12-നെപ്പോളിയന്റെ തലകൾ Sherlock Holmes stories Malayalam part 12 The Six Napoleons

            https://nfoworld.blogspot.com/2021/07/11-sherlock-holmes-stories-malayalam.html


      12-നെപ്പോളിയന്റെ തലകൾ


സ്കോട്ട്ലൻഡ്യാർഡ് പോലീസ് മേധാവി ലെഡ് ചിലപ്പോൾ ഹോംസിനെ കാണാൻ വരാറുണ്ട്. അങ്ങനെയുള ഒരു സന്ദർശനവേളയിൽ ലെഡ് ഹോംസിനോട് വിചിത്രത രത്തിലുളള ഒരു കേസിനെപ്പറ്റി പറഞ്ഞു:


കാര്യം നിസാരമാണു ഹോംസ്. പക്ഷേ, ഉത്തരം കണ്ടു പിടിക്കാൻ ശ്രമിച്ചിട്ടു നടക്കുന്നില്ല. നെപ്പോളിയനോടു കഠിനമായ വെറുപ്പുള്ള ഒരു കുറ്റവാളി, നെപ്പോളിയൻ പ്രതിമ എവിടെക്ക ണ്ടാലും തല്ലിയുടയ്ക്കുന്നു.


ഹോംസിനു രസം പിടിച്ചെന്നു തോന്നുന്നു. ലെഡ് തുടർന്നു: “പ്രതിമ തല്ലിയുടയ്ക്കാൻ വേണ്ടി ഭവനഭേദനങ്ങളും ഉണ്ടാവുന്നു. ആദ്യത്തെ സംഭവം നാലുനാൾ മുമ്പാണുണ്ടായത്. മോഴ്സ് ഹഡ്സൺ എന്നൊരാളുടെ കടയിൽ. അയാൾ കടയിൽ നിന്നു പുറത്തേക്ക് ഇറങ്ങിയ നിമിഷത്തിൽ ഒരു പ്രതിമ തകർന്ന ശബ്ദം കേട്ടു. തിരിച്ചുച്ചെന്നു നോക്കിയപ്പോൾ നെപ്പോളിയന്റെ പ്രതിമ തകർന്നു കിടക്കുന്നതു കണ്ടു. തകർത്ത താരെന്നു പിടികിട്ടിയില്ല. പൊട്ടിപ്പോയ പ്രതിമയ്ക്ക് വില തുച് ശമായതിനാൽ ആരും അതു കാര്യമായിട്ടെടുത്തില്ല.


പോലിസ് മേധാവി തന്റെ നോട്ട്ബുക്കിലെ പേജുകൾ മറിച്ചു. “ദാ, ഇനി അടുത്ത സംഭവം. ഈ കടയിൽനിന്ന് അധികം അകലത്തിലല്ലാതെ ഡോക്ടർ ബാർ നിക്കോട്ട് താമസിക്കുന്നു. ഇന്നു രാവിലെ ആശുപത്രിയിൽ നിന്ന് ഡോക്ടർ വീട്ടിലെത്തിയ പ്പോൾ ആരോ വീടു കുത്തിത്തുറന്നതായി കണ്ടു. സാധനങ്ങ ളൊന്നും തന്നെ മോഷണം പോയിട്ടില്ല. പക്ഷേ, ഹാളിൽ വച്ചി രുന്ന നെപ്പോളിയന്റെ പ്രതിമ കണാനുണ്ടായിരുന്നില്ല. പൂന്തോട്ട ത്തിനു പുറത്ത് മതിലരികിൽ അതു തകർത്തിട്ടിരിക്കുന്നു.


ഡോക്ടറുടെ പക്കൽ രണ്ടു നെപ്പോളിയൻ തലകളുണ്ടായി രുന്നു. ഒരു “തല ആശുപത്രിയിലാണ് വച്ചിരിക്കുന്നത്. വീട്ടിലി രുന്ന പ്രതിമ തകർത്ത സംഭവം നടന്ന അന്ന് ഉച്ചയ്ക്ക് ആശുപ തിയിൽ ചെന്നപ്പോൾ മുറിക്കകത്തു വച്ചിരുന്ന രണ്ടാമത്തെ 'തല'യും തകർന്നു കിടക്കുന്നതാണു കണ്ടത്.


“ഈ പ്രതിമകളെല്ലാം ഒരേ അച്ചിൽ തീർത്തവയായിരുന്നോ?” ഹോംസ് ചോദിച്ചു.


“അതെ മൂന്നും ഒരേ മൂശയിലുണ്ടാക്കിയവ തന്നെ. “ഏതായാലും ഇത്ര നിസാര പ്രശ്നമായി തള്ളിക്കളയരുത്. ഇനി ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവമുണ്ടായാൽ അറി യിക്കണം.” ഹോംസ് പറഞ്ഞു.


ലെഡ് യാത്ര പറഞ്ഞു പിരിഞ്ഞു. ഹോംസ് ആവശ്യ പ്പെട്ടതു പോലെ ഈ കേസുമായി ബന്ധപ്പെട്ട സംഭവങ്ങൾ എല്ലാം തന്നെ ലെഡ് ഹോംസിനെ അറിയിച്ചുകൊണ്ടിരുന്നു.


പിറ്റേന്നു രാവിലെ ഒരു ടെലഗ്രാം എത്തി. കെൻസിങ് ടെൻപിറ്റ് തെരുവിലെ 131-ാം നമ്പർ വീട്ടിലെത്തണമെന്നായിരുന്നു സന്ദേശം. അരമണിക്കൂറിനുള്ളിൽ ഞങ്ങൾ ആ തെരുവിലെത്തി. വീടു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ആ വീടിനു മുന്നിൽ ആളു കൾ തടിച്ചുകൂടി നില്പ്പുണ്ടായിരുന്നു. ലെഡ് വീടിനു


മുന്നിൽത്തന്നെയുണ്ടായിരുന്നു.


ഹൊറെയ്സ് പാർക്കർ എന്നൊരാളുടെ വീടായിരുന്നു അത്. ആളൊരു പത്ര പ്രതിനിധിയായിരുന്നു. അയാൾ സംഭവം വിവരിച്ചു. “ഇന്നലെ മുകളിലത്തെ മുറിയിലിരുന്ന് അല്പം എഴുതുക യായിരുന്നു ഞാൻ. രാത്രി മൂന്നു മണി. താഴെ ഒരു ശബ്ദം കേട്ടു. ഞാനത് കാര്യമാക്കിയില്ല. ഏതാണ്ട് അഞ്ചുനിമിഷം കഴിഞ്ഞ പ്പോൾ ദയനീയമായ ഒരു നിലവിളി കേട്ടു. ഞാൻ സ്തബ്ധനായി പ്പോയി. എന്റെ കൈത്തോക്കുമെടുത്ത് ഞാൻ താഴേക്കു കുതിച്ചു. താഴത്തെ മുറിയുടെ ജനൽ വാതിൽ തുറന്നു കിടന്നിരുന്നു. അല മാരിയുടെ മുകളിൽ വച്ചിരുന്ന നെപ്പോളിയൻ പ്രതിമ അപ്രത്യക്ഷ മായതായി കണ്ടു.


ഞാൻ വാതിലിനു നേരെ കുതിച്ചു. ഇരുട്ടത്ത് എന്തോ ഒന്നിൽ എന്റെ കാലുതട്ടി. ഞാൻ വിളക്കു കൊണ്ടുവന്നു നോക്കി. രക്ത ത്തിക്കുളിച്ചു കിടക്കുന്ന ഒരു ശരീരം. ഞാൻ ഉറക്കെ ശബ്ദമു ണ്ടാക്കി. എന്റെ ബോധം നഷ്ടപ്പെട്ടു. പിന്നീട് കണ്ണുതുറന്നപ്പോൾ ഞാനിവിടെ കിടക്കുകയാണ്. നാട്ടുകാരും പോലീസും അപ്പോ ഴേക്കും എത്തിച്ചേർന്നിരുന്നു.


ഹൊറെയ്സ് പാർക്കർ തന്റെ അനുഭവം വിവരിച്ചു കഴിഞ്ഞ


പ്പോൾ ലെഡ് പറഞ്ഞു.


“കൊല്ലപ്പെട്ടത് ആരെന്നറിയില്ല. നല്ല ഉയരമുള്ള ശക്തനായ ഒരാൾ. ഏതാണ്ടു മുപ്പതുവയസു പ്രായം. കൊമ്പിന്റെ പിടിയുള്ള ഒരു കത്തി മൃതശരീരത്തിനു സമീപത്തുകിടന്നിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ ഒരു കഷണം ആപ്പിളും കുറച്ചു നൂലും ലണ്ടൻ നഗര ത്തിന്റെ ഒരു മാപ്പും പിന്നെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ഹോംസ് ആ ഫോട്ടോ വാങ്ങി നോക്കി. ഉറച്ച ശരീരമുള്ള


ഒരാളുടെ ചിത്രമായിരുന്നു അത്. തടിച്ച കൺപുരികങ്ങളാണ്


അയാൾക്കുണ്ടായിരുന്നത്. റോഡിനോടു ചേർന്നുള്ള ഒരു പൂന്തോട്ടത്തിൽ നെപ്പോളി യൻ പ്രതിമ തകർത്തിട്ടിരിക്കുന്നതായി അപ്പോൾ വാർത്ത ലഭിച്ചു.


ഇൻസ്പെക്ടറോടൊപ്പം ഞങ്ങളും അവിടേക്കു കുതിച്ചു. അധികം ദൂരെയായിരുന്നില്ല ആ സ്ഥലം. ഒരു വീടിനു മുന്നിലുള്ള തോട്ടത്തിൽ അടിച്ചു തകർക്കപ്പെട്ട നിലയിൽ പ്രതിമയുടെ ക ണങ്ങൾ ചിതറിക്കിടന്നിരുന്നു. അയാൾക്ക് ഈ പ്രതിമയോട് യേറെ വൈരാഗ്യം എന്തേ?


പെട്ടെന്ന് ഹോംസ് പറഞ്ഞു. “ഏതെങ്കിലും വിളക്കിനു സമീ പത്തുവച്ചാണ് ഓരോ പ്രതിമയും തകർക്കപ്പെട്ടത്. ഇതാ ഇവിടെ പൂന്തോട്ടത്തിൽ വെളിച്ചമുണ്ട്. അതിനു ചുവടിലാണു പ്രതിമയുടെ കഷണങ്ങൾ ചിതറിക്കിടക്കുന്നത്. ഇക്കാര്യം നമ്മൾ ശ്രദ്ധിക്കേ ണ്ടതാണ്.


മരിച്ച ആളിന്റെ പോക്കറ്റിൽ നിന്നു കിട്ടിയ ഫോട്ടോ ഹോംസ് കൈവശം വച്ചു. വൈകുന്നേരം ആറുമണിക്കു തമ്മിൽ കാണാമെന്ന കരാറിൽ ഞങ്ങൾ ലെഡിനോടു യാത്ര പറഞ്ഞു.


തകർക്കപ്പെട്ട പ്രതിമ വാങ്ങിയത് ഹാർഡിംഗ് ബ്രദേഴ്സിന്റെ കടയിൽ നിന്നായിരുന്നു. ഞങ്ങൾ ആ കടയിലെത്തി. പക്ഷേ, അവിടെ ഒരു ജോലിക്കാരൻ മാത്രമെ ഉണ്ടായിരുന്നുള്ളു. അയാ ളാകട്ടെ, അടുത്തകാലത്തു മാത്രം ജോലിയിൽ ചേർന്ന ആളായി രുന്നു.


പിന്നീട് ഞങ്ങൾ നിങ്ടൺ റോഡിലെ മോഴ്സ് ഹഡ്സന്റെ കടയിലേക്കു തിരിച്ചു. നല്ല ഉറച്ച ശരീരമുള്ള വ്യക്തിയായിരുന്നു മോഴ്സ് ഹഡ്സൻ.


പ്രതികളെ സംബന്ധിക്കുന്ന കുറേ വിവരങ്ങൾ അയാൾ


ഞങ്ങൾക്കു നല്കി.


“അതേ സർ, ഡോക്ടർ ബാർ നിക്കോട്ടിന് ഞാനാണു രണ്ടു പ്രതിമകളും വിറ്റത്. സ്റ്റെപിയിലെ ഗെൽഡർ ആൻഡ് കമ്പനി യാണ് ഈ പ്രതിമകൾ ഉണ്ടാക്കിയത്. മൂന്നു പ്രതിമകൾ ഞാൻ വാങ്ങി. രണ്ടെണ്ണം ഡോക്ടർക്കു വിറ്റു. ഒന്ന് ഇവിടെയുണ്ടായി രുന്നു.


ഹോംസ് കാട്ടിയ ഫോട്ടോ നോക്കി അയാൾ ഒരു നിമിഷം നിന്നു. പെട്ടെന്ന് അയാൾ പറഞ്ഞു.


“ഇതു ബെപ്പോയാണ്. ഇറ്റലിക്കാരനായ ഒരു ശില്പി. ചെറിയ തോതിൽ കൊത്തുപണികൾ ചെയ്യും. കഴിഞ്ഞ ആഴ്ചവരെ ഈ കടയിൽ ജോലി ചെയ്തിരുന്നു. പിന്നെ ഇവിടം വിട്ടു പോയി. അയാൾ പോയി രണ്ടു ദിവസം കഴിഞ്ഞാണു പ്രതിമ തകർക്കപ്പെ നെപ്പോളിയന്റെ തലകൾ


അവിടെ നിന്നു ഞങ്ങൾ നേരെ പോയത് പ്രതിമ നിർമിക്കുന്ന കമ്പനിയിലേക്കായിരുന്നു. കടയുടെ മുന്നിൽ പലതരത്തിലുള്ള ശില്പവേലകൾ പ്രദർശിപ്പിച്ചിരുന്നു. ഉള്ളിലെ വിശാലമായ മുറി യിൽ അമ്പതോളം തൊഴിലാളികൾ പണിയെടുത്തിരുന്നു. മാനേജർ ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങളുടെ ചോദ്യ


ത്തിന് അയാൾ വ്യക്തമായ ഉത്തരം നല്കി. “ഒരു വർഷം മുമ്പാണ് നെപ്പോളിയന്റെ ശിരസ്' എന്നറിയ പ്പെടുന്ന മൂന്നു പ്രതിമകൾ മോഴ്സ് ഹഡ്സനു വിറ്റത്. കെൻസി ങ്ടണിലെ ഹാർഡിംഗ് ബ്രദേഴ്സിനും ഇത്തരത്തിൽപ്പെട്ട മൂന്നു പ്രതിമകൾ വിറ്റിട്ടുണ്ട്.


ഹോംസ് പോക്കറ്റിൽ നിന്നു ആ ഫോട്ടോ പുറത്തെടുത്തു കാട്ടി. ഫോട്ടോ കണ്ടപാടെ മാനേജരുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു. “ഇവന്റെ പേരാണു


ദ്രോഹി. ഇവിടെ ജോലിക്കു ണ്ടായിരുന്നു. ഏതാണ്ട് ഒരു വർഷം മുമ്പ് ഇവനൊരു ഇന്ത്യക്കാ നെ കുത്തി. പോലീസ് ബെപ്പോവിനെ അറസ്റ്റു ചെയ്തു. ഒരു കൊല്ലത്തെ ശിക്ഷ അവനു കിട്ടി. ഇപ്പോൾ പുറത്തു വന്നു കാണും. പ്രതിമകൾ വിറ്റതു ജൂൺ രണ്ടിനാണെന്നു രജിസ്റ്റർ ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. ബെപ്പോ അവിടെ നിന്ന് ഏറ്റവുമൊടുവിൽ ശമ്പളം വാങ്ങിയത് മേയ് 20-നും.


മാനേജരിൽനിന്ന് ഇത്രയും വിവരങ്ങൾ സംഘടിപ്പിച്ചതിനു ശേഷം ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ ഹാർഡിംഗ് ബ്രദേഴ്സിന്റെ കടയിലേക്കു നീങ്ങി. ഉയരം കുറഞ്ഞ്, നല്ല ചുറുചുറുക്കുള്ള വ്യക്തിയായിരുന്നു കടയുടെ ഉടമസ്ഥൻ. അയാൾ വ്യക്തമായ ഉത്തരങ്ങൾ നല്കി.


“അത്തരത്തിൽപ്പെട്ട മൂന്നു ശില്പങ്ങളാണ് കമ്പനിയിൽ നിന്നു ഞങ്ങൾ വാങ്ങിയത്. ഒരെണ്ണം വിറ്റത് ഹൊറെസ് പാർക്കിന്. അവിടെ ഇതിന്റെ പേരിൽ ഒരു കൊലപാതകം വരെ നടന്നതായി സായാഹ്ന പത്രത്തിൽനിന്നു വായിച്ചു.


അയാൾ ബിൽ പുസ്തകം നോക്കിയതിനു ശേഷം പറഞ്ഞു: “മൂന്നു പ്രതിമകളും വിറ്റു പോയി. ഒന്ന് ഹൊറെസ് പാർക്കർ വാങ്ങി. രണ്ടാമത്തേത് ലാബർനം ലോഡ്ജിൽ താമസിക്കുന്ന ജോഷ്വാ | ബ്രൗണിനു വിട്ടു. പിന്നെ... മൂന്നാമത്തേതു കൊണ്ടു പോയത് | ലോവർ ഗ്രോവ് റോഡിലെ സാന്റ് ഫോർഡ്...



ഹോംസ് അയാൾ പറഞ്ഞ വിവരങ്ങൾ നോട്ട്ബുക്കിൽ രേഖ പ്പെടുത്തുന്നുണ്ടായിരുന്നു. ആ മുഖം പ്രസന്നമായിരുന്നു. വൈകുന്നേരം ബേക്കർ സ്ട്രീറ്റിലെ ഹോംസിന്റെ വസതി യിൽ ലെഡ് എത്തിച്ചേർന്നു.


“ഹോംസ്, എങ്ങനെയുണ്ട് കാര്യങ്ങൾ?' ലെഡ് ചോദിച്ചു. “തിരക്കിട്ട് ദിവസമായിരുന്നു. ശില്പങ്ങളുടെ കഥ ഇപ്പോൾ


എനിക്കു മനസിലായി. “ഞങ്ങൾ ആ മരിച്ച ആളെ തിരിച്ചറിഞ്ഞു, ലെഡ് പറഞ്ഞു. “പെട്രോ വെസൂസി എന്നാണ് അയാളുടെ പേര്. ലണ്ട നിലെ കുപ്രസിദ്ധ ക്രിമിനൽ. മാഫിയ സംഘത്തിലെ മറ്റൊരം ഗത്തെ കൊല്ലാനാവണം അയാൾ ഒരുങ്ങിപ്പുറപ്പെട്ടത്. ആളു തെറ്റി പ്പോകാതിരിക്കാനായിരിക്കും പോക്കറ്റിൽ ഫോട്ടോ കരുതിയത്. സംഗതി പ്രതികാരമാണ്. പക്ഷേ, ഫോട്ടോയിലെ ആളിനെ


കൊല്ലാൻ പറ്റിയില്ല. അതിനു മുമ്പ് സ്വയം വധിക്കപ്പെട്ടു. “കൊള്ളാം, ലെസ് ട്രേഡ്. ഇനി പ്രതിമകളുടെ കാര്യത്തി ലേക്കു കടക്കാം.” ഹോംസ് പറഞ്ഞു.


“പ്രതിമകൾക്ക് അത്ര വലിയ പ്രാധാന്യമൊന്നുമില്ല, ഹോംസ്. പ്രധാന പ്രശ്നം കൊലപാതകമാണ്. കൊലപാതകിയുടെ ഫോട്ടോ നമ്മുടെ കൈവശമുണ്ട്. ഇനി അയാളെ കണ്ടുപിടിച്ചാൽ മതി”. ലെഡ് പറഞ്ഞു.


“ഇന്നു രാത്രി താങ്കൾ എന്നോടൊപ്പം വരുമെങ്കിൽ കുറ്റവാ ളിയെ നമുക്ക് പിടികൂടാം. രാത്രി പതിനൊന്നു മണിയോടെ തിരി ക്കണം. വാട്സൺ, ഒരു ദൂതനെ ഏർപ്പാടു ചെയ്തു. ഒരു പ്രധാന വിവരം ഒരാളെ അറിയിക്കാനുണ്ട്.


പ്രതിമ തകർത്തതും കൊലപാതകം നടത്തിയതും ഏതോ ഭ്രാന്തനാണെന്ന മട്ടിലുള്ള വാർത്തകളുമായി വന്ന പത്രങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഹോംസ് തന്റെ നിഗമനം നേരത്തേ അറിയിച്ചിരുന്നുവെങ്കിൽ ഇങ്ങനെയുള്ള വാർത്തകൾ പ്രചരി ക്കുമായിരുന്നില്ല. തെറ്റായ വാർത്ത കുറ്റവാളിയെ കുടുക്കാനുള്ള ഒരു വലയായിരുന്നു. തന്നെ ആരും സംശയിക്കുന്നില്ല എന്നയാൾ ഉറപ്പിക്കും. കഴിവതും പെട്ടെന്നുതന്നെ തന്റെ അടുത്ത ആക്രമണം അയാൾ നടത്തുകയും ചെയ്യും. ഹോംസ് കാത്തിരിക്കുന്നതും അതുതന്നെ. നെപ്പോളിയന്റെ തലകൾ

അന്നു വൈകുന്നേരം മുഴുവൻ പഴയ പത്രക്കടലാസുകൾ തെരഞ്ഞു കഴിയുകയായിരുന്നു ഹോംസ്. ഒടുവിൽ വിജയഭാവ ത്തോടെ അദ്ദേഹം പുറത്തേക്കുവന്നു. എന്താണു തേടിക്കൊണ്ടി രുന്നതെന്ന് ഹോംസ് ഞങ്ങളോടു പറഞ്ഞില്ല.


രാത്രി പതിനൊന്നുമണിക്ക് ഞങ്ങൾ ലാസർനം വില്ലയിലെ ത്തിച്ചേർന്നു. വീടിനകത്ത് എല്ലാവരും ഉറക്കത്തിലായെന്നു തോന്നുന്നു. മുൻവശത്തെ ഹാളിലെ മങ്ങിയ പ്രകാശമൊഴിച്ചാൽ ആ വീടാകെ ഇരുട്ടിൽ മുങ്ങിനിന്നു.


ഹാളിലെ പ്രകാശം പൂന്തോട്ടത്തിലെ നടപ്പാതയിൽ ഒരു


വൃത്തം തീർത്തിരുന്നു.


ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നില്ല. ഒരു കറുത്ത രൂപം ഗേറ്റിനു സമീപം പ്രത്യക്ഷപ്പെട്ടു. ആൾക്കുരങ്ങിന്റെ വേഗതയിൽ അതു ഗേറ്റു കടന്ന് അകത്തെത്തി. പിന്നെ വീടിന്റെ നിഴലിൽ മറഞ്ഞു.


വീടുവളപ്പിനുളളിലെ വേലിയുടെ സമീപം പതുങ്ങിയിരി ക്കുകയായിരുന്നു ഞങ്ങൾ മൂന്നുപേർ. വീടിനുളളിൽ ചെറിയൊരു പ്രകാശം കാണായി. ആ രൂപം


എന്തോ തെരയുകയാണ്. വീടിന്റെ ഉളളിൽ പല കോണുകളിലായി


ആ വെളിച്ചം മിന്നിമറഞ്ഞു.


“നമുക്ക് ആ ജനൽ വാതിലിന് അരികിലെത്താം. അവൻ പുറ ത്തിറങ്ങാറായി”, ലെഡ് മന്ത്രിച്ചു.


അപ്പോഴേക്കും അയാൾ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. നട പാതയിലെ വെളിച്ചത്തിലേക്കാണ് അയാൾ നീങ്ങിയത്. കൈയിൽ വെളുത്ത എന്തോ ഒരു സാധനമുണ്ടായിരുന്നു. ചുറ്റമൊന്നു നോക്കി യതിനുശേഷം അയാൾ അവിടെ കുനിഞ്ഞിരുന്നു. എന്തോ മുട്ടി പൊട്ടിക്കാനുളള ശ്രമമാണ് അവിടെ നടക്കുന്നത്.


അടുത്ത നിമിഷം ഹോംസ് അയാളുടെ മേൽ ചാടിവീണു. ഞാനും ഡും ഹോംസിന്റെ സഹായത്തിനെത്തി. അല്പസമയത്തിനുള്ളിൽ അയാളുടെ കൈകളിൽ വിലങ്ങു വീണു.


അരണ്ടവെളിച്ചത്തിൽ അയാളുടെ മുഖം ഞാൻ കണ്ടു. മൃത


ശരീരത്തിന്റെ കുപ്പായത്തിൽ നിന്നു കിട്ടിയ ഫോട്ടോയിലെ അതേ മനുഷ്യൻ


താഴെ തകർന്നു കിടന്ന നെപ്പോളിയൻ പ്രതിമ ഹോംസ് ശ്രദ്ധിച്ചു. ആ കഷണങ്ങൾക്കിടയിൽ ഹോംസ് എന്തിനോ വേണ്ടി തെരഞ്ഞു. വീട്ടിനുളളിൽ വെളിച്ചം തെളിഞ്ഞു. ഗൃഹ


അപ്പോഴേക്കും


നാഥൻ ജോഷി ബ്രൗൺ എന്ന മാന്യൻ പുറത്തിറങ്ങിവന്നു. ഹോംസ് അദ്ദേഹത്തെ നേരത്തെ തന്നെ വിവരമറിയിച്ചിരു ന്നതിനാൽ മിസ്റ്റർ ബ്രൗൺ വീടിനുള്ളിൽ കരുതിയിരിക്കുകയാ യിരുന്നു. കുറ്റവാളിയെ പിടികൂടാൻ സാധിച്ചതിൽ ബ്രൗൺ ആശ്വാസം കൊണ്ടു.


ലെഡ് കുറ്റവാളിയെയും കൊണ്ട് പോലീസ് ആസ്ഥാ നത്തേക്കു പോയി. കാര്യങ്ങളുടെ കിടപ്പ് പോലീസ് മേധാവിക് ഇനിയും പിടികിട്ടിയിരുന്നില്ല. വിശദവിവരങ്ങളറിയാൻ പിറ്റേന്ന് വൈകുന്നേരം തന്റെ ഓഫീസിലെത്താൻ ഹോംസ് അദ്ദേഹ ത്തോടു പറഞ്ഞു.


അടുത്ത ദിവസം ഞങ്ങൾ വീണ്ടും സന്ധിച്ചു. തടവുപുള്ളി യെക്കുറിച്ച് ലെഡ് കൂടുതൽ വിവരങ്ങൾ നല്കി. ബൈപ്പോ എന്നാണ് കുറ്റവാളിയുടെ പേര്. നല്ലൊരു ശില്പിയായിരുന്നു അയാൾ. പക്ഷേ, അടുത്തകാലത്ത് ജീവിതം വഴിപിഴച്ചു പോയി. രണ്ടു തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒന്ന് മോഷണ ക്കുറ്റത്തിന് മറ്റൊന്ന് ഒരാളെ കുത്തിയതിന്. എന്നാൽ പ്രതിമ കൾ നശിപ്പിക്കുന്നതെന്തിന് എന്നതിനെപ്പറ്റി അയാൾ ഒന്നും തുറന്നു പറയുന്നില്ല. ലെഡ് പറഞ്ഞകാര്യങ്ങൾ ഹോംസ് ശ്രദ്ധയോടെ കേട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മുഖം അസ്വ സ്ഥമായിരുന്നു.


പെട്ടെന്ന് പുറത്താരോ ബെല്ലടിച്ചു. ചുവന്ന മുഖവും കൃതാവുമുളള ഒരു മനുഷ്യൻ കൈയിലൊരു സഞ്ചിയുമായി കയറി വന്നു.


ഹോംസ് പുഞ്ചിരിയോടെ അയാളെ ക്ഷണിച്ചു.


“വരു മിസ്റ്റർ സാന്റ് ഫോർഡ്. സാന്റ് ഫോർഡ് തന്റെ


കൈയിലിരുന്ന സഞ്ചി മേശപ്പുറത്തുവച്ചു.


“എന്റെ കൈയിലുളള നെപ്പോളിയന്റെ പ്രതിമ അങ്ങു പ പവൻ വിലയ്ക്കു വാങ്ങിക്കൊള്ളാം എന്നെഴുതിയിരുന്നല്ലോ. ഞാനതു കൊണ്ടുവന്നിട്ടുണ്ട്. വെറും പതിനഞ്ചു ഷില്ലിംഗിനാണു ഞാൻ പ്രതിമ വാങ്ങിയത്.



“അതു സാരമില്ല. ഞാൻ പത്തുപവൻ തരാം”. ഹോംസ് പറഞ്ഞു. “പക്ഷേ ഈ പ്രതിമ എനിക്ക് വിറ്റിരിക്കുന്നു എന്നത് ഒരു കടലാസിൽ എഴുതിത്തരണം. പിന്നീട് ഒരു പ്രശ്നമുണ്ടാക സാന്റ് ഫോർഡ് പണം കൈവാങ്ങി കടലാസിൽ ഹോംസ്


ആവശ്യപ്പെട്ട കാര്യം എഴുതിക്കൊടുത്തു. സന്ദർശകൻ യാത്ര പറഞ്ഞു പിരിഞ്ഞു. ഹോംസ് മേശ പുറത്ത് ഒരു വെള്ളത്തുണി വിരിച്ചു. എന്നിട്ട് താൻ വാങ്ങിയ പ്രതിമ അതിനു മുകളിൽ വച്ചു. പിന്നെ ചുറ്റികയെടുത്ത് ആ പ്രതിമ അടിച്ചു തകർത്തു. അതു പല കഷ്ണങ്ങളായി ചിതറി. പ്രതിമയുടെ കഷ്ണങ്ങൾക്കിടയിൽ നിന്ന് കറുത്ത നിറത്തി


ലുള്ള എന്തോ ഒന്ന് അദ്ദേഹം കൈയിലെടുത്തു. “ഇതാ, ബോർഗ്യാസിലെ പ്രസിദ്ധമായ കറുത്ത മുത്ത്, ഹോംസ് വിളിച്ചു പറഞ്ഞു.


ഞാനും ലെഡും ഒരു നിമിഷം സ്തബ്ധരായി ഇരു ന്നുപോയി. കലോണ് കൊട്ടാരം വകയായുള്ള ആ മുത്ത് മോഷണം പോയപ്പോൾ ലണ്ടനിൽ വലിയ കോലാഹലം ഉണ്ടായി. അമൂല്യമായ മുത്തു നഷ്ടപ്പെട്ടപ്പോൾ രാജകുമാരിയുടെ ഇറ്റാലി യൻ വേലക്കാരിയെയാണു പോലീസ് സംശയിച്ചത്. ലുഷ്യ വെസൂസി എന്നായിരുന്നു ആ വേലക്കാരിയുടെ പേര്.


“പഴയ പത്രങ്ങൾ പരതി ഞാനാ വേലക്കാരിയുടെ പേരു കണ്ടുപിടിച്ചു. രണ്ടുനാൾ മുമ്പു വധിക്കപ്പെട്ട പെട്രോ വെസൂസി യുടെ സഹോദരിയാണവൾ. ഗെൽഡർ കമ്പനിയിൽ ഈ പ്രതിമ കൾ നിർമിക്കപ്പെട്ട കാലയളവിലാണ് ഈ മോഷണം നടന്നത്, ഹോംസ് പറഞ്ഞു.


ഈ മുത്ത് എങ്ങനെ ഈ ബെപ്പോയുടെ കൈവശം എത്തി എന്ന കാര്യം വ്യക്തമല്ല. ഒരു പക്ഷേ, പെട്രോയുടെ സുഹൃ ത്താവാം അയാൾ അല്ലെങ്കിൽ ആ വേലക്കാരിയുമായി അയാൾക്ക് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നിരിക്കാം. കുത്തുകേസിൽ അറ സ്റ്റിലാവുന്നതിനു മുമ്പ് ബൈപ്പോ ഈ മുത്ത് താൻ പണിതുകൊ ണ്ടിരുന്ന ഒരു പ്രതിമയ്ക്കുള്ളിൽ തിരുകി. പിന്നീട് അതു കൈവ ശപ്പെടുത്താം എന്ന കണക്കുകൂട്ടലിലായിരുന്നു, അങ്ങനെ ചെയ്തത്. പക്ഷേ, ബെപ്പോ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷത്തെ ശിക്ഷയും കിട്ടി. ശിക്ഷ തീർന്നു പുറത്തിറങ്ങിയപ്പോഴേക്കും ആഗണത്തിൽപ്പെട്ട ആറു പ്രതിമകളും വിറ്റു പോയിരുന്നു. നെപ്പോ ളിയൻ പ്രതിമകൾ എവിടെയൊക്കെ ചെന്നെത്തിയെന്ന് അയാൾ അന്വേഷിച്ചു മനസിലാക്കി. അതിനിടയിൽ പെട്രോ വെസൂസിയു മായി ഏറ്റുമുട്ടലുണ്ടായി. വെസൂസി കൊല്ലപ്പെട്ടു. ഈ മുത്തിന്റെ പേരിലാകാം കൊലനടന്നത്.


“ഹാർക്കറുടെ വീട്ടിലെ പ്രതിമയിൽ നിന്ന് മുത്തുകിട്ടിയിട്ടുണ്ടാ വുമോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ടായിരുന്നു. പിന്നീട് രണ്ടു പ്രതിമകളാണ് അവശേഷിച്ചിരുന്നത്. അതിൽ ഒന്ന് ലണ്ടനിൽത്തന്നെയായിരുന്നു. ആദ്യം അയാൾ അവിടെയെത്തു മെന്നു ഞാൻ കരുതി. അവിടെ വച്ചാണു നമ്മൾ അയാളെ പിടി കൂടിയത്. കൊല്ലപ്പെട്ട മനുഷ്യന്റെ പേരറിഞ്ഞതോടെ കാര്യങ്ങ ളുടെ കിടപ്പ് മനസിലായി, ഹോംസ് തന്റെ വിവരണം പൂർത്തി യാക്കി.


ലെഡ് എഴുന്നേറ്റ് ഹോംസിന്റെ കരം ഗ്രഹിച്ചു. “കോട്ട്ലൻഡ്യാർഡ് പോലീസിന് അങ്ങയെപ്പറ്റി അസൂയയല്ല, അഭിമാനമാണു സർ. എത്ര വിദ്ഗധമായാണ് അങ്ങ് ഈ കേസു തെളിയിച്ചത്.  


                   тhąηкѕ


Comments

Popular posts from this blog

5-ചോർന്നു പോയ ചോദ്യക്കടലാസ്: Sherlock Holmes Stories: Malayalam part5

10-നിറം മാറിയ പട്ടാളക്കാരൻ Sherlock Holmes stories Malayalam part 10

Sherlock Holmes Stories: Malayalam