ഈ രോഗത്തെപ്പറ്റി ഏറ്റവും നന്നായി അറിയാവുന്നതു കൾവർട്ടൻ സ്മിത്തിനാണ്. വിദഗ്ധനാണ്. സുമാക്കാരനാണ യാൾ. ഇപ്പോൾ ലണ്ടൻ സന്ദർശിക്കുന്നു. തന്റെ തോട്ടത്തിലെ തൊഴിലാളികൾക്ക് ഈ രോഗം വന്നപ്പോൾ അദ്ദേഹം അതിനുള്ള ചികിത്സ സ്വയം പഠിച്ചു. അദ്ദേഹത്തെ ഇവിടെ എത്തിച്ചാലേ എനിക്കു ശരിയായ ചികിത്സ ലഭിക്കൂ.” അണച്ചു കൊണ്ടായിരുന്നു ഹോംസ് ഇത്രയും കാര്യങ്ങൾ പറഞ്ഞത്. വേദനയാൽ വിഷമി ക്കുകയായിരുന്നു അദ്ദേഹം.


“ചെല്ലൂ വാട്സൺ, ഇവിടെ കണ്ട കാര്യങ്ങൾ അദ്ദേഹത്തോടു പറയണം. വേണ്ടി വന്നാൽ കാലുപിടിച്ചും അദ്ദേഹത്തെ ഇങ്ങോട്ടു കൊണ്ടുവരണം അദ്ദേഹവും ഞാനും തമ്മിൽ അത്ര നല്ല ബന്ധ മല്ല ഉള്ളത്. അദ്ദേഹത്തിന്റെ അനന്തരവൻ മരിച്ചു. അതിൽ ചതി യുണ്ടെന്നു ഞാൻ വിചാരിച്ചുപോയി. ഇന്ന് എന്നെ രക്ഷിക്കാൻ അദ്ദേഹത്തിനു മാത്രമെ കഴിയൂ...


“ഞാനൊരു വണ്ടി പിടിച്ച് അദ്ദേഹത്തെ കൊണ്ടുവരാം. “അതു വേണ്ട. അദ്ദേഹത്തെ ഇങ്ങോട്ടു വരാൻ സമ്മതിപ്പി ക്കുക. എന്നിട്ട് നിങ്ങൾ മുമ്പേ പോരണം.


ഹോംസ് പിന്നെയും എന്തൊക്കെയോ പറഞ്ഞു. പിച്ചും പേയുമായിട്ടാണ് എനിക്കു തോന്നിയത്. ഞാൻ പുറത്തേക്കു നട ന്നപ്പോഴും അദ്ദേഹം എന്തോ പുലമ്പുന്നുണ്ടായിരുന്നു. തെരുവിൽ വണ്ടി കാത്തു നിന്നപ്പോൾ ഒരാൾ അരികിലെത്തി


ചോദിച്ചു.


“സർ, മിസ്റ്റർ ഹോംസിന് എങ്ങനെയുണ്ട്?


ഹോംസിന്റെ പഴയ സുഹൃത്തും പോലീസ് ഇൻസ്പെക്ട റുമായ മോർട്ടനായിരുന്നു അത്. സാധാരണ വേഷം. “അദ്ദേഹത്തിനു രോഗം കൂടുതലാണ്.


ഇൻസ്പെക്ടറുടെ മുഖത്ത് വല്ലാത്തൊരു ഗൗരവം ഞാൻ കണ്ടു. അപ്പോഴേക്കു വണ്ടി വന്നു. ലോവർ ബർക്ക് സീറ്റിൽ കൾവർട്ടൻ സ്മിത്തിന്റെ വീടു


കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. തീ കാഞ്ഞു കൊണ്ടിരിക്കുകയായിരുന്നു മിസ്റ്റർ സ്മിത്ത്. കഷണ്ടിത്തലയിൽ തൊപ്പി വച്ചിരുന്നു. പൊക്കം കുറഞ്ഞ മനു ഷ്യനായിരുന്നു അയാൾ. ആ നേരത്തു ബുദ്ധിമുട്ടിച്ചതിൽ സ്മിത്തിന് നീരസമുണ്ടായിരുന്നു.


ഞാൻ ഹോംസിന്റെ രോഗാവസ്ഥയെക്കുറിച്ചു പറഞ്ഞു. തീർത്തും അവശനിലയിലാണു ഹോംസ് എന്നറിഞ്ഞപ്പോൾ സ്മിത്ത് ശ്രദ്ധിച്ചു.


“കഷ്ടമായി. മിസ്റ്റർ ഹോംസുമായി കുറഞ്ഞ പരിചയമേ എനിക്കുള്ളൂ. അനൗദ്യോഗിക രീതിയിലുള്ള ഒരു വൈദ്യനാണു ഞാൻ. ആട്ടെ, രോഗം തുടങ്ങിയിട്ട് എത്ര നാളായി?”


“മൂന്നു ദിവസമായി. “പിച്ചും പേയും പറയുന്നുണ്ടോ?”


“ചിലപ്പോഴൊക്കെ.


“എങ്കിൽ സംഗതി അല്പം ഗൗരവമുള്ളതാണ്. ഞാൻ വന്നി ല്ലെങ്കിൽ അതു മനുഷ്യത്വമില്ലായ്മയാവും. ഞാൻ അരമണിക്കൂറി നകം എത്തിക്കൊള്ളാം.


സ്മിത്തിനെക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതിനു ശേഷം ഞാൻ


മടങ്ങി എത്തിയപ്പോൾ ഹോംസ് ചോദിച്ചു.


“അദ്ദേഹത്തെ കണ്ടോ? “കണ്ടു. ഉടൻ വരാമെന്നു പറഞ്ഞു.



“വളരെ നന്ദി, വാട്സൺ. ഇനി പൊയ്ക്കൊള്ളൂ. ഹോംസിനെ ഈ അവസ്ഥയിൽ വിട്ടിട്ട് പോകാൻ തയ്യാറില്ലായിരുന്നു. ഞാൻ


“എങ്കിൽ ഈ മുറിയിൽ നില്ക്കരുത്. തൊട്ടപ്പുറത്തെ മുറിയി ലിരുന്നോളൂ. അദ്ദേഹം കാണേണ്ട. അവിടെയിരുന്നാൽ അദ്ദേഹം പറയുന്നതു കേൾക്കുകയും ചെയ്യാമല്ലോ. എനിക്കെന്തു തന്നെ സംഭവിച്ചാലും ശരി, ഇങ്ങോട്ടു വരേണ്ടതില്ല. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് ഞാൻ തൊട്ടപ്പുറത്തുള്ള


മുറിയിൽ സ്ഥാനം പിടിച്ചു.


അല്പം കഴിഞ്ഞപ്പോൾ കാൾവർട്ടൻ സ്മിത്ത് ഹോംസിന്റെ മുറിയിലേക്കു കയറി. ഹോംസ് അപ്പോൾ വേദനയാൽ ഞരങ്ങു കയായിരുന്നു. കുറേ നേരത്തേക്കു നിശബ്ദത.


“ഹോംസ്”, മിസ്റ്റർ സ്മിത്ത് ഉറക്കെ വിളിച്ചു. രണ്ടു മൂന്നു പ്രാവശ്യം വിളിച്ചു കഴിഞ്ഞപ്പോൾ ഹോംസിന്റെ നേർത്ത ശബ്ദം കേട്ടു.


“ഇതു മിസ്റ്റർ സ്മിത്തല്ലേ? താങ്കൾ വരുമെന്നു ഞാൻ കരു തിയില്ല.


സ്മിത്ത് ചിരിക്കുന്ന ശബ്ദം കേട്ടു.


“പാവം വിക്ടർ - ബലവാനും സഹൃദയനുമായ ചെറുപ്പ ക്കാരൻ. ഈ രോഗം വന്ന് നാലാം ദിവസം അവൻ മരിച്ചു. ലണ്ടൻ നഗരത്തിൽ വച്ച്. എങ്ങനെ ഈ രോഗം വന്നുവെന്ന് നിങ്ങൾ സംശയിച്ചു. അതേ ഹോംസ്. ഞാൻ പ്രത്യേക പഠനം നടത്തിയി ട്ടുള്ള രോഗമാണിത്.


“നിങ്ങളാണതു ചെയ്തതെന്ന് എനിക്കറിയാം, ഹോംസ് പറഞ്ഞു.


“ങ്ഹും! അതു തെളിയിക്കാൻ നിങ്ങൾക്കാവില്ലല്ലോ. എന്നെ പറ്റി സംശയം പ്രകടിപ്പിക്കുകയും, പിന്നെ, ആവശ്യം വന്നപ്പോൾ നാണം കെട്ട് എന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തില്ലെ നിങ്ങൾ?


“ഇത്തിരി വെള്ളം...” ഹോംസിന്റെ ദയനീയ ശബ്ദം. “നിങ്ങളുടെ അന്ത്യമായി ഹോംസ്. പക്ഷേ, എനിക്കു ചിലതു പറയാനുണ്ട്. “എന്നെ സുഖപ്പെടുത്തു സ്മിത്ത്. കഴിഞ്ഞതെല്ലാം മറക്കൂ,


ഹോംസ് കേണു പറഞ്ഞു.


“ഹും, കഴിഞ്ഞതു മറക്കാനോ? എന്റെ അനന്തരവനെ ഞാൻ അപായപ്പെടുത്തി എന്നതിനു സാക്ഷി പറയാൻ തയ്യാറായി ഇരു | നവനല്ലേ നീ? അറിയാമോ, നിനക്ക് രോഗം എങ്ങനെയാണു പിടിപെട്ടതെന്ന്?



“അത്... ചില ചൈനീസ് നാവികർ വഴി എനിക്കു പകർന്ന ' താവാനേ വഴിയുള്ളൂ. “വല്യ ബുദ്ധിമാൻ ഇപ്പോൾ മനസിലായോ നിങ്ങളേക്കാൾ ബുദ്ധിമാൻ ഇവിടെയുണ്ടെന്ന്. നിനക്ക് രോഗം എങ്ങനെ പിടി പെട്ടുവെന്ന് ഓർത്തു നോക്ക്.”


“എനിക്ക്... എനിക്കൊന്നും ഓർമയില്ല. മേലാകെ വേദനി ക്കുന്നു. ഞാനിപ്പോൾ മരിക്കും. “ഞാനൊരു കാര്യം ചെയ്യാം. ഈ രോഗം എങ്ങനെയാണു നിങ്ങൾക്കു കിട്ടിയതെന്നു ഞാൻ പറഞ്ഞു തരാം. മരിക്കുന്നതിന് മുമ്പ് അക്കാര്യം അറിഞ്ഞോളൂ. “എനിക്കു വയ്യ...” ഹോംസ് ഞരങ്ങി.


“തപാലിൽ അയച്ചു കിട്ടിയ ഒരു സാധനത്തെപ്പറ്റി നിങ്ങൾ ഓർക്കുന്നുണ്ടോ? ആനക്കൊമ്പു കൊണ്ടുള്ള ഒരു പെട്ടി?


“എന്റെ തല കറങ്ങുന്നു...” ഹോംസ് കേഴുകയായിരുന്നു. “നിങ്ങളാ പെട്ടി തുറന്നു നോക്കി. കഴിഞ്ഞ ബുധനാഴ്ച. നിനക്കു ഞാനൊരുക്കിയ കെണിയായിരുന്നു അത്. അതു തുറന്ന നേരം മൂർച്ചയുള്ള സിംഗ് നിന്റെ മേൽ കൊണ്ടു.


“ആ പെട്ടിയാണു മേശപ്പുറത്തിരിക്കുന്നത്. “അതെ, ഞാനീ പെട്ടി തിരിച്ചെടുക്കുകയാണ്. ഒരു തെളിവും ബാക്കി വയ്ക്കുന്നില്ല. നീ ഇനി മരിക്ക്. ഞാനാണു കൊന്നതെന്നും മനസിലാക്കിക്കൊള്ളൂ... ഹോംസ് എന്തോ പിറുപിറുക്കുന്ന ശബ്ദം ഞാൻ കേട്ടു.


“ആട്ടെ, അവസാനമായി ഞാൻ നിനക്കു വല്ല സഹായവും


ചെയ്തു തരണോ?” സ്മിത്തിന്റെ ചോദ്യം. “ഒരു സിഗരറ്റും തീപ്പെട്ടിയും തരൂ.” ഹോംസ് പറഞ്ഞു. ദയ നീയ ശബ്ദത്തിലായിരുന്നില്ല അത്; ഹോംസിന്റെ സ്വാഭാവിക മായ ഉറച്ച ശബ്ദത്തിൽ. ഇൻസ്പെക്ടർ മോർട്ടൻ


പെട്ടെന്നു മുറിയുടെ വാതിൽ തുറന്ന്


അകത്തു കടന്നു.


“എല്ലാം ഭംഗിയായി കലാശിച്ചു. ഇതാണു കുറ്റവാളി ഹോംസ് പറഞ്ഞു.


എല്ലാ കരുതലോടെയും വന്ന ഇൻസ്പെക്ടർ കൾവർട്ടൻ സ്മിത്തിനെ നോക്കി പറഞ്ഞു. “വിക്ടർ സാവേജിനെ വധിച്ച കുറ്റത്തിന് ഞാൻ നിങ്ങളെ


അറസ്റ്റ് ചെയ്യുന്നു.


കൾവർട്ടൻ സ്മിത്ത് കുറേനേരം ബഹളം വച്ചു. പിന്നെ അടങ്ങി.


പിന്നീട് ഹോംസ് എന്നോടു പറഞ്ഞു: “വാട്സൻ, കള്ളത്തരം പറയാനോ അഭിനയിക്കാനോ നിങ്ങൾക്കു കഴിഞ്ഞെന്നു വരില്ല. സ്മിത്തിനെ ഇവിടെ വരുത്താനും ഉള്ള കാര്യങ്ങൾ പറയിക്കാനും ഇതായിരുന്നു പറ്റിയ വഴി. അതിനു നിങ്ങളുടെ സഹായം എനിക്കു വളരെയേറെ പ്രയോജനം ചെയ്തു.


“എന്നാലും എത്ര കർക്കശമായിട്ടായിരുന്നു നിങ്ങളുടെ പെരു


“താങ്കൾ അരികിൽ വരാൻ ഞാൻ സമ്മതിച്ചില്ല. അടുത്തു വന്നു പരിശോധിച്ചിരുന്നെങ്കിൽ ആ നിമിഷം തന്നെ സത്യാവസ്ഥ നിങ്ങളറിഞ്ഞേനെ. ആ പെട്ടി കണ്ടോ? അതു തുറക്കുന്ന വേള യിൽ സിംഗ് ചാടി കൂർത്ത മുന നിങ്ങളുടെ മേൽ കൊള്ളും. ആ രീതിയിലോ മറ്റോ രോഗാണു കയറ്റിയാവും അയാൾ അന ന്തരവൻ വിക്ടറിനെ കൊന്നത്. എന്നെയും അതേ രീതിയിൽ അപായപ്പെടുത്താനായിരുന്നു അയാളുടെ നീക്കം. എനിക്കു കിട്ടുന്ന തപാൽ ഉരുപ്പടികൾ സൂക്ഷിച്ചേ ഞാൻ തുറക്കാറുള്ളൂ.


രണ്ടു മൂന്നു നാൾ ആഹാരം ഉപേക്ഷിച്ചു കിടന്നതിന്റെ ക്ഷീണം തീർക്കാൻ ഒരു റസ്റ്റോറന്റിലേക്കു പോകാൻ ഹോംസ് ഒരുങ്ങി. അദ്ദേഹത്തോടൊപ്പം ഇത്തിരി മധുരം കഴിക്കാൻ ഞാനും തയ്യാറായി.


тhąηкѕ




                     

Comments

Popular posts from this blog

5-ചോർന്നു പോയ ചോദ്യക്കടലാസ്: Sherlock Holmes Stories: Malayalam part5

10-നിറം മാറിയ പട്ടാളക്കാരൻ Sherlock Holmes stories Malayalam part 10

Sherlock Holmes Stories: Malayalam